തുർക്കിയിലെ 34-ആമത്തെ ഒട്ടോമൻ സുൽത്താനായിരുന്നു ‍അബ്ദുൽ ഹമീദ് II. ഒട്ടോമൻ സുൽത്താൻ അബ്ദുൽ മജീദ് I-ന്റെ (1823-61) അഞ്ചാമത്തെ പുത്രനായി 1842 സെപ്റ്റംബർ 21-ന് ഇസ്താംബൂളിൽ ജനിച്ചു. മിഥാത്പാഷയുടെ നേതൃത്വത്തിൽ യുവതുർക്കികൾ സുൽത്താനായ മുറാദ് V-നെ പുറത്താക്കിയതിനെത്തുടർന്ന് 1876 സെപ്റ്റംബർ 1-ന് അബ്ദുൽ ഹമീദ് II സുൽത്താനായി അഭിഷിക്തനായി. ഉടനെതന്നെ ആദ്യത്തെ ഒട്ടോമൻ ഭരണഘടന 1876 ഡിസംബർ 23-ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ദ്വിമണ്ഡല നിയമസഭ തുർക്കിക്കുണ്ടായി. ആദ്യത്തെ നിയമസഭ 1877 മാർച്ച് 17-ന് അഹമ്മദ് വെഫീക്ക് പാഷായുടെ അധ്യക്ഷതയിൽ വിളിച്ചുകൂട്ടി.

   അബ്ദുൽ ഹമീദ് II
Sultan of the Ottoman Empire
Caliph
Reign1876–1909
PeriodDecline of the Ottoman Empire
Full NameHIM Grand Sultan and Caliph Abdülhamid II
Born(1842-09-22)22 സെപ്റ്റംബർ 1842
Died10 ഫെബ്രുവരി 1918(1918-02-10) (പ്രായം 75)
PredecessorMurad V
SuccessorMehmed V
Royal HouseHouse of Osman
DynastyOttoman Dynasty
യുവായ അബ്ദുൽ ഹമീദ് II

അബ്ദുൽ ഹമീദിന്റെ ഭരണകാലത്ത് തുർക്കിക്ക് രണ്ടു യുദ്ധങ്ങൾ നേരിടേണ്ടിവന്നു. ആദ്യത്തെ യുദ്ധം റഷ്യയുമായും (1877-78) രണ്ടാമത്തേത് ഗ്രീസുമായും (1897 ഏപ്രിൽ 18 മുതൽ ജൂൺ 5 വരെ) ആയിരുന്നു. ഈ യുദ്ധങ്ങൾ മൂലം തുർക്കിക്ക് വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി. ഇതിനെ തുടർന്ന് നാട്ടിൽ ഉടനീളം കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഈ അവസരം ഉപയോഗിച്ച് യുവതുർക്കികളും വിപ്ലവം അഴിച്ചുവിട്ടു. തത്ഫലമായി 1909 ഏപ്രിൽ 24-ന് പുതിയൊരു ഭരണഘടന നിലവിൽവന്നു. നാഷനൽ അസംബ്ലി തീരുമാനപ്രകാരം അബ്ദുൽ ഹമീദ് II സ്ഥാനത്യാഗം ചെയ്തു. സുൽത്താനെ സലോണിക്കയിലേക്കു നാടുകടത്തി. 1912-ൽ ബാൾക്കൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇദ്ദേഹം ബോസ്പറസിലെ ബെയ്ലർബേയിലേക്കു തിരിച്ചു. അവിടെവച്ച് 1918 ഫെബ്രുവരി 10-ന് 75-ആമത്തെ വയസ്സിൽ അന്തരിച്ചു.

ഇതുകൂടികാണുക തിരുത്തുക

അവലംബം തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ ഹമീദ് കക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_ഹമീദ്_II&oldid=3351611" എന്ന താളിൽനിന്ന് ശേഖരിച്ചത്