വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ നെന്മേനി. നെന്മേനി ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 69.38 ചതുരശ്രകിലോമീറ്ററാണ്‌. അതിരുകൾ വടക്കുഭാഗത്ത് സുൽത്താൻബത്തേരി, നൂൽപ്പുഴ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നൂൽപ്പുഴ പഞ്ചായത്തും തമിഴ്നാട് സംസ്ഥാനവും, തെക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും അമ്പലവയൽ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അമ്പലവയൽ പഞ്ചായത്തുമാണ്. നവീന ശിലായുഗ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകളുമായി നിലകൊള്ളുന്ന എടക്കൽ ഗുഹ നെന്മേനി ഗ്രാമപഞ്ചായത്തിലെ അമ്പുകുത്തി മലയിലാണുള്ളത്. അമൂല്യമായ ശിലാലിഖിതങ്ങളും ചിത്രകലയുടെ ആദിമമാതൃകകളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. കേരളസർക്കാറിന്റെ കീഴിലുള്ള പുരാവസ്തു വകുപ്പ് ഈ പ്രാചീന ഗുഹയെ സംരക്ഷിക്കുന്നു.

നെന്മേനി പഞ്ചായത്ത് പൊതുവിവരണം

തിരുത്തുക
  1. വാർഡുകൾ :23

വില്ലേജുകൾ

തിരുത്തുക
  1. നെന്മേനി വില്ലേജ്
  2. ചീരാൽ വില്ലേജ്

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം നെന്മേനി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 44096 ഉം സാക്ഷരത 83.92% ഉം ആണ്‌. സ്ത്രീകൾ 22271 ഉം പുരുഷന്മാർ 21825 ഉം ആണ് .ഇതിൽ 2079 പട്ടിക ജാതിക്കാരും 7086 പട്ടിക വർഗ്ഗക്കാരും ഉണ്ട്. പഞ്ചായത്തിലെ അകെ കുടുംബങ്ങളുടെ എണ്ണം 9763 ആണ്.[അവലംബം ആവശ്യമാണ്]

പഞ്ചായത്തിൽ നിന്നുള്ള പ്രമുഖർ

തിരുത്തുക
  1. സുരേഷ് താളൂർ - പൊതുപ്രവർത്തകൻ

പോൾസൺ കെ . പി

"https://ml.wikipedia.org/w/index.php?title=നെന്മേനി&oldid=3351102" എന്ന താളിൽനിന്ന് ശേഖരിച്ചത്