അമ്പിളി (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(അമ്പിളി(ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2019 ഓഗസ്റ്റ് 9തിന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ കോമഡി ചലച്ചിത്രമാണ് അമ്പിളി (English: Ambili).ഗപ്പി എന്ന ചിത്രത്തിന് ശേഷം ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സൗബിൻ ഷാഹിറാണ് നായകൻ[1].പുതുമുഖം തൻവി റാം ആണ് ഈ ചിത്രത്തിൽ സൗബിൻ ഷാഹിറിൻറ്റെ നായിക.ഇ ഫോർ എൻറർടെയ്ൻമെൻറ്സ്, എ.വി.എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ, മുകേഷ് ആർ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ എഡിറ്റർ കിരൺ ദാസ് ആണ് ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തത്. സൈക്ലിങ്ങിനും, യാത്രകൾക്കും പ്രധാന്യമുള്ള ചിത്രമാണിത്. അടുത്തിടെ അന്തരിച്ച നാടക നടിയും ആദ്യകാല ഗായികയും ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റുമായ റാബിയ ബീഗം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.വിഷ്ണു വിജയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.[1]

അമ്പിളി
സംവിധാനംജോൺപോൾ ജോർജ്
നിർമ്മാണംമുകേഷ് ആർ മേത്ത
എ. വി.അനൂപ്
സി. വി.സാരഥി
രചനജോൺപോൾ ജോർജ്
തിരക്കഥജോൺപോൾ ജോർജ്
അഭിനേതാക്കൾ
സംഗീതംവിഷ്ണു വിജയ്
ഛായാഗ്രഹണംശരൺ വേലായുധൻ
ചിത്രസംയോജനംകിരൺ ദാസ്
സ്റ്റുഡിയോഇ ഫോർ എൻറ്റർടൈൻമെൻറ്റ്
എ.വി.എ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി2019 ഓഗസ്റ്റ് 9
രാജ്യംഇന്ത്യ
ഭാഷമലയാളം

ദേശീയ സൈക്ലിംഗ് ചാംപ്യനായ ബോബി കുര്യന് സ്വീകരണമൊരുക്കുന്ന അമ്പിളിയുടെയും നാട്ടുകാരുടെയും കഥയിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ബോബി കുര്യൻ എന്ന കഥാപാത്രമായി അഭിനയിച്ചത് നായിക നസ്രിയ നസിമിൻറ്റെ സഹോദരൻ നിവിൻ നസിം ആണ്. പുതുമുഖമായ തൻവി റാം ആണ് നായിക.

കഥാസാരം തിരുത്തുക

കുട്ടികളെ പോലെയാണ് പലപ്പോഴും അമ്പിളി(സൗബിൻ ഷാഹിർ). മുഖത്തെ നിഷ്കളങ്കമായ പുഞ്ചിരിയും ഉത്സാഹത്തിന്റെ ശരീരഭാഷയുമാണ് ആദ്യക്കാഴ്ചയിൽ തന്നെ അമ്പിളിയിൽ ആരും ശ്രദ്ധിക്കുന്ന കാര്യങ്ങൾ. ആ നാട്ടിലെ കുട്ടിക്കൂട്ടത്തിനൊപ്പം ക്രിക്കറ്റ് കളിക്കാനും കുസൃതികൾക്ക് കൂട്ടുനിൽക്കാനും തുടങ്ങി നാട്ടിൽ സ്വീകരണങ്ങൾ സംഘടിപ്പിക്കാൻ വരെ അമ്പിളി മുൻപന്തിയിൽ കാണും. അമ്പിളി തനിച്ചു ജീവിക്കുന്ന ആ വീട് കുട്ടിക്കൂട്ടത്തിന്റെ താവളമാണ്. നിഷ്കളങ്കനായ അമ്പിളിയെ ഇടയ്ക്കൊക്കെ ആളുകൾ പറ്റിക്കുന്നുണ്ടെങ്കിലും അവർക്കെല്ലാം പ്രിയങ്കരനാണ് അവൻ.കളിക്കൂട്ടുകാരിയായ ടീനയ്ക്ക്(തൻവി റാം) അമ്പിളിയോടുള്ള നിരുപാധികസ്നേഹമാണ് അമ്പിളിയുടെ ബലം. തിരിച്ച് ടീനയോടും ടീനയുടെ കുടുംബത്തോടും അനിയൻ ബേബിക്കുട്ടനോടുമെല്ലാം കറകളഞ്ഞ സ്നേഹം അമ്പിളിയും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. എന്നാൽ, ഒരു സന്ദർഭത്തിൽ അമ്പിളിയുടെയും ടീനയുടെയും സ്നേഹത്തിനു മുന്നിൽ വരുന്ന പ്രതിബന്ധങ്ങൾ കഥയ്ക്ക് കൂടുതൽ മിഴിവേകുന്നു. സ്നേഹത്തിനു മുന്നിലെ പ്രതിബന്ധങ്ങൾ തീർക്കാനുള്ള അമ്പിളിയുടെ യാത്രയാണ് തുടർന്ന് ഈ ചിത്രം പറയുന്നത്.

അഭിനേതാക്കൾ തിരുത്തുക

ലൊക്കേഷൻ തിരുത്തുക

കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.[2]

ടീസർ തിരുത്തുക

ദുൽഖർ സൽമാൻ ആണ് ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. അടുത്തിടെ കണ്ട ഏറ്റവും മനോഹരമായ ടീസറെന്ന് ദുൽഖർ അഭിപ്രായപ്പെട്ടിരുന്നു. ഒറ്റ ഷോട്ടിൽ ടീസറിലെ രംഗം ചിത്രീകരിച്ചതും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.[3]

മ്യുസിക്ക് ലോഞ്ച് തിരുത്തുക

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ലുലു മാളിൽ വച്ചു നടന്നു.ചടങ്ങിൽ കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, നവീൻ നസീം, ദിലീഷ് പോത്തൻ, നസ്രിയ നസീം, തൻവി റാം, ഗ്രേസ് ആന്റണി, സംവിധായകൻ ജോൺ പോൾ ജോർജ് തുടങ്ങിയവരും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും പങ്കെടുത്തു.ചടങ്ങിനോടനുബന്ധിച്ച് ബെന്നി ദയാൽ, ആന്റണി ദാസൻ, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായൺ എന്നിവർ ചേർന്ന് നടത്തിയ പ്രത്യേക സംഗീതപരിപാടിയും നടന്നിരുന്നു.

സംഗീതം തിരുത്തുക

വിഷ്ണു വിജയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്.ചിത്രത്തിലെ ഞാൻ ജാക്സൺ അല്ലെടാ എന്ന ഗാനം വളരെയധികം ജനപ്രീതിയാർജിച്ചിരുന്നു.വാട്സ് ആപ്പ് സ്റ്റാറ്റസുകളും മറ്റും ഇടാൻ യുവാക്കൾ ഈ ഗാനം ഉപയോഗിച്ചു.ചിത്രത്തിൻറ്റെ ടീസറിൽ ഈ ഗാനമുൾപ്പെടുത്തിയിട്ടുണ്ട്.

അവലംബം തിരുത്തുക

  1. 1.0 1.1 https://www.deshabhimani.com/cinema/ambili-movie-johpaul-george/815214
  2. https://malayalam.news18.com/news/film/movies-ambili-lyrical-video-song-releases-145289.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-09. Retrieved 2019-08-09.
"https://ml.wikipedia.org/w/index.php?title=അമ്പിളി_(ചലച്ചിത്രം)&oldid=3822288" എന്ന താളിൽനിന്ന് ശേഖരിച്ചത്