അലക്നന്ദ
ദേവപ്രയാഗ് - അളകനന്ദയുടേയും ഭാഗിരഥിയുടേയും സംഗമസ്ഥാനം
ദേവപ്രയാഗ് - അളകനന്ദയുടേയും ഭാഗിരഥിയുടേയും സംഗമസ്ഥാനം
ഉത്ഭവം ഹിമാലയം
നദീമുഖം/സംഗമം ഗംഗ
നദീതട സംസ്ഥാനം/ങ്ങൾ‍ ഉത്തരാഖണ്ഡ്

ഗംഗയുടെ ഒരു പ്രധാന ശാഖയായ ഉത്തര ഭാരത്തിലെ ഒരു നദിയാണ് അലക്നന്ദ. ഗംഗാനദിയുടെ പ്രധാന ശാഖകളായ ഭാഗീരഥിയും, അളകനന്ദയും ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ വെച്ച് സംഗമിക്കുന്നു. ഇന്ന് ഈ സംഗമസ്ഥനം ഗംഗോത്രി എന്നറിയപ്പെടുന്നു. അതിനാൽ ഗംഗയുടെ ഉത്ഭവം ഇവിടെയാണന്നു കരുതാം. ഹൈന്ദവപുരാണങ്ങളിൽ പലതിലും പരാമർശിച്ചിട്ടുള്ള പുണ്യനദിയാണ് അളകനന്ദ.

ഐതിഹ്യം

തിരുത്തുക

ത്രിവിക്രമനായ ഭഗവാൻ വാമനനായി വലതുകാൽകൊണ്ട്‌ ഭൂമി മുഴുവൻ അളന്നതിനുശേഷം സ്വർഗ്ഗമളക്കാൻ തന്റെ ഇടതുകാൽ ഉയർത്തി. ഭഗവാന്റെ പാദം സത്യലോകത്തിലെത്തിയപ്പൊൾ ബ്രഹ്മാവ് തന്റെ കമണ്ഡലുവിനാൽ പാദം കഴുകി. പാദതീർത്ഥമാണ് സൂര്യപഥത്തിനേയും ചന്ദ്രപഥത്തിനേയും തഴുകി, മേരുപർവ്വത മുകളിലുളള ബ്രഹ്മനഗരത്തിലെത്തി. അവിടെനിന്നും നാലായി പിരിഞ്ഞ് നാലുദിക്കുകളിലേക്ക്‌ പ്രവഹിക്കുന്നു. ആ നദികൾ (സീത, ചക്ഷു, ഭദ്ര, അളകനന്ദ). സീത കിഴക്കോട്ടും, ചക്ഷു പടിഞ്ഞാറോട്ടും, ഭദ്ര വടക്കോട്ടും, അളകനന്ദ തെക്കോട്ടും ഒഴുകുന്നതായി വിശ്വസിക്കുന്നു. ഈ നദിയിൽ മുങ്ങുന്നവർക്ക്‌ വൈദിക പൂജാദികൾ കൊണ്ടുളള ഫലം ലഭിക്കുന്നു വിശ്വസിക്കുന്നു. അഷ്ടദിക്പാലകരിൽ വടക്കുദിക്കിനു നാഥനായ കുബേരന്റെ രാജധാനിയായ അളകാപുരി അളകനന്ദയുടെ തീരത്ത് സ്ഥിതിചെയ്യുന്നുവെന്നാണ് പുരാണ സങ്കല്പം

ഉത്ഭവവും പ്രഭാവവും

തിരുത്തുക

ഹിമാലയത്തിലെ നന്ദാദേവി കൊടുമുടിയിൽ നിന്നുള്ള ഹിമനദിയിൽ നിന്നും അലക്നന്ദ ഉത്ഭവിക്കുന്നു. ഉത്തരാഞ്ചലിലെ ഗഢ്വാൾ ജില്ലയുടെ വടക്കരികിലൂടെ ഒഴുകി ടഹരി ഗഢ്വാൾ ജില്ലയിൽ പ്രവേശിക്കുന്ന ഈ നദി ദേവപ്രയാഗ് എന്ന സ്ഥലത്തുവച്ച് വലതുഭാഗത്തുനിന്നും ഒഴുകിയെത്തുന്ന ഭാഗീരഥി നദിയുമായി ഒത്തുചേർന്ന് ഗംഗാനദിക്കു രൂപംനല്കുന്നു.

