അരവിന്ദ ഡി സിൽവ

ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരൻ

ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനും മുൻ നായകനുമായിരുന്നു അരവിന്ദ ഡി സിൽവ എന്നറിയപ്പെട്ടിരുന്ന ദേശബംദു പിന്നദുവഗെ അരവിന്ദ ഡി സിൽവ (സിംഹള: අරවින්ද ද සිල්වා ; ജനനം: 17 ഒക്ടോബർ 1965). ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും കളിച്ചിട്ടുള്ള ഇദ്ദേഹം ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്നു. 1996ലെ ക്രിക്കറ്റ് ലോകകപ്പ് വിജയിക്കാൻ ചുക്കാൻ പിടിക്കുകയും സ്ഥിരമായി തോറ്റു കൊണ്ടിരുന്ന ശ്രീലങ്കൻ ടീമിനെ ഇന്നത്തെ ഫോമിലേക്ക് എത്തിക്കുകയും ചെയ്തു. 2003ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹം ശ്രീലങ്കൻ ക്രിക്കറ്റിലെ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്[1].

അരവിന്ദ ഡി സിൽവ
අරවින්ද ද සිල්වා.
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്പിന്നദുവഗെ അരവിന്ദ ഡി സിൽവ
ജനനം (1965-10-17) 17 ഒക്ടോബർ 1965  (59 വയസ്സ്)
കൊളംബോ
വിളിപ്പേര്മാഡ് മാക്സ്
ഉയരം5.4 അടി (165 സെ.മീ)
ബാറ്റിംഗ് രീതിവലം-കൈയ്യൻ
ബൗളിംഗ് രീതിവലം കൈ-ഓഫ് ബ്രേക്ക്
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 27)23 ഓഗസ്റ്റ് 1984 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്23 ജൂലൈ 2002 v ബംഗ്ലാദേശ്
ആദ്യ ഏകദിനം (ക്യാപ് 37)31 ഏപ്രിൽ 1984 v ന്യൂസിലൻഡ്
അവസാന ഏകദിനം18 മാർച്ച് 2003 v ഓസ്ട്രേലിയ
പ്രാദേശിക തലത്തിൽ
വർഷംടീം
1989–2002Nondescripts Cricket Club
1995കെന്റ്
1996/1997ഓക്‌ലാന്റ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏക ഫസ്റ്റ് ലിA
കളികൾ 93 308 220 392
നേടിയ റൺസ് 6,361 9,284 15,000 12,095
ബാറ്റിംഗ് ശരാശരി 42.97 34.90 48.38 36.32
100-കൾ/50-കൾ 20/22 11/64 43/71 17/77
ഉയർന്ന സ്കോർ 267 145 267 158*
എറിഞ്ഞ പന്തുകൾ 2,595 5,148 9,005 7,377
വിക്കറ്റുകൾ 29 106 129 156
ബൗളിംഗ് ശരാശരി 41.65 39.40 29.17 36.30
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 8 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 1 0
മികച്ച ബൗളിംഗ് 3/30 4/30 7/24 4/28
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 43/– 95/– 108/– 116/–
ഉറവിടം: ക്രിക്കിൻഫോ, 25 ഓഗസ്റ്റ് 2007

ലോകകപ്പ് ഫൈനലിൽ സെഞ്ച്വറി നേടുകയും മൂന്നോ അതിലധികമോ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ഏക കളിക്കാരനാണ് അരവിന്ദ.  ഒരു ടെസ്റ്റിൽ പുറത്താകാതെ രണ്ട് ശതകങ്ങൾ നേടിയ ആദ്യ വ്യക്തികൂടിയാണ് അദ്ദേഹം, 1997-ൽ പാകിസ്താനെതിരായ ടെസ്റ്റിൽ പുറാത്താകാതെ 138ഉം 103ഉം റൺസ് നേടി[2].

