ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 4 വർഷത്തിലെ 63 (അധിവർഷത്തിൽ 64)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 51 - റോമൻ ചക്രവർത്തിയായിത്തീർന്ന നീറോയെ princeps iuventutis (യുവാക്കളുടെ നേതാവ്) എന്ന സ്ഥാനപ്പേര് നൽകി ആദരിക്കുന്നു.
  • 303 or 304 - നിക്കൊമീദിയയിലെ വിശുദ്ധ അഡ്രിയാന്റെ രക്തസാക്ഷിദിനം.
  • 1152 - ഫ്രെഡറിക്ക് ഐ ബാർബറോസ ജർമനിയുടെ രാജാവായി തിരഞ്ഞെടുക്കപ്പെടുന്നു.
  • 1215 - ഇംഗ്ലണ്ടിലെ ജോൺ രാജാവ് ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പയുടെ പിന്തുണ നേടാൻ കുരിശുയുദ്ധ പോരാളിയായി പ്രതിജ്ഞയെടുക്കുന്നു.
  • 1275 - ചൈനീസ് ജ്യോതിശാസ്ത്രജ്ഞർ സമ്പൂർണ്ണ സൂര്യഗ്രഹണം ദർശിക്കുന്നു.
  • 1931 - ബ്രിട്ടീഷ് വൈസ്രോയിയും ഗവർണ്ണർ-ജനറലുമായ എഡ്‌വേർഡ് ഫെഡറിക് ലിൻഡ്‌ലി വുഡും മഹാത്മാഗാന്ധിയും തടവുകാരുടെ മോചനത്തിനും ഉപ്പ് സ്വതന്ത്രമായി ഉപയോഗിക്കുന്നതിനുമുള്ള ഉടമ്പടി ഒപ്പുവയ്ക്കുന്നു.
  • 1944 - പകൽ‌വെളിച്ചത്തിൽ ആദ്യമായി അമേരിക്ക ബെർലിൻ നഗരത്തിൽ ബോംബിടുന്നു; വടക്കൻ ഇറ്റലിയിൽ ജർമൻ വിരുദ്ധ പ്രക്ഷോഭങ്ങൾ.
  • 1945 - ലാപ്‌ലാൻഡ് യുദ്ധം: ഫിൻലാൻഡ് നാസി ജർമനിയുമായി യുദ്ധം പ്രഖ്യാപിക്കുന്നു.
  • 1950 - വാൾട്ട് ഡിസ്നിയുടെ സിൻഡറെല്ല എന്ന കാർട്ടൂൺ ചിത്രം അമേരിക്കയിൽ ആദ്യമായി പ്രദർശനത്തിനെത്തുന്നു.
  • 1957 - S&P 90 ഓഹരി സൂചികയെ ഒഴിവാക്കി, S&P 500 ഓഹരി സൂചിക ഉപയോഗിക്കാൻ ആരംഭിക്കുന്നു.
  • 1970 - ഫ്രഞ്ച് അന്തർവാഹിനി യൂരിഡൈസ് (Eurydice) പൊട്ടിത്തെറിക്കുന്നു.
  • 1972 - ലിബിയയും സോവ്യറ്റ് യൂണിയനും സഹകരണ ഉടമ്പടി ഒപ്പുവയ്ക്കുന്നു.
  • 1997 - അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഫെഡറൽ ഫണ്ട് ഉപയോഗിച്ചുള്ള മനുഷ്യ ക്ലോണിംഗ് ഗവേഷണം നിരോധിക്കുന്നു.


  • 251 - ലൂഷ്യസ് ഒന്നാമൻ, മാർപ്പാപ്പ
  • 480 - വിശുദ്ധ ലാൻഡ്രി, സീസിലെ(Sées) ബിഷപ്പ്
  • 561 - പെലഗാവൂസ് ഒന്നാമൻ, മാർപ്പാപ്പ

മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാർച്ച്_4&oldid=3097669" എന്ന താളിൽനിന്ന് ശേഖരിച്ചത്