അമോൽ (പേർഷ്യൻ: آمل[ɒˈmol]; ഉച്ചാരണം; also Romanized as Āmol and Amul)[4] ഏകദേശം 300,000 ജനസംഖ്യയുള്ള ഇറാനിലെ മാസന്ദരാൻ പ്രവിശ്യയിലെ അമോൽ കൗണ്ടിയിലെ ഒരു നഗരവും ഭരണ കേന്ദ്രവുമാണ്.[5] ഹരാസ് നദിക്കരയിലാണ് അമോൽ നഗരം സ്ഥിതി ചെയ്യുന്നത്. ഇത് കാസ്പിയൻ കടലിന് തെക്കുഭാഗത്തായി ഏകദേശം 20 കിലോമീറ്റർ (12 മൈൽ) ദൂരത്തിലും അൽബോർസ് പർവതനിരകൾക്ക് വടക്ക് ഏകദേശം 10 കിലോമീറ്ററിൽ (6.2 മൈൽ) അകലെയുമായി സ്ഥിതിചെയ്യുന്നു. ടെഹ്‌റാൻ നഗരത്തിൽനിന്ന് 180 കിലോമീറ്ററും (110 മൈൽ), പ്രവിശ്യാ തലസ്ഥാനമായ സാരിയ്ക്ക് 60 കിലോമീറ്റർ (37 മൈൽ) പടിഞ്ഞാറുമായാണ് ഇതിൻറെ സ്ഥാനം.[6] ഇറാനിലെ ഏറ്റവും പ്രാചീനമായ നഗരങ്ങളിൽ ഒന്നും, ഒരു ചരിത്ര നഗരവും ആയ ഇതിന്റെ അടിത്തറ അമർഡ് ഗോത്രത്തിന്റെ കാലത്തേതാണ്. ലിഖിത ചരിത്രത്തിൽ, അമോൽ, ഷാ നാമയിൽ വിവരിക്കപ്പെടുന്ന സംഭവങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്നു. ഒരു വ്യവസായ കേന്ദ്രമായ അമോൽ നഗരം മാസന്ദരാൻ പ്രവിശ്യയിലെ സംസ്കാരത്തിന്റെ ആണിക്കല്ലുമാണ്. ഇറാന്റെ അരിയുടെ തലസ്ഥാനം, ഇറാനിലെ ഗതാഗതം, കൃഷി, ടൂറിസം, വ്യവസായം എന്നിവയുടെ ഏറ്റവും പ്രധാനപ്പെട്ട നഗരം, ക്ഷീരോൽപ്പന്നങ്ങളുടെയും മാംസത്തിന്റെയും കേന്ദ്രങ്ങളിൽ ഒന്ന്, ചരിത്രം, ശാസ്ത്രം, തത്ത്വചിന്ത എന്നിവയുടെ നഗരം, മരിക്കാത്ത നഗരം, ഹെസാർ സംഗർ നഗരം എന്നിങ്ങനെ നഗരത്തിന് വിശേഷണങ്ങൾ അനവധിയാണ്.[7]

അമോൽ

آمل

Ancient names: Amard, Amerdad, Ameld, Amui,
Hamo, Tabaristan, Ameleh, Amol
City
View of the Two Historical Bridges of Amol at Night
Tomb of Mir Heydar Amoli
fireplace
Tomb Mir bozorg
Amol History Museum
17 Shahrivar Square
Alaviyan square
പതാക അമോൽ
Flag

Seal
അമോൽ is located in Iran
അമോൽ
അമോൽ
Coordinates: 36°28′11″N 52°21′03″E / 36.46972°N 52.35083°E / 36.46972; 52.35083
Countryഇറാൻ
പ്രവിശ്യമാസന്ദരാൻ
Countyഅമോൽ
ബക്ഷ്Central
Incorporated (city)1923[1]
ഭരണസമ്പ്രദായം
 • മേയർഹാമിദ് ഹാഷെമി[1]
വിസ്തീർണ്ണം
 • City21 ച.കി.മീ.(8 ച മൈ)
ഉയരം
76 മീ(249 അടി)
ജനസംഖ്യ
 (2016 census)
 • നഗരപ്രദേശം
238,528[2]
 • മെട്രോപ്രദേശം
364,692
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30
Postal code
46131-46391[3]
ഏരിയ കോഡ്(+98) 11
വെബ്സൈറ്റ്Amol.ir
Amol.gov.ir