വിദ്യാഭ്യാസം

തിരുത്തുക

കൊളംബോയിലെ ഡി.എസ് സേനനായക കോളേജിൽ ചേരുന്നതിന് മുമ്പ് കൊളംബോയിലെ ഇസിപതാന കോളേജിലാണ് ഡി സിൽവ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ആഭ്യന്തര കരിയർ

തിരുത്തുക

1995-ലെ വിജയകരമായ ഇംഗ്ലീഷ് കൗണ്ടി സീസൺ അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു, ഈ സീസണിൽ അദ്ദേഹം കെന്റിനു വേണ്ടിയാണ് കളിച്ചത്. കെന്റിന്റെ മുൻ നിര വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാനായ കാൾ ഹൂപ്പർ സ്വന്തം ടീമിനോപ്പം ചേർന്നപ്പോഴാണ്[3], ന്യൂസിലാൻഡ് പര്യടനം കഴിഞ്ഞയുടനെ അരവിന്ദ കെന്റിൽ ചേർന്നത്. 1995-ലെ കൗണ്ടി ച്യാമ്പൻഷിപ്പിൽ മാർക്ക് രാംപ്രകാശ്, നാസർ ഹുസൈൻ എന്നിവർക്ക് ശേഷം ഏറ്റവും മികച്ച മൂന്നാമത്തെ ബാറ്റ്സ്മാനായിരുന്നു അരവിന്ദ. സീസണിലെ തന്റെ ഏറ്റവും ഉയർന്ന സ്കോർ 255 ഉൾപ്പെടെ 59.32 ശരാശരിയിൽ 1661 റൺസും ആറ് സെഞ്ച്വറികളും അദ്ദേഹം നേടി. മിക്കപ്പോഴും ഒരു അഞ്ചാം ബൗളറുടേയും ആറാം ബൗളറുടെയും റോളുകൾ കൂടി ഇവിടെ അദ്ദേഹം കൈകാര്യം ചെയ്തു[4][5].

അന്താരാഷ്ട്ര കരിയർ

തിരുത്തുക

1984 ൽ ഇംഗ്ലണ്ടിനെതിരായി ലോർഡ്‌സിൽ ടെസ്റ്റ് മത്സരത്തിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചു[6]. തിടുക്കത്തിൽ ഷോട്ടുകൾ കളിച്ചു സ്ഥിരമായി പുറത്താകുന്ന പ്രവണതയുള്ളതിനാൽ മാഡ് മാക്സ് എന്ന വിളിപ്പേരും അദ്ദേഹത്തിന് കിട്ടി. 1996-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് ഫൈനലായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും പ്രത്യേകതയുള്ള ഇന്നിംഗ്സ്, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്‌ലറും ഭാവി ക്യാപ്റ്റൻ റിക്കി പോണ്ടിംഗും ഉൾപ്പെടെ 42 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം രണ്ട് ക്യാച്ചുകളും എടുത്തു. തുടർന്ന് ബാറ്റിംഗിൽ 107 റൺസും നേടി ശ്രീലങ്കയ്ക്ക് 7 വിക്കറ്റിന്റെ വിജയവും അതുവഴി ലോകകപ്പും നേടികൊടുത്തു. ഈ മികച്ച പ്രകടനം ഫൈനലൈലെ മാൻ ഓഫ് ദ മാച്ച് അവാർഡും നേടികൊടുത്തു[7]. ഫൈനലിലെ അദ്ദേഹത്തിന്റെ പ്രകടനം 2002-ൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച എട്ട് ബാറ്റിംഗ് പ്രകടനങ്ങളിൽ ഒന്നായി വിസ്ഡൻ അംഗീകരിച്ചു, വിസ്ഡന്റെ മികച്ച 100 ബൗളിംഗ് ചാർട്ടിൽ അദ്ദേഹത്തിന്റെ ബൗളിംഗ് പ്രകടനം 82-ആം സ്ഥാനത്താണ്[8].

അംഗീകാരങ്ങൾ

തിരുത്തുക

1996-ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയറായ അഞ്ച് പേരിൽ ഒരാളായിരുന്നു ഡി സിൽവ, ഈ നേട്ടം കൈവരിയ്ക്കുന്ന അഞ്ചാമത്തെ ശ്രീലങ്കൻ ക്രിക്കറ്ററുമാണ് അരവിന്ദ[9]. വിസ്ഡന്റെ മികച്ച 100 ബാറ്റിംഗ് പ്രകടനങ്ങളുടെ പട്ടികയിൽ ആറ് എൻ‌ട്രികളുമായി അരവിന്ദ രണ്ടാമനായി, ഏഴ് എൻട്രികളുമായി വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ വിവ് റിച്ചാർഡ്സണാണ് ഈ പട്ടികയിൽ മുന്നിൽ[10].

