അമൃത സുരേഷ്

ഒരു ഇന്ത്യൻ ഗായികയും സംഗീതസംവിധായകയും ഗാനരചയിതാവും റേഡിയോ ജോക്കിയും

ഒരു ഇന്ത്യൻ ഗായികയും സംഗീതസംവിധായികയും ഗാനരചയിതാവും റേഡിയോ അവതാരകയുമാണ് അമൃത സുരേഷ് (ജനനം 2 ഓഗസ്റ്റ് 1990). 2007-ൽ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ടെലിവിഷൻ ഗാന മത്സരത്തിൽ പങ്കെടുക്കുക വഴി അവർ ജനപ്രീതി നേടി. നിരവധി സിനിമകളിലും സംഗീത ആൽബങ്ങളിലും ഇവർ പാടുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. സുനോ മെലഡീസ് എന്ന സംഗീത പരിപാടിയിലൂടെ റേഡിയോ സുനോ 91.7-ൽ പ്രസിദ്ധയായ വ്യക്തികളുടെ റേഡിയോ അവതാരകയായി. 2014-ൽ അവർ അമൃതം ഗമയ എന്ന സംഗീത ബാൻഡ് സ്ഥാപിച്ചു. അതിൽ അമൃതയും അവരുടെ സഹോദരി അഭിരാമി സുരേഷും പ്രധാന ഗായകരാണ്.[1]

അമൃത സുരേഷ്
ജനനം (1990-08-02) 2 ഓഗസ്റ്റ് 1990  (34 വയസ്സ്)
കൊച്ചി, കേരള, ഇന്ത്യ
മറ്റ് പേരുകൾഅമ്മു
തൊഴിൽ
  • ഗായിക
  • കമ്പോസർ
  • റേഡിയോ ജോക്കി
  • മോഡൽ
സജീവ കാലം2007 – present
ജീവിതപങ്കാളി(കൾ)
(m. 2010; div. 2019)
കുട്ടികൾ1
ബന്ധുക്കൾഅഭിരാമി സുരേഷ് (സഹോദരി)
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾIndependent artist
വെബ്സൈറ്റ്amrutamgamay.com

ആദ്യകാല ജീവിതം

തിരുത്തുക

സംഗീതജ്ഞൻ പരേതനായ പി.ആർ. സുരേഷിന്റെയും (2023 ഏപ്രിൽ 18-ന് അന്തരിച്ചു) ലൈലയുടെയും മകളായി 1990 ഓഗസ്റ്റ് 2-നാണ് അമൃത ജനിച്ചത്.[2] അച്ഛൻ സുരേഷ് ഹിന്ദുവും അമ്മ ലൈല ക്രിസ്ത്യാനിയുമാണ്. അവരുടെ സഹോദരി ഗായികയും സംഗീതസംവിധായകയുമായ അഭിരാമി സുരേഷ് അവരെക്കാൾ അഞ്ച് വയസ്സിന് ഇളയതാണ്.[3] ഇവർ കൊച്ചി ഇടപ്പള്ളി സ്വദേശികളാണ്.[4] ഒരു സംഗീത കുടുംബത്തിൽ താമസിഹ്ചതിനാൽ ചെറുപ്പം മുതലേ സംഗീതം പിന്തുടരാൻ അവരെ പ്രേരിപ്പിച്ചു.[5] മൂന്നാം വയസ്സിൽ പാടിത്തുടങ്ങിയ അമൃതയെ സെലിൻ ഡിയോണും മൈക്കൽ ജാക്സണും ഒരു ഗായികയാകാൻ സ്വാധീനിച്ചിരുന്നു.[6] റിയാലിറ്റി ടെലിവിഷൻ ഗാനമത്സരമായ ഐഡിയ സ്റ്റാർ സിംഗറിൽ മത്സരിക്കുന്നതിനായി അവർ 12-ാം ക്ലാസ്സിൽ നിന്ന് പഠനം ഉപേക്ഷിച്ചെങ്കിലും, പിന്നീട് സ്വകാര്യമായി കോഴ്സ് പൂർത്തിയാക്കി.[7]തുടർന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (ബിബിഎ) ബിരുദവും മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (എംബിഎ) ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലും അവർ ബിരുദം നേടിയിട്ടുണ്ട്.[5]

