ഹരാസ് നദി (

ഹരാസ് നദി
Haraz River in Amol County in Spring
CountryIran
Physical characteristics
പ്രധാന സ്രോതസ്സ്Central Alborz
≈ 3,500 മീ (11,500 അടി)
നദീമുഖംCaspian Sea
≈ −25 മീ (−82 അടി)
നീളം≈ 150 കി.മീ (93 മൈ)

പേർഷ്യൻ: رودخانه هراز) വടക്കൻ ഇറാനിലെ മസാന്ദരാൻ പ്രവിശ്യയിലൂടെ ഒഴുകുന്ന ഒരു പ്രധാന നദിയാണ്. ഇത് വടക്കോട്ട് അൽബോർസ് പർവതനിരയിൽ നിന്ന് കാസ്പിയൻ കടലിലേക്ക് ഒഴുകുന്നു. ഹരാസ് പാത, താഴ്‌വര എന്നിവയ്ക്ക് സമാന്തരമായി ഏകദേശം 100 കിലോമീറ്റർ ഒഴുകുന്ന ഹരാസ് നദി ശേഷം അമോൽ നഗരത്തിന് മദ്ധ്യഭാഗത്തുവച്ച് വക്രഗതിയിൽ തിരിഞ്ഞ് അവിടെ നിന്ന് കാസ്പിയൻ കടലിൽ പതിക്കുന്നു. ദാമവന്ത് പർവതത്തിൽ നിന്ന് ആരംഭിക്കുന്ന ഹരാസ് നദി വടക്കോട്ട് ഒഴുകി രണ്ട് വടക്കൻ നഗരങ്ങളായ മഹമൂദാബാദിനും ഫെറിഡുങ്കെനാറിനും ഇടയിലെ പ്രദേശത്തുകൂടി കാസ്പിയൻ കടലിലേക്ക് ഒഴുകുന്നു.[1] വിവിധ വ്യാവസായിക ശാലകളിൽനിന്നുള്ള മാലിന്യം പുറന്തള്ളുന്നതിനാൽ ഹരാസ് നദി നിലവിൽ മലിനമായിരിക്കുന്നു.[2]

  1. "Haraz River Flooding Unprecedented". Financial Tribune (in ഇംഗ്ലീഷ്). 2015-04-16. Retrieved 2020-03-08.
  2. "Haraz River".
"https://ml.wikipedia.org/w/index.php?title=ഹരാസ്_നദി&oldid=3937660" എന്ന താളിൽനിന്ന് ശേഖരിച്ചത്