ചരിത്രം തിരുത്തുക

ഇസ്ലാമിന് മുമ്പ് തിരുത്തുക

റോമൻ ചരിത്രകാരനായിരുന്ന അമിയാനസ് മാർസെലിനസിൻറെ അഭിപ്രായത്തിൽ അമോൽ നഗരത്തിന്റെ പേര് അമർദ് എന്ന ജനങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞത് എന്നാണ്.[8] വാസ്തവത്തിൽ, ഇറാനിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണ് അമോൽ. ബിസി ഒന്നാം സഹസ്രാബ്ദത്തിലാണ് ഇത് സ്ഥാപിതമായതെന്ന് നിരവധി ചരിത്രകാരന്മാരും ഭൂമിശാസ്ത്രജ്ഞരും വിശ്വസിക്കുന്നു. പിഷ്ദാഡിയൻ രാജവംശത്തിലെ തഹ്മുറാസിന്റെ കാലഘട്ടം നഗരത്തിൻറെ ഉയർച്ചയ്ക്ക് കാരണമായതായി ചില ചരിത്രകാരന്മാർ കണക്കാക്കുന്നു.

പിഷ്ദാഡിയനും അമർദും തിരുത്തുക

ചില മുൻകാല ചരിത്രകാരന്മാർ ഈ പുരാതന നഗരത്തെ പിഷ്ദാഡിയൻ രാജവംശത്തിന്റെയും കയാനിയൻ രാജവംശത്തിന്റെയും കാലഘട്ടങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ആര്യന്മാരുടെ വരവിന് മുമ്പ്, ബി.സി. രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനം മുതൽ ബിസി ഒന്നാം സഹസ്രാബ്ദത്തിന്റെ ആരംഭം വരെ ഇറാനിയൻ പീഠഭൂമിയിലേക്ക് കുടിയേറി ഈ പ്രദേശത്ത് അധിവസിച്ച ആളുകളായിരുന്നു അമർഡുകൾ. അമർഡ് (പഹ്‌ലവി ഭാഷയിലെ അമുയി) എന്ന വാക്കിൽ നിന്നാണ് നഗരത്തിന്റെ പേര് ഉരുത്തിരിഞ്ഞതെന്ന് പല പണ്ഡിതന്മാരും വിശ്വസിക്കുന്നു.[9] ചരിത്രപരമായി, സസാനിദ് സാമ്രാജ്യം മുതൽ മംഗോളിയൻ സാമ്രാജ്യത്തിലെ ഇൽഖാനേറ്റ് രാജവംശം വരെയുള്ള കാലഘട്ടത്തിലെങ്കിലും അമോൽ മാസന്ദരാന്റെ തലസ്ഥാനമായിരുന്നു.

അക്കീമെനിഡ് സാമ്രാജ്യം തിരുത്തുക

നിലവിൽ കാസ്പിയൻ കടലായി അറിയപ്പെടുന്ന അമർഡ് കടലിന്റെ സംരക്ഷകരായിരുന്ന ഏറ്റവും പ്രധാനപ്പെട്ട അക്കീമെനിഡ് സത്രാപുകളിൽ ഒന്നായിരുന്ന അമോൽ നഗരത്തിലെ ജനതയായ അമർദുകൾ.[10] അമോൽ ജനതയുടെ ശക്തിയുടെ കൂടുതൽ തെളിവുകൾ തെർമോപൈലേ യുദ്ധത്തിലും ഗൗഗമേല യുദ്ധത്തിലും അക്കീമെനിഡ് സാമ്രാജ്യത്തിലെ മറ്റ് സർദിസ് സേനകളോടൊപ്പവും അവർ നടത്തിയ പോരാട്ടങ്ങളാണ്.[11] റോമൻ ചരിത്രകാരനായിരുന്ന ക്വിന്റസ് കർഷ്യസ് റൂഫസ് അഭിപ്രായപ്പെടുന്നത് ഇമ്മോർട്ടൽസിലെ (അക്കീമെനിഡ് സാമ്രാജ്യം) അമ്പെയ്ത്തുകാരെല്ലാം അമർദ് ജനതയായിരുന്നു എന്നാണ്.[12]