ഒരു സംഗീതജ്ഞന്റെ കുടുംബത്തിൽ നിന്നുള്ള അവർ കുട്ടിക്കാലത്ത് സ്റ്റേജ് ഷോകളിൽ പങ്കെടുക്കുമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ നാദിർഷായുടെ സ്റ്റേജ് ഷോകളിൽ ബാലഗായികയായി. [8]2007-ൽ, ഏഷ്യാനെറ്റിലെ റിയാലിറ്റി ടെലിവിഷൻ ഗാനമത്സരമായ ഐഡിയ സ്റ്റാർ സിംഗറിന്റെ രണ്ടാം സീസണിൽ അമൃത മത്സരിച്ചു. ഷോയിലെ ജനപ്രിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അവർ.[9] അത് അവരെ സിനിമാരംഗത്തേക്ക് കടക്കാൻ സഹായിച്ചു. അതിനുശേഷം നിരവധി മലയാള സിനിമകളിൽ പിന്നണി പാടിയിട്ടുണ്ട്. ശരത് സംഗീതം നൽകിയ പിന്നണി ഗായികയായ അവരുടെ ആദ്യ ചിത്രമായിരുന്നു പുള്ളിമാൻ. ആഗതൻ (2010) എന്ന ചിത്രത്തിലെ "മുന്തിരിപ്പൂ" എന്ന ഗാനത്തിന്റെ അവരുടെ അവതരണത്തിന് നല്ല സ്വീകാര്യത ലഭിക്കുകയുണ്ടായി.[10]

നാടോടി, പാശ്ചാത്യ വാദ്യമേളങ്ങളുടെ സമന്വയമായ സ്ട്രോബെറി തെയ്യം (2014) എന്ന ആൽബത്തിൽ സംഗീത സംവിധായകൻ ശരത്തിന് വേണ്ടി അവർ "കണ്ണു കരുതു" എന്ന ഗാനം പാടിയിരുന്നു, 9-ട്രാക്ക് ആൽബത്തിൽ ഈ ഗാനം പ്രത്യേകം പ്രശംസിക്കപ്പെട്ടു.[11] അമൃത 2014ൽ അമൃതം ഗമേ എന്ന സംഗീത ബാൻഡ് സ്ഥാപിച്ചു. അമൃതയും സഹോദരി അഭിരാമി സുരേഷുമാണ് ബാൻഡിലെ പ്രധാന ഗായകർ. ബാൻഡ് രൂപീകരിച്ച് ആറ് മാസത്തിനുള്ളിൽ അന്താരാഷ്ട്ര തലത്തിൽ പ്രകടനം നടത്തി.[12] ഇന്ത്യൻ, പാശ്ചാത്യ, നാടോടി, ക്ലാസിക്കൽ, അല്ലെങ്കിൽ റോക്ക് എന്നിവയുൾപ്പെടെ എല്ലാത്തരം വിഭാഗങ്ങളും ബാൻഡ് കൈകാര്യം ചെയ്യുന്നു.[13] അമൃത ആലപിച്ച "ഹവ നാഗില" എന്ന ഇസ്രായേലി നാടോടി ഗാനത്തിന്റെ ബാൻഡിന്റെ കവർ പതിപ്പ് ആഗോള ജൂത സമൂഹത്തിനിടയിൽ പ്രചാരത്തിലായിരുന്നു.[12] ഈ ഗാനം അവർക്ക് വളരെയധികം അഭിനന്ദനങ്ങൾ നൽകി.[14] 2015-ൽ, അമൃതയും അഭിരാമിയും അവരുടെ ബാൻഡിനായി "കാട്ടുറുമ്പ്", "അയ്യയ്യോ", "ഹാർപ്‌സ് ഓഫ് പീസ്" എന്നിവയുൾപ്പെടെ ഒന്നിലധികം ഗാനങ്ങൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.[12][15]