അന്താരാഷ്ട്ര പ്രകടനം

തിരുത്തുക

ടെസ്റ്റ് മാച്ച് പ്രകടനം

തിരുത്തുക
  • ടെസ്റ്റ് അരങ്ങേറ്റം: ഇംഗ്ലൺറ്റിനെതിരെ ലോർഡ്സിൽ, ലണ്ടൻ 1984 ഓഗസ്റ്റ്[11].
  • അവസാന ടെസ്റ്റ്: കൊളംബോയിലെ പൈകിയസോത്തി സരവനമുട്ട് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ 2002 ജൂലൈ[12].
  • ആറ് ടെസ്റ്റുകളിൽ ശ്രീലങ്കയുടെ നായകനായി: രണ്ട് സമനിലയും നാല് തോൽവികളും[13].

ഏകദിന പ്രകടനം

തിരുത്തുക
  • ഏകദിന അരങ്ങേറ്റം: 1984 മാർച്ച് 31 ന് മൊറാറ്റുവയിൽ ന്യൂസിലൻഡിനെതിരെ[14].
  • അവസാന ഏകദിനം: പോർട്ട് എലിസബത്തിലെ സെന്റ് ജോർജ്ജ് പാർക്കിൽ 2003 മാർച്ച് 18 ന് ഓസ്ട്രേലിയക്കെതിരെ[15].
  • 18 ഏകദിന മത്സരങ്ങളിൽ ശ്രീലങ്കയുടെ നായകനായി: 5 വിജയങ്ങൾ, 12 തോൽവികൾ, ഒരെണ്ണം ഫലമില്ല[16].
  1. "Where are Herath's team-mates from his 1999 Test debut?". ESPN Cricinfo. Retrieved 13 March 2019.
  2. "Birth of a World Cup hero". ESPN Cricinfo. Retrieved 13 March 2019.
  3. Murray Hedgcock. "Hi Ho de Silva". Cricinfo. Retrieved 4 August 2007.
  4. "Bowling in Britannic Assurance County Championship 1995 (Ordered by Average)". CricketArchive. Retrieved 4 August 2007.
  5. "Bowling in AXA Equity and Law League 1995 (Ordered by Average)". CricketArchive. Retrieved 4 August 2007.
  6. "TEST: England v Sri Lanka at Lord's, 23–28 Aug 1984". Cricinfo. Archived from the original on 28 August 2007. Retrieved 3 August 2007.
  7. "FINAL: Australia v Sri Lanka at Lahore, 17 Mar 1996". Cricinfo. Archived from the original on 16 August 2007. Retrieved 5 August 2007.
  8. "rediff.com: cricket channel: Wisden Top 100 ODI performances". Retrieved 2020-11-18.
  9. "Aravinda de Silva". CricketArchive. Retrieved 5 August 2007.
  10. "Wisden's Top ODI performances". Rediff.com. Retrieved 5 August 2007.
  11. "Full Scorecard of Sri Lanka vs England Only Test 1984 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-18.
  12. "Full Scorecard of Bangladesh vs Sri Lanka 1st Test 2002 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-18.
  13. "Cricinfo - Statsguru - PA de Silva - Tests - Match by match list". Archived from the original on 2016-03-08. Retrieved 2020-11-18.
  14. "Full Scorecard of Sri Lanka vs New Zealand 2nd ODI 1984 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-18.
  15. "Full Scorecard of Australia vs Sri Lanka 1st SF 2003 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-18.
  16. "Cricinfo - Statsguru - PA de Silva - ODIs - Results list". Archived from the original on 2012-09-05. Retrieved 2020-11-18.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

അരവിന്ദ ഡി സിൽവ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.


"https://ml.wikipedia.org/w/index.php?title=അരവിന്ദ_ഡി_സിൽവ&oldid=3668971" എന്ന താളിൽനിന്ന് ശേഖരിച്ചത്