അന്താരാഷ്ട്ര പരിഭാഷാ ദിനം

(അന്താരാഷ്ട്ര വിവർത്തന ദിനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ ജെറോമിന്റെ തിരുനാളാണ് സെപ്റ്റംബർ 30. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ട്രാൻസ്ലേറ്റേഴ്സ് (എഫ്ഐടി) എന്ന ഒരു അന്തർ‌ദ്ദേശീയ ഫെഡറേഷനാണ് അന്താരാഷ്ട്ര വിവർത്തന ദിനത്തെ 1953 മുതൽ പ്രോത്സാഹിപ്പിക്കുന്നത്.

അന്താരാഷ്ട്ര പരിഭാഷാ ദിനം
തിയ്യതി30 September
അടുത്ത തവണ30 സെപ്റ്റംബർ 2025 (2025-09-30)
ആവൃത്തിവാർഷികം
സെന്റ് ജെറോം പഠനത്തിൽ. ഡൊമെനിക്കോ ഘിർലാൻ‌ഡായോയുടെ ഒരു പെയിന്റിംഗ്

യുഎൻ പ്രമേയം

തിരുത്തുക

2017 മെയ് 24 ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സെപ്റ്റംബർ 30 അന്താരാഷ്ട്ര വിവർത്തന ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കി. രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ പ്രൊഫഷണൽ വിവർത്തനത്തിന്റെ പങ്ക് തിരിച്ചറിയുന്നതിനുള്ള നടപടിയാണിത് ഐക്യരാഷ്ട്രസഭയുടെ ഈ പ്രവർത്തനം.[1] അസർബൈജാൻ, ബംഗ്ലാദേശ്, ബെലാറസ്, കോസ്റ്റാറിക്ക, ക്യൂബ, ഇക്വഡോർ, പരാഗ്വേ, ഖത്തർ, തുർക്കി, തുർക്ക്മെനിസ്ഥാൻ, വിയറ്റ്നാം എന്നി പതിനൊന്ന് രാജ്യങ്ങൾലാണ് എ/71/എൽ.68 എന്ന കരട് പ്രമേയത്തിൽ ഒപ്പുവെച്ചത്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ട്രാൻസ്ലേറ്റേഴ്സ് പുറമേ, മറ്റ് നിരവധി സംഘടനകൾ ഈ പ്രമേയം അംഗീകരിക്കണമെന്ന് വാദിക്കുന്നു. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് കോൺഫറൻസ് ഇന്റർപ്രെറ്റേഴ്സ്, ക്രിട്ടിക്കൽ ലിങ്ക് ഇന്റർനാഷണൽ, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ ട്രാൻസ്ലേറ്റേഴ്സ് ആൻഡ് ഇന്റർപ്രെറ്റേഴ്സ്, റെഡ് ടി, വേൾഡ് അസോസിയേഷൻ ഓഫ് ആംഗ്യഭാഷാ ഇന്റർപ്രെറ്റേഴ്സ്.[2]

ഉറവിടങ്ങളും ബാഹ്യ ലിങ്കുകളും

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. General Assembly A/RES/71/288. Also edited in French, Spanish, Russian
  2. "UN Set to Pass Draft Resolution Declaring September 30 As Translation Day". Slator.com. 22 May 2017.