2017-ൽ അമൃത തന്റെ ആദ്യ സിംഗിൾ "അനായതേ" പുറത്തിറക്കി. മാതൃത്വത്തിനും സ്ത്രീകൾക്കും ഒരു ആദരാഞ്ജലിയായി അത് സ്വയം അവതരിപ്പിക്കുകയും പ്രമേയമാക്കുകയും ചെയ്തു.[16] ഗാനം വ്യക്തമായി സ്വീകരിക്കപ്പെടുകയും അതിന്റെ പ്രമേയത്തിന് ശ്രദ്ധ നേടുകയും ചെയ്തു. റിലീസിന് ശേഷം അമൃതയ്ക്ക് ചില തമിഴ് സിനിമകളിൽ നിന്ന് അഭിനയ വാഗ്ദാനങ്ങൾ ലഭിച്ചു. എന്നാൽ ആ സമയത്ത് തന്നെ ഒരു നടിയായി കാണാതിരുന്നതിനാൽ അവർ അത് നിരസിച്ചു.[17] ഒരു ഇംഗ്ലീഷ് ചിത്രത്തിനായി കനേഡിയൻ നിർമ്മാണ കമ്പനിയും അവരെ സമീപിച്ചു. അതേ വർഷം തന്നെ റേഡിയോ സുനോ 91.7-ൽ ഒരു സെലിബ്രിറ്റി റേഡിയോ ജോക്കിയായി സുനോ മെലഡീസ് എന്ന മ്യൂസിക്കൽ ടോക്ക് ഷോ അവതരിപ്പിക്കാൻ തുടങ്ങി.[3] അമൃതയും അഭിരാമിയും ചേർന്ന് ആ വർഷം ക്രോസ്‌റോഡ് എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനം രചിക്കുകയും പാടുകയും അഭിനയിക്കുകയും ചെയ്തു. ഒരു സിനിമയിലെ അവരുടെ ആദ്യ രചനയായിരുന്ന ഇത് ചുരുങ്ങിയ സമയത്തിനുള്ളിൽ രചിക്കപ്പെട്ടതാണ്.[18] "ആട് 2 - Success Song" എന്ന ശീർഷകത്തിൽ ആട് 2 (2017) എന്ന ചിത്രത്തിലെ ഒരു ഗാനം പിന്നീട് പുറത്തിറങ്ങി.[19]

2019-ൽ, ജൂൺ എന്ന ചിത്രത്തിലെ "മിന്നി മിന്നി" എന്ന ഗാനം ആലപിച്ചതിന് മികച്ച സ്വീകാര്യത ലഭിച്ചു.[20]ഈ ഗാനത്തിന്, മികച്ച ഗായികയ്ക്കുള്ള മഴവിൽ സംഗീത അവാർഡിന് അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു.[21] അതേ വർഷം തന്നെ ഇലക്‌ട്രോണിക് നൃത്ത സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ശിവമന്ത്രം ഉപയോഗിച്ചുള്ള പരീക്ഷണ ആൽബമായ ഡിജെ സാവ്യോയുടെ ഡെസ്റ്റിനിയിലെ മൂന്ന് സംഗീത വീഡിയോകളിൽ ആദ്യത്തേത് അമൃത പാടി. [22][23] ആ വർഷം അവർ സ്വീഡിഷ് സംഗീതജ്ഞനായ നീൽ ലക്‌സുമായി ഒരു പ്രൊജക്‌ടും ഒപ്പുവച്ചു. ഓം നമ ശിവായ എന്ന മ്യൂസിക് വീഡിയോ കണ്ടതിന് ശേഷം അവർ അവളെ ബന്ധപ്പെട്ടു. പ്രോജക്റ്റിനായി അവർ ആറ് ഇംഗ്ലീഷ് ഗാനങ്ങൾ നിർമ്മിച്ചു.[19] 2019-ൽ, അഭിരാമി രചിച്ച സുള്ളു എന്ന കുട്ടികളുടെ സിനിമയിൽ അവർ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.[24]

സ്വകാര്യ ജീവിതം

തിരുത്തുക

തന്റെ ഭാവി ഭർത്താവ് ബാലയെ അമൃത ആദ്യമായി കാണുന്നത് അദ്ദേഹം അഭിനയിച്ച വേനൽമരം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ്. അമൃത പിന്നണി ഗായികയായിരുന്നു. പിന്നീട്, ഒരു സെലിബ്രിറ്റി വിധികർത്താവായി ബാല എത്തിയ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ടിവി പരിപാടിയിൽ വച്ചാണ് അവർ സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്ക് വഴിമാറിയത്. 2010 ഓഗസ്റ്റ് 27-ന് ചെന്നൈയിൽ നടന്ന ഒരു ചടങ്ങിൽ വെച്ച് അവർ വിവാഹിതരാകുകയും ചെയ്തു.[25] കൊച്ചി പാലാരിവട്ടത്താണ് ഇവർ താമസിച്ചിരുന്നത്.[26] 2015-ൽ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയ അവർ 2019 ഡിസംബറിൽ നിയമപരമായ വിവാഹമോചനം നേടി. അവർക്ക് അവന്തിക (ജനനം 2012) എന്ന് പേരുള്ള ഒരു മകളുണ്ട്. അമൃത അവളോടൊപ്പം താമസിക്കുന്നു.[27] സംഗീതത്തിനുപുറമെ, അവർ ഒരു യാത്രാ പ്രേമി കൂടിയാണ്. [4]

അവാർഡുകൾ

തിരുത്തുക
  • ക്രിയേറ്റീവ് ഫിലിം അവാർഡുകൾ 2019 - for Best Singer Female - June [28]
  • മികച്ച സോളോയ്ക്കുള്ള രാമു കൈരാട്ട് സംഗീത അവാർഡ് 2019 - June
  • മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് (Singer) 2017
  1. M, Athira (25 August 2015). "These young female musicians are winning ears and hearts with their music". The Hindu.
  2. "A Musical Love Story". The New Indian Express. 7 May 2012. Retrieved 24 February 2020.
  3. 3.0 3.1 Shyama (12 September 2019). "'എല്ലാവർക്കും വേണ്ടേ അവരവരുടെ ജീവിതം ജീവിക്കാനുള്ള അവകാശം'; വിവാദങ്ങൾ ആഘോഷമാക്കുന്നവരോട് അമൃത ചോദിക്കുന്നു". Vanitha. Retrieved 2 March 2020.
  4. 4.0 4.1 "Travel and music are two sides of a coin - Amrutha Suresh". Malayala Manorama. 5 July 2018. Retrieved 24 February 2020.
  5. 5.0 5.1 വിജയൻ, ലക്ഷ്മി (6 February 2019). "തോറ്റുപോയില്ല; പാട്ടും ചിരിയുമായി വീണ്ടും അമൃത സുരേഷ്". Malayala Manorama. Retrieved 29 February 2020.
  6. FWD media (28 July 2017). "Amrutha Suresh Is Back With A Breath Of New Life". FWD Life. Retrieved 2 March 2020.
  7. എം., പുഷ്പ (7 August 2017). "ഒരു കംപ്ലീറ്റ് മെയ്‌ക്കോവറാണ് ഞാൻ ആഗ്രഹിക്കുന്നത്: അമൃത സുരേഷ്‌". Mathrubhumi. Archived from the original on 2021-02-06. Retrieved 29 February 2020.
  8. "വീട്ടുകാർ വേണ്ട എന്ന് പറഞ്ഞ ബന്ധമാണ്, അതെന്റെ തെറ്റായ തീരുമാനമായിരുന്നു". Mathrubhumi. 23 April 2018. Retrieved 2 March 2020.
  9. "Sisters Amrutha Suresh and Abhirami to feature in 'Paadam Namukku Paadam'". The Times of India. 30 July 2019. Retrieved 3 March 2020.
  10. സ്വന്തം ലേഖകൻ (28 July 2017). "ഈ മോഡലിങ് ഒരു സ്വപ്നം; ഗായിക അമൃത സുരേഷിന്റെ കിടിലൻ ഫോട്ടോ ഷൂട്ട്". Malayala Manorama. Retrieved 2 March 2020.
  11. M., Athira (30 April 2014). "When folk music goes pop". The Hindu. Retrieved 2 March 2020.
  12. 12.0 12.1 12.2 Menon, Anoop (24 July 2015). "Sister Act". The New Indian Express. Retrieved 27 February 2020.
  13. Thankappan, Charishma (22 March 2018). "7 Up-and-Coming Bands From Kerala to Watch Out For". The Culture Trip. Archived from the original on 2020-03-03. Retrieved 3 March 2020.
  14. John, Binoo K. (8 May 2015). "In Kerala, the new revolutionaries are bands fusing classical, temple, folk and rock music". Scroll.in. Retrieved 3 March 2020.
  15. M., Athira (25 August 2015). "Rocking the charts". The Hindu. Retrieved 26 February 2020.
  16. Express News Service (16 May 2017). "Sound of music". The New Indian Express. Retrieved 3 March 2020.
  17. Sreenivasan, Deepthi (18 May 2017). "Don't want to cry any more: Amrutha Suresh". Deccan Chronicle. Retrieved 24 February 2020.
  18. Manu, Meera (13 July 2017). "Suresh sisters on the go". Deccan Chronicle. Retrieved 24 February 2020.
  19. 19.0 19.1 Soman, Deepa (27 April 2019). "Amritha Suresh: The energy on stage helps me stay sane and happy". The Times of India. Retrieved 29 February 2020.
  20. Onmanorama staff (27 April 2019). "Music helped me to face life better: Amritha Suresh". Malayala Manorama. Retrieved 2 March 2020.
  21. "Mazhavil Music Awards 2019 | Amrutha Suresh and Abhirami Suresh on Red Carpet ! | Mazhavil Manorama". Mazhavil Manorama. 23 August 2019. Retrieved 2 March 2020.
  22. Mathews, Anna (10 August 2019). "DJ Savyo to release first song of Destiny". The Times of India. Retrieved 29 February 2020.
  23. Kadiyala, Swetha (24 August 2019). "Tuning to vedic mantras". The New Indian Express. Retrieved 29 February 2020.
  24. Mathews, Anna (10 August 2019). "Sisters Amritha and Abhirami Suresh in a singing collaboration". The Times of India. Retrieved 2 March 2020.
  25. "'Bala is very caring'". The New Indian Express. 7 May 2012. Retrieved 24 February 2020.
  26. Raveendra, Rahul (20 May 2015). "The duplex flat of Bala & Amritha". Malayala Manorama. Retrieved 24 February 2020.
  27. "Actor Bala, singer Amritha officially divorced". Mathrubhumi. 9 December 2019. Archived from the original on 2020-04-20. Retrieved 24 February 2020.
  28. "Creative Film Awards 2019: Kayamkulam Kochunni and June Win Big". Archived from the original on 2019-06-23. Retrieved 2022-02-07.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമൃത_സുരേഷ്&oldid=4098056" എന്ന താളിൽനിന്ന് ശേഖരിച്ചത്