ഗംഗ രൂപം കൊള്ളുന്നത് ഭാഗിരഥിയും അളകനന്ദയും ചേർന്നാണ്. കൈമേട് പർവതത്തിന്റെ (6,856 മീ.) ചരിവുകളിൽ നിന്നും ഉത്ഭവിക്കുന്ന ധൗളി, സരസ്വതി എന്നീ ചെറുനദികൾ ഗംഗോത്രി - കേദാർനാഥ്, ബദരീനാഥ് ഈ പർവതശിഖരങ്ങളുടെ കിഴക്കുവശത്തുവച്ച് ഒന്നുചേർന്നാണ് അലക്നന്ദയായിത്തീരുന്നത്. ഭാഗീരഥിയുമായി ചേരുന്നതിനുമുൻപ് മാപിന്ദർ, നന്ദാകിനി, മന്ദാകിനി എന്നീ ചെറുനദികൾ അളകനന്ദയിൽ ലയിക്കുന്നു. ഈ നദികളുടെ സംഗമസ്ഥാനങ്ങൾ യഥാക്രമം കർണപ്രയാഗ്, നന്ദപ്രയാഗ്, രുദ്രപ്രയാഗ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പുണ്യതീർഥങ്ങളാണ്. കേദാരനാഥം ഹൈന്ദവതീർഥാടനപ്രാധാന്യമുള്ള സ്ഥലമാണ്. ഗംഗയുടെ ഒരു പ്രധാന ശാഖ. ഹിമാലയത്തിൽനിന്ന് ഉദ്ഭവിച്ച് ഉത്തരാഞ്ചലിലെ ഗഢ്വാൾ ജില്ലയുടെ വടക്കരികിലൂടെ ഒഴുകി ടഹരി ഗഢ്വാൾ ജില്ലയിൽ പ്രവേശിക്കുന്ന ഈ നദി ദേവപ്രയാഗ് എന്ന സ്ഥലത്തുവച്ച് വലതുഭാഗത്തുനിന്നും ഒഴുകിയെത്തുന്ന ഭാഗീരഥിയുമായി ഒത്തുചേർന്ന് ഗംഗാനദിക്കു രൂപംനല്കുന്നു. അളകനന്ദയെ ഭാരതത്തിലെ വിശുദ്ധ നദികളിലൊന്നായി ഹിന്ദുക്കൾ പരിഗണിക്കുന്നു.

ബദരീനാഥിന് അല്പം മുകളിൽ അളകനന്ദ അഞ്ചോ ആറോ മീ. വീതിയിൽ അഗാധമായ ചാലിലൂടെ കുത്തിയൊഴുകുന്ന ഒരു ചെറുനദി മാത്രമാണ്. ഇതിനും മുകളിലേക്കുള്ള നദീമാർഗ്ഗം മഞ്ഞിനടിയിൽ മൂടിക്കിടക്കുന്നു. ദേവപ്രയാഗിലെത്തുമ്പോൾ നദീമാർഗ്ഗത്തിന്റെ വീതി 45-50 മീ. ആയി വർധിക്കുന്നു. അലക്നന്ദയുടെ തീരത്താണ് ഉത്തരാഖണ്ഡിലെ ശ്രീനഗർ നഗരം സ്ഥിതിചെയ്യുന്നത്.

പ്രധാന പോഷകനദികൾ

തിരുത്തുക

അലക്നന്ദയുടെ തീരത്തെ പട്ടണങ്ങൾ

തിരുത്തുക

ബദ്രീനാഥ്, , ജോഷിമഠ്, ചമോലി, നന്ദപ്രയാഗ്, കർണപ്രയാഗ്, രുദ്രപ്രയാഗ്, ശ്രീനഗർ, ദേവപ്രയാഗ് എന്നിവയാണ് അളകനന്ദാതീരത്തുള്ള പ്രധാന പട്ടണങ്ങൾ. ഇവയിൽ, പ്രയാഗ് എന്നവസാനിക്കുന്നവ അലക്നന്ദാനദി മറ്റു നദികളുമായി സംഗമിക്കുന്നിടമാണ്.

  1. വിഷ്ണുപ്രയാഗ് - അലക്നന്ദയും ധൗളിഗംഗയും കൂടിച്ചേരുന്നു
  2. നന്ദപ്രയാഗ് - അലക്നന്ദയും നന്ദാകിനിയും കൂടിച്ചേരുന്നു
  3. കർണപ്രയാഗ് - അലക്നന്ദയും പിണ്ഡാർ നദിയും കൂടിച്ചേരുന്നു
  4. രുദ്രപ്രയാഗ് - അലക്നന്ദയും മന്ദാകിനിയും കൂടിച്ചേരുന്നു
  5. ദേവപ്രയാഗ് - അലക്നന്ദയും ഭാഗീരഥിയും കൂടിച്ചേരുന്നു
ഭാരതത്തിലെ പ്രമുഖ നദികൾ  
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ
"https://ml.wikipedia.org/w/index.php?title=അലക്നന്ദ_നദി&oldid=4111923" എന്ന താളിൽനിന്ന് ശേഖരിച്ചത്