വനിത (ദ്വൈവാരിക)

(Vanitha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്ത്രീകൾക്കായുള്ള ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് വനിത. മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന ഈ ദ്വൈവാരിക കോട്ടയത്തു നിന്നും പുറത്തിറങ്ങുന്നു. 2013 ഡിസംബറിൽ 687,915 വരിക്കാരായിരുന്നു വനിതയ്ക്കുണ്ടായിരുന്നത്.

വനിത (ദ്വൈവാരിക)
വനിത (ദ്വൈവാരിക)
പ്രസിദ്ധീകരിക്കുന്ന ഇടവേളദ്വൈവാരിക
സർക്കുലേഷൻ687,915 (as of December 2013)
പ്രധാധകർകെ.ഐ. ജോർജ്ജ്
തുടങ്ങിയ വർഷം1975; 49 വർഷങ്ങൾ മുമ്പ് (1975)
കമ്പനിമലയാള മനോരമ ഗ്രൂപ്പ്
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോട്ടയം
ഭാഷമലയാളം, ഹിന്ദി
വെബ് സൈറ്റ്www.vanitha.in

ചരിത്രം

തിരുത്തുക

1975ലാണ് വനിത മാസികയായി പ്രസിദ്ധീകരണം ആരംഭിച്ചത്.[1] എന്നാൽ 1987ൽ ദ്വൈവാരികയായി പ്രസിദ്ധീകരിച്ചു തുടങ്ങി. കെ.എം. മാത്യുവിന്റെ ഭാര്യയായ അന്നമ്മ മാത്യുവാണ് വനിത മാസികയുടെ സ്ഥാപക. 1997ൽ വനിതയുടെ ഹിന്ദി പതിപ്പ് പുറത്തിറങ്ങി.[2] കോട്ടയത്തുള്ള മലയാള മനോരമ പബ്ലിക്കേഷൻസ് ആണ് വനിത ദ്വൈവാരികയുടെ ഉടമസ്ഥർ.[3] ഓണം, ഈസ്റ്റർ, ക്രിസ്മസ് സമയങ്ങളിൽ വനിതയുടെ പ്രത്യേക പതിപ്പുകളും പുറത്തിറങ്ങാറുണ്ട്. 2000 ജൂലൈയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ദ്വൈവാരികയായിരുന്നു വനിത.[4] 2012ൽ വനിതയുടെ വരിക്കാരുടെ എണ്ണം 2.27 മില്യൺ ആയിരുന്നു. [5]

ഇതും കാണുക

തിരുത്തുക
  1. www.dnaindia.com/lifestyle/report-of-recipes-and-g-spots-on-india-s-magazine-era-2105879
  2. www.manoramaonline.com/cgi-bin/MMOnline.dll/portal/common/footer/footerHtmls.jsp?contentHtml=About%20Us&BV_ID=@@@
  3. https://books.google.co.in/books?id=LclscNCTz9oC&pg=PA491&redir_esc=y
  4. www.afaqs.com/news/story/3078_Chitralekha-Group-to-launch-its-first-womens-magazine
  5. mruc.net/sites/default/files/IRS%202012%20Q3%20Topline%20Findings_0.pdf

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വനിത_(ദ്വൈവാരിക)&oldid=3703695" എന്ന താളിൽനിന്ന് ശേഖരിച്ചത്