ഭൂമിശാസ്ത്രം തിരുത്തുക

വളരെ ചൂടുള്ള വേനൽക്കാലവും തണുത്ത, ഈർപ്പമുള്ള ശൈത്യകാലവുമുള്ള ഒരു മെഡിറ്ററേനിയൻ കാലാവസ്ഥയാണ് നഗരത്തിലുള്ളത്. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് സാധാരണയായി ഡിസംബർ മാസത്തിലും ഏറ്റവും കുറവ് മഴ ജൂലൈ മാസത്തിലുമാണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 76 മീറ്റർ ഉയരത്തിൽ ഹരാസ് നദിയുടെ (26 25'N 52 21'E) തീരത്താണ് അമോൽ നഗരം സ്ഥിതി ചെയ്യുന്നത്. കാസ്പിയൻ കടലോരത്തുനിന്ന് ഏകദേശം 18 കിലോമീറ്ററും വടക്കൻ അൽബോർസ് മലനിരകളിൽനിന്ന് ഏകദേശം 10 കിലോമീറ്ററും അകലെയുമാണ് ഇത് സ്ഥിതിചെയ്യുന്നത്.  ഹരാസ് റോഡിലൂടെയുള്ള മനോഹരമായ വാഹന യാത്രയിലൂടെ 180 കിലോമീറ്റർ അകലെയുള്ള ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ എത്തിച്ചേരാവുന്നതാണ്. അമോലിൽ നിന്ന് 70 കിലോമീറ്റർ കിഴക്കാണ് മാസന്ദരന്റെ തലസ്ഥാനമായ സാരി നഗരം സ്ഥിതിചെയ്യുന്നത്. മദ്ധ്യപൂർവേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് ദാമവന്ത് (5610 മീറ്റർ) അമോലിന് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഉയർന്ന ഭൂപ്രകൃതിയും താഴ്‌വരകളും ഉള്ള അമോൽ നഗരത്തിൽ ഇടതൂർന്ന വനപ്രദേശങ്ങളുണ്ട്. അതിന്റെ ഉയരമുള്ള കുന്നുകൾ സമതലങ്ങളെ മറികടന്ന് ദമാവന്ദ് പർവതത്തിന്റെ ഉയർന്ന ചരിവുകൾ വരെ നീണ്ടുകിടക്കുന്നു. ഗാംഭീര്യമുള്ളതും ആഴമേറിയതുമായ പാറനിറഞ്ഞ താഴ്‌വരകൾ, നദികൾ, നിരവധി നീരുറവകൾ, ഉയരമുള്ള  വെള്ളച്ചാട്ടങ്ങൾ, വർണ്ണാഭമായ സസ്യജാലങ്ങൾ, വൈവിധ്യമാർന്ന വന്യജീവികൾ, ചൂട്  നീരുറവകൾ, വേനൽക്കാല വസതികൾ, ഗ്രാമീണ വാസസ്ഥലങ്ങൾ എന്നിവ ഇവിടുത്തെ പ്രത്യേക ആകർഷക ഘടകങ്ങളാണ്.[13]

അവലംബം തിരുത്തുക

  1. 1.0 1.1 ഔദ്യോഗിക വെബ്സൈറ്റ്
  2. "Statistical Center of Iran > Home". www.amar.org.ir. Retrieved July 29, 2020.
  3. Iran Post Website. Postcode.post.ir (July 11, 2011). Retrieved on March 1, 2012.
  4. അമോൽ can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3053090" in the "Unique Feature Id" form, and clicking on "Search Database".
  5. "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.
  6. അമോൽ can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3053090" in the "Unique Feature Id" form, and clicking on "Search Database".
  7. "آمل شهری 3 هزار ساله در تاریخ ایران/ شهری به نام نخستین پایتخت علویان و مرکز اشکانیان- اخبار استانها – Hadi hosseini – Hadi". Retrieved July 29, 2020.
  8. "Amol Government". Archived from the original on 2016-11-28. Retrieved 2022-11-14.
  9. Eurasia book / 178.2
  10. The Persian Empire: A Corpus of Sources from the Achaemenid Period
  11. Ancient history of Iran in foreign wars / 447.
  12. The Hyrcani had mustered 6000 as excellent horseman as those nations could furnish, as well as 1000 Tapurian cavalry. The Derbices had armed 40000 foot-soldiers; most of these carried spears tipped with bronze or iron , but some had hardened the wooden shaft by fire. Curtius Rufus Quintus, history of ALEXANDER (3.2.7)
  13. "Iranian Provinces: Mazandaran". www.iranchamber.com. Retrieved July 29, 2020.
"https://ml.wikipedia.org/w/index.php?title=അമോൽ&oldid=3827427" എന്ന താളിൽനിന്ന് ശേഖരിച്ചത്