അഴകൊത്ത മഹാദേവ ക്ഷേത്രം
പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് അഴകൊത്ത മഹാദേവ ക്ഷേത്രം. പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ തെക്കുമാറി പാലക്കാട്-തൃശ്ശൂർ റൂട്ടിൽ (ദേശീയപാത-544 കടന്നുപോകുന്ന കുഴൽമന്ദം എന്ന പ്രദേശത്ത് ദേശീയപാതയിൽ നിന്ന് രണ്ടു കിലോമീറ്റർ പടിഞ്ഞാറുഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാനദേവത ഉഗ്രമൂർത്തിയായ ശിവനാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണുവും ഉപദേവതകളായി ഗണപതി, ശാസ്താവ്, ദുർഗ്ഗ, ഭദ്രകാളി ( തിരുമാന്ധാംകുന്നിലമ്മ സങ്കല്പം), ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിലെ ആറാട്ടുത്സവമാണ് പ്രധാന ഉത്സവം. [1] [2]. കുംഭമാസത്തിലെ ശിവരാത്രിയും പ്രധാനമാണ്. കോഴിക്കോട് സാമൂതിരി രാജാവിന്റെ വകയാണ് ഈ ക്ഷേത്രം.
ഐതിഹ്യം
തിരുത്തുകഏകദേശം രണ്ടായിരം വർഷം പഴക്കം അനുമാനിയ്ക്കുന്ന ക്ഷേത്രമാണ് അഴകൊത്ത മഹാദേവക്ഷേത്രം. ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന പറമ്പ് ഒരു ബ്രാഹ്മണന്റെ ഇല്ലമായിരുന്നുവെന്നും മഹാശിവഭക്തനായിരുന്ന ഈ ബ്രാഹ്മണൻ, കിരാതമൂർത്തീഭാവത്തിൽ ശിവനെ ഉപാസിച്ച് പ്രത്യക്ഷപ്പെടുത്തി ഇവിടെ കുടിയിരുത്തി എന്നുമാണ് ഐതിഹ്യകഥ.
ഉപദേവതകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "കുഴൽമന്ദം ഗ്രാമപഞ്ചായത്ത് LSGkerala". Archived from the original on 2016-03-04. Retrieved 2014-01-07.
- ↑ ആറാട്ടുത്സവം - മാതൃഭൂമി [പ്രവർത്തിക്കാത്ത കണ്ണി]