അലക്സിയസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അലക്സിയസ് (വിവക്ഷകൾ) എന്ന താൾ കാണുക. അലക്സിയസ് (വിവക്ഷകൾ)

ബൈസാന്തിയൻ ചക്രവർത്തിയായിരുന്നു അലക്സിയസ് II. മാനുവൽ കൊംനേനസ് ഒന്നാമന്റെയും അന്ത്യോഖ്യയിലെ റയ്മോണ്ട് രാജകുമാരന്റെ പുത്രി മേരിയുടെയും പുത്രനായി 1169-ൽ അലക്സിയസ് കോംനേനസ് ജനിച്ചു.

അലക്സിയസ് II
Alexios II from Guillaume Rouillé's Promptuarii Iconum Insigniorum
ഭരണകാലം24 September 1180 – 24 September 1183
ജനനം(1169-09-10)10 സെപ്റ്റംബർ 1169
ജന്മസ്ഥലംConstantinople
മരണം24 സെപ്റ്റംബർ 1183(1183-09-24) (പ്രായം 14)
മരണസ്ഥലംConstantinople
മുൻ‌ഗാമിManuel I Komnenos
പിൻ‌ഗാമിAndronikos I Komnenos
ജീവിതപങ്കാളിAnna of France
പിതാവ്Manuel I Komnenos
മാതാവ്Maria of Antioch

ചരിത്രം

തിരുത്തുക

പിതാവ് 1180 സെപ്റ്റബർ 14-ന് നിര്യാതനായി. തുടർന്ന് 11 വയസ്സുമാത്രം പ്രായമുള്ള അലക്സിയസ് II ചക്രവർത്തിയായി; മാതാവായ മേരി റീജന്റായി ഭരണം ആരംഭിച്ചു. മാനുവലിന്റെ ഒരു ബന്ധുവായ അലക്സിയസ് എന്നൊരാളെ പ്രോട്ടോസെബസ്റ്റസ് (പ്രതിനിധി) ആയി പുതിയ റീജന്റ് നിയമിച്ചു. ഇദ്ദേഹത്തിന്റെ ഭരണം പൊതുജനങ്ങൾക്കു ഹിതമായില്ല. അലക്സിയസ് ചക്രവർത്തിയുടെ സഹോദരിയായ മേരിയും അവരുടെ ഭർത്താവായ മോണ്ട് ഫെറാറ്റിലെ റാനിയറും കൂടി ഈ ഭരണം അവസാനിപ്പിക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ല. 1182 മേയിൽ തലസ്ഥാനത്തുടനീളം കലാപമുണ്ടായി. ഈ അവസരം തനിക്കനുകൂലമായി പ്രയോജനപ്പെടുത്താൻ മാനുവൽ I ന്റെ (1143-80) സഹോദരനായ അൻഡ്രോണിക്കസ് കൊംനേനസ് എത്തി; പ്രോട്ടോസെബസ്റ്റസായ അലക്സിയസിനെ ബന്ധനസ്ഥനാക്കിയശേഷം അന്ധനാക്കി. ചക്രവർത്തിയായ അലക്സിയസ് II ന്റെ രക്ഷാകർതൃത്വം ആൻഡ്രോണിക്കസ് ഏറ്റെടുത്തു. രാജമാതാവായ മേരിയെ വധിക്കാനുള്ള കല്പനയിൽപ്പോലും അലക്സിയസ് ചക്രവർത്തിക്ക് ഒപ്പുവയ്ക്കേണ്ടിവന്നു. 1183-ൽ അൻഡ്രോണിക്കസ് സഹചക്രവർത്തിയായി; അധികം വൈകാതെ അലക്സിയസ് വധിക്കപ്പെട്ടു (1183). അദ്ദേഹത്തിന്റെ യുവവിധവയായ ആഗ്നസിനെ (ഫ്റാൻസിലെ ലൂയി VII-ന്റെ പുത്രി) അൻഡ്രോണിക്കസ് വിവാഹം കഴിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അലക്സിയസ് II (1169 - 1183) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അലക്സിയസ്_II&oldid=3623685" എന്ന താളിൽനിന്ന് ശേഖരിച്ചത്