അന്താരാഷ്ട്ര ആണവോർജ്ജസമിതി

(അന്താരാഷ്ട്ര അണുശക്തി സംഘടന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആണവോർജ്ജത്തിന്റെ ഗവേഷണം, പ്രയോഗം എന്നിവയെ നിയന്ത്രിക്കുക, ആണവോർജജം സമധാനപരമായ ആവശ്യങ്ങളിലേക്കു വഴിതിരിച്ചുവിടുക, ആണവ നിർവ്യാപനത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ഒരു രാജ്യാന്തരസംഘടയാണ് അന്താരാഷ്ട്ര ആണവോർജ്ജസമിതി. ഇതിന്റെ ആസ്‌ഥാനം ഓസ്ട്രിയയിലെ വിയന്നയിലാണ് സ്ഥിതി ചെയ്യുന്നത്‌. . 1957-ൽ ഐക്യരാഷ്ട്രസംഘടനയിലെ രാഷ്ട്രങ്ങൾ ചേർന്നാണു ഈ സംഘടനക്കു രൂപം നൽകിയത്‌. ഇന്നു ലോകരാഷ്ട്രങ്ങളുടെ സമധാന സംരക്ഷണത്തിൽ വളരെ അധികം സ്വാധീനം ചെലുത്താൻ സംഘടന ശ്രമിച്ചുകൊണ്ടിരിക്കുന്നു.

അന്താരാഷ്ട്ര ആണവോർജ്ജസമിതി
സമിതിയിലെ അംഗങ്ങൾ
രൂപീകരണം1957
ആസ്ഥാനംവിയന്ന, ഓസ്ട്രിയ
അംഗത്വം
144 അംഗരാഷ്ട്രങ്ങള്
ഔദ്യോഗിക ഭാഷ
അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന് and സ്പാനിഷ്
സെക്രട്ടറി ജനറൽ
യുക്കിയ അമനോവ്
വെബ്സൈറ്റ്http://www.iaea.org

നിയമാവലി തയ്യാറാക്കൽ

തിരുത്തുക

ഇതിൻറെ നിയമാവലി തയ്യാറാക്കാൻ 1954-ൽ പ്രവർത്തകസമിതി ആദ്യമായി യോഗംചേർന്നു. ഐക്യരാഷ്ട്ര കേന്ദ്രത്തിൽ വച്ചു കൂടിയ 81 രാ‍ഷ്ട്രങ്ങളുടെ സമ്മേളനം നിയമാവലി അംഗീകരിച്ചു. 1959 - ൽ വിയന്നയിൽ ചേർന്ന പൊതുസമ്മേളനത്തിൻറെ പ്രാരംഭത്തിൽ 54 രാഷ്ട്രങ്ങളും അവസാനമായപ്പോൾ 59 രാ‍ഷ്ട്രങ്ങളും പങ്കെടുക്കുകയുണ്ടായി. ഈ സമ്മേളനത്തിൽവച്ച് നയരൂപവത്കരണ സമിതി (ബോർഡ് ഓഫ് ഡയറക്ടേഴ്സ്) ഉണ്ടാക്കി. ഈ സമിതിയിൽ 23 അംഗങ്ങളുണ്ടായിരുന്നു. 1963-ൽ അംഗസംഖ്യ 25 ആയി ഉയർത്തി. അമേരിക്കക്കാരനായ സ്റ്റെർലിങ് കോൾ ആദ്യത്തെ ഡയറക്ടർ ജനറൽ ആയി നിയമിക്കപ്പെട്ടു. 1961 ഡിസംബർ 1-ന് മുതൽ സ്വീഡനിലെ സിഗ്വാവാഡ് എക് ലൻഡ് ഡയറക്ടർ ജനറലായി.

അണുശക്തി സമാധാനത്തിന്

തിരുത്തുക

അണുശക്തിയുടെ സമാധാനപരമായ ഉപയോഗത്തെക്കുറിച്ചു പഠനം നടത്തുന്നതിനും വികസ്വരരാഷ്ട്രങ്ങൾക്ക് അണുശക്തിയുടെ സമാധാനപരമായ ഉപയോഗത്തിൽ മാർഗ്ഗദർശനം നൽകുന്നതിനും ശാത്രസമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനും ഗവേഷണപ്രവർത്തനങ്ങൾക്കായി ധനസഹായം നൽകുന്നതിനും അംഗരാഷ്ട്രങ്ങളുടെ ആവശ്യമനുസരിച്ച് വിദഗ്ദ്ധസഹായം എത്തിച്ചുകൊടുക്കുന്നതിനും ഈസംഘടനക്കു കഴിഞ്ഞു.

പ്രമാണം:Iaea-vienna-05.jpg
രാജ്യാന്തര ആണവോർജ സംഘടനയുടെ ആസ്‌ഥാന മന്ദിരം

ആദ്യത്തെ പത്തു വർഷത്തിനകംതന്നെ സംഘടന ഏകദേശം 30,000 ഫെലോഷിപ്പുകൾ നല്കി. വിദഗ്ദ്ധസംഘങ്ങളുടെ റിപ്പോർട്ടുകൾ, സമ്മേളനനടപടികൾ തുടങ്ങി വിവിധ പ്രസിദ്ധീകരണങ്ങൾ ഇംഗ്ലീഷ്, റഷ്യൻ, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഭാഷകളിൽ ഈ സംഘടന പ്രസിദ്ധീകരിക്കുന്നുണ്ട്. റേഡിയോ ഐസോടോപ്പുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രതിപാദിക്കുന്ന ഒരു ലഘുലേഖ ഈ സംഘടന തയ്യാറാക്കി.

പരീക്ഷണശാല

തിരുത്തുക

സംഘടനയുടെ കീഴിൽ ആദ്യത്തെ പരീക്ഷണശാലയുണ്ടായത് 1958-ൽ ആണ്. 1961-ൽ വിയന്നയിൽനിന്നും 32 കി. മി. തെക്കുകിഴക്കുമാറിയുള്ള സീബേഴ്സ് ഡോർഫ് എന്ന സ്ഥലത്ത് ഭൗതികശാസ്ത്രം, രസതന്ത്രം, സമുദ്രവിജ്ഞാനം, വൈദ്യശാസ്ത്രഭൗതികം (Medical Physics) എന്നീ വകുപ്പുകളടങ്ങിയ ഒരു പരീക്ഷണശാല പ്രവർത്തനമാരംഭിച്ചു. 1963-ൽ മധ്യപൗരസ്ത്യപ്രാദേശിക ഐസോടോപുകേന്ദ്രം അറബിരാഷ്ട്രങ്ങളുടെ ആവശ്യത്തിലേക്കായി കൈറോവിൽ പ്രവർത്തനം ആരംഭിച്ചു. 1964-ൽ ഇറ്റലിയിൽ (Triest) സൈദ്ധാന്തിക ഭൗതികപഠനങ്ങൾക്കായി ഒരു സ്ഥാപനം ആരംഭിച്ചു. ജലവിജ്ഞാനത്തിലും ഔഷധനിർമ്മാണത്തിലും കൃഷിയിലും വ്യവസായങ്ങളിലും ഐസോടോപ്പുകളുടെ ഉപയോഗംകൊണ്ടുണ്ടാകാവുന്ന നേട്ടങ്ങളെ കുറിച്ച് ഈ സംഘടന വിശദമായി പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഐസോടോപ്പുകളുടെ പ്രമാണങ്ങൾ (standards) തയ്യാറാക്കി അംശാങ്കന (fractional marking) ആവശ്യങ്ങൾക്കായി വിവിധ രാഷ്ട്രങ്ങളിൽ വിതരണം ചെതു. അണുശക്തി ഉത്പാതനത്തിനാവശ്യമായ ഇന്ധനങ്ങളുടെ ഒരു ബാങ്ക് എന്ന നിലയിൽ ഈസംഘടനക്കു പ്രവർത്തിക്കാൻ കഴിയുന്നു. സംഘടന തയ്യാറക