അന്റോണിയോ വിവാൾഡി
ഒരു വെനീഷ്യൻ പുരോഹിതനും ബറോക് സംഗീതസംവിധായകനുമായിരുന്നു അന്റോണിയോ ലൂസിയോ വിവാൾഡി ഇറ്റാലിയൻ ഉച്ചാരണം: [anˈtɔːnjo ˈluːtʃo viˈvaldi]. പ്രശസ്ത വയലിനിസ്റ്റ് കൂടിയായിരുന്നു ഇദ്ദേഹം. 1678 മാർച്ച് 4ന് റിപ്പബ്ലിക് ഓഫ് വെനീസിൽ ജനിച്ചു. വ്യത്യസ്ത സംഗീതോപകരണങ്ങൾക്കായി, പ്രത്യേകിച്ചും വയലിനായി നാന്നൂറിലധികം കൺസെർട്ടോകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അനാഥ പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയത്തിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. "ഫോർ സീസൺസ്" എന്ന വയലിൻ കൺസേർട്ടോ പരമ്പരയാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന. 1741 ജൂലൈ 28ന് അന്തരിച്ചു.
ചുവന്ന പാതിരി il Prete Rosso എന്നായിരുന്നു ഇദ്ദേഹത്തിന്റെ ഇരട്ടപ്പേര്. ചുവന്ന തലമുടിയായിരുന്നു ഇതിനു കാരണം. ബരോക്വ് സംഗീതസംവിധായകരിൽ ഏറ്റവും വിഖ്യാതനായ ആളായി കണക്കാക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ സ്വാധീനം ജീവിതകാലത്തുതന്നെ യൂറോപ്പിലാകെ വ്യാപിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ ജീവിതകാലത്ത് ഇദ്ദേഹത്തിന്റെ സംഗീതത്തിന് വലിയ ആരാധകവൃന്ദമുണ്ടായിരുന്നെങ്കിലും മരണശേഷം ഇത് പെട്ടെന്നു കുറയുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് ഇദ്ദേഹത്തിന്റെ സംഗീതം വീണ്ടും പൊതുജനശ്രദ്ധ നേടിത്തുടങ്ങുന്നത്.
കുട്ടിക്കാലം
തിരുത്തുക1678-ൽ വെനീസിലാണ് അന്റോണിയോ വിവാൾഡി ജനിച്ചത്.[1] റിപ്പബ്ലിക്ക് ഓഫ് വെനീസിന്റെ തലസ്ഥാനമായിരുന്നു ആ സമയത്ത് വെനീസ് നഗരം. ജനനം കഴിഞ്ഞുടൻ തന്നെ ഇദ്ദേഹത്തെ വയറ്റാട്ടി മാമോദീസ മുക്കി. ഇദ്ദേഹത്തിന്റെ ജീവന് എന്തോ അപകടമുണ്ടായിരുന്നു എന്ന് ഇതിൽ നിന്ന് സംശയിക്കാം. ആരോഗ്യപ്രശ്നങ്ങളോ നഗരത്തിൽ അന്നുണ്ടായ ഭൂമികുലുക്കമോ ആവാം ഇതിനു കാരണം. ഭൂമികുലുക്കമുണ്ടായതിന്റെ ഭീതിമൂലം ഇദ്ദേഹത്തിന്റെ അമ്മ തന്റെ മകനെ പാതിരിയാക്കാൻ തീരുമാനമെടുത്തിരിക്കാം.[2] രണ്ടു മാസം കഴിഞ്ഞാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗിക മാമോദീസ കർമം പള്ളിയിൽ വച്ചു നടന്നത്.[3]
അവലംബങ്ങൾ
തിരുത്തുകകുറിപ്പുകൾ
- ↑ Michael Talbot, "Vivaldi, Antonio", Grove Music Online (subscription required)
- ↑ Walter Kolneder, Antonio Vivaldi: Documents of his life and works (Amsterdam: Heinrichshofen's Verlag, Wilhelmshaven, Locarno, 1982), 46.
- ↑ Michael Talbot, Vivaldi (London: J.M. Dent & Sons, Ltd., 1978), 39.
സ്രോതസ്സുകൾ / കൂടുതൽ വായനയ്ക്കുള്ളവ
- Brizi, Bruno, "Maria Grazia Pensa" in Music & Letters, Vol. 65, No. 1 (January 1984), pp. 62–64
- Bukofzer, Manfred (1947). Music in the Baroque Era. New York, W. W. Norton & Co. ISBN 0-393-09745-5.
- Cross, Eric (1984). Review of I libretti vivaldiani: recensione e collazione dei testimoni a stampa by Anna Laura Bellina;
- Formichetti, Gianfranco Venezia e il prete col violino. Vita di Antonio Vivaldi, Bompiani (2006), ISBN 88-452-5640-5.
- Heller, Karl Antonio Vivaldi: The Red Priest of Venice, Amadeus Press (1997), ISBN 1-57467-015-8
- Kelly, Sarah Bruce, The Red Priest's Annina Archived 2018-03-19 at the Wayback Machine., 2009 Bel Canto Press, ISBN 978-0-578-02566-7
- Kelley, Sarah Bruce, Vivaldi's Muse Archived 2018-03-19 at the Wayback Machine., 2011 Bel Canto Press, ISBN 978-0-9836304-0-1
- Kolneder, Walter Antonio Vivaldi: Documents of His Life and Works, C F Peters Corp (1983), ISBN 3-7959-0338-6
- Quick, Barbara, Vivaldi's Virgins (novel), HarperCollins (2007), ISBN 978-0-06-089052-0.
- Robbins Landon, H. C., Vivaldi: Voice of the Baroque, University of Chicago Press, 1996 ISBN 0-226-46842-9
- Romijn, André. Hidden Harmonies: The Secret Life of Antonio Vivaldi, 2007 ISBN 978-0-9554100-1-7
- Selfridge-Field, Eleanor (1994). Venetian Instrumental Music, from Gabrieli to Vivaldi. New York, Dover Publications. ISBN 0-486-28151-5.
- Talbot, Michael, Antonio Vivaldi, Insel Verlag (1998), ISBN 3-458-33917-5
- Talbot, Talbot: "Antonio Vivaldi", Grove Music Online, ed. L. Macy (Accessed 26 August 2006), (subscription access) Archived 2008-05-16 at the Wayback Machine.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Catalog of instrumental works
- Complete works catalog Archived 2010-06-19 at the Wayback Machine.
- രചനകൾ അന്റോണിയോ വിവാൾഡി ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Free scores by അന്റോണിയോ വിവാൾഡി in the International Music Score Library Project
- Free scores by അന്റോണിയോ വിവാൾഡി in the Choral Public Domain Library (ChoralWiki)
- The Mutopia Project has compositions by അന്റോണിയോ വിവാൾഡി
- Project Anima Veneziana, Free English eBooks: 1. Talbot, M. Vivaldi. 1993; 2. Heller, K. Antonio Vivaldi: The Red Priest of Venice. 1997; 3. Pincherle, Marc. Vivaldi: Genius of the Baroque, 1957; 4. Ryom, Peter. Vivaldi Werkverzeichnis. 1st edition, 2007
- Vivaldi's Music Podcast Archived 2014-05-02 at the Wayback Machine.