ഉയർന്ന രക്തസമ്മർദം, ആൻജിന എന്ന ഹൃദയവുമായി ബന്ധപ്പെട്ട നെഞ്ചുവേദന എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ബീറ്റാബ്ലോക്കർ മരുന്നാണ് അറ്റനെലോൾ.[1] ഹൃദയാഘാതത്തിനുശേഷം മരണനിരക്ക് കുറയ്ക്കുന്നതിനും അറ്റനെലോൾ പ്രയോജനപ്പെടുത്തുന്നു. താളാത്മകമല്ലാത്ത ഹൃദയമിടിപ്പ് (അറിത്മിയ), മൈഗ്രേയ്ൻ എന്നിവയുടെ ചികിത്സയ്ക്കും ഈ മരുന്ന് ഉപയോഗിക്കുന്നു.[1][2] വായിലൂടെയോ സിരകളിൽ കുത്തിവയ്ച്ചോ മരുന്ന് ശരീരത്തിലെത്തിക്കുന്നു.[1][2] ഇതര രക്തസമ്മർദ്ദ നിയന്ത്രണ മരുന്നുകളുമായി ചേർത്തും അറ്റനെലോൾ ഉപയോഗിക്കുന്നു.[2] ഹൃദയപേശീകോശങ്ങളിലെ ബീറ്റാ -1 സ്വീകരണികളെ തടയുന്ന രാസവസ്തുവാണിത്. [3]

അറ്റനെലോൾ
Atenolol.svg
Atenolol 3d structure.png
Systematic (IUPAC) name
(RS)-2-{4-[2-Hydroxy-3-(propan-2-ylamino)propoxy]phenyl}acetamide
Clinical data
Trade namesTenormin, others
AHFS/Drugs.commonograph
MedlinePlusa684031
License data
Pregnancy
category
 • AU: C
 • US: D (Evidence of risk)
Routes of
administration
By mouth, IV
Legal status
Legal status
 • ℞ (Prescription only)
Pharmacokinetic data
Bioavailability40–50%
Protein binding6–16%
MetabolismLiver <10%
Biological half-life6–7 hours
ExcretionKidney
Identifiers
CAS Number29122-68-7 checkY
ATC codeC07AB03 (WHO)
PubChemCID 2249
IUPHAR/BPS548
DrugBankDB00335 checkY
ChemSpider2162 checkY
UNII50VV3VW0TI checkY
KEGGD00235 checkY
ChEBICHEBI:2904 checkY
ChEMBLCHEMBL24 checkY
Chemical data
FormulaC14H22N2O3
Molar mass266.336 g/mol
ChiralityRacemic mixture
 • O=C(N)Cc1ccc(cc1)OCC(O)CNC(C)C
 • InChI=1S/C14H22N2O3/c1-10(2)16-8-12(17)9-19-13-5-3-11(4-6-13)7-14(15)18/h3-6,10,12,16-17H,7-9H2,1-2H3,(H2,15,18) checkY
 • Key:METKIMKYRPQLGS-UHFFFAOYSA-N checkY
  (verify)

പാർശ്വഫലങ്ങൾതിരുത്തുക

മരുന്നിന്റെ പാർശ്വഫലങ്ങളിൽ നെഞ്ചുവേദന കൂടുക, താളംതെറ്റിയ ഹൃദയമിടിപ്പ്, ശ്വാസമെടുക്കാനുള്ള പ്രയാസം, പെട്ടെന്നുള്ള ശരീരഭാരക്കൂടുതൽ, കൈകളിലും കാലുകളിലും തണുപ്പ്, മയക്കം, വിഷാദാവസ്ഥ, ക്ഷീണം എന്നിവ ഉൾപ്പെടുന്നു.[4] അറ്റനെലോൾ ടൈപ്പ് -2 പ്രമേഹരോഗത്തിന് കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.[5]ആസ്ത്മ പോലുള്ള ശ്വാസകോശരോഗങ്ങൾ ഉള്ളവരും താഴ്ന്ന രക്തസമ്മർദ്ദമുള്ളവരും അറ്റനെലോളിനോട് അലർജി ഉള്ളവരും മരുന്നുപയോഗിക്കരുത്. [6]

ചരിത്രംതിരുത്തുക

1969 ൽ അറ്റനെലോളിന്റെ പേറ്റന്റ് സ്ഥാപിച്ചുകിട്ടുകയും 1975 ഓടെ മരുന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു.[7] ഒരു ജനേറിക് മരുന്നായി ഇത് ലഭ്യമാണ്.[1]

മരുന്നുപയോഗംതിരുത്തുക

ഉയർന്ന രക്തസമ്മർദം, നെഞ്ചുവേദന, ക്യു.ടി. സിൻഡ്രോം, അക്യൂട്ട് മയോകാർഡിയൽ ഇൻഫാർക്ഷൻ, സുപ്രാവെൻട്രിക്കുലാർ ടാക്കികാർഡിയ, വെൻട്രിക്കുലാർ ടാക്കികാർഡിയ എന്നിവയുടെ ചികിത്സയ്ക്ക് ഈ മരുന്ന് ഉപയോഗിക്കുന്നു.[8]

മരുന്നിന്റെ പ്രവർത്തനംതിരുത്തുക

സ്വാഭാവികമായി ശരീരത്തിൽ രൂപപ്പെടുന്ന ചില രാസഘടകങ്ങളുടെ പ്രവർത്തനത്തെ തടഞ്ഞാണ് അറ്റനെലോൾ പ്രവർത്തിക്കുന്നത്. ഹൃദയത്തിലും രക്തക്കുഴലുകളിലും പ്രവർത്തിക്കുന്ന എപിനെഫ്രിൻ പോലുള്ള രാസഘടകങ്ങളാണ് ഈ നിയന്ത്രണത്തിന് വിധേയമാകുന്നത്. ഇത് ഹൃദയനിരക്കും രക്തസമ്മർദ്ദവും ഹൃദയത്തിൻമേലുള്ള അതിക്ലേശവും ഒഴിവാക്കുന്നു.[9]

രാസഘടനതിരുത്തുക

2-4-(2-ഹൈഡ്രോക്സി-3-(ഐസോപ്രൊപ്പൈൽ അമിനോ)പ്രൊപോക്സി)ഫിനൈൽ)എഥനാമൈഡ് എന്നാണ് അറ്റനെലോളിന്റെ തൻമാത്രാരൂപം.[10] ഒരു ഐസോപ്രൊപ്പൈൽ അമിനോപ്രൊപ്പനോൾ ഡെറിവേറ്റീവ് ആണ് അറ്റനെലോൾ.[11]

അവലംബംതിരുത്തുക

 1. 1.0 1.1 1.2 1.3 "Atenolol Monograph for Professionals". Drugs.com (ഭാഷ: ഇംഗ്ലീഷ്). AHFS. ശേഖരിച്ചത് 23 December 2018.
 2. 2.0 2.1 2.2 British national formulary : BNF 76 (76 പതിപ്പ്.). Pharmaceutical Press. 2018. പുറങ്ങൾ. 151–153. ISBN 9780857113382.
 3. https://pubchem.ncbi.nlm.nih.gov/compound/Atenolol
 4. https://www.drugs.com/atenolol.html
 5. Sheetal Ladva (28 ജൂൺ 2006). "NICE and BHS launch updated hypertension guideline". National Institute for Health and Clinical Excellence. മൂലതാളിൽ നിന്നും 11 മേയ് 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ഓഗസ്റ്റ് 2012.
 6. https://www.nhs.uk/medicines/atenolol/
 7. Fischer, Janos; Ganellin, C. Robin (2006). Analogue-based Drug Discovery (ഭാഷ: ഇംഗ്ലീഷ്). John Wiley & Sons. പുറം. 461. ISBN 9783527607495.
 8. "Atenolol". The American Society of Health-System Pharmacists. ശേഖരിച്ചത് 8 May 2018.
 9. https://www.webmd.com/drugs/2/drug-11035/atenolol-oral/details
 10. https://www.ebi.ac.uk/pdbe-srv/pdbechem/chemicalCompound/show/2TN
 11. https://pubchem.ncbi.nlm.nih.gov/compound/Atenolol
"https://ml.wikipedia.org/w/index.php?title=അറ്റനെലോൾ&oldid=3295818" എന്ന താളിൽനിന്ന് ശേഖരിച്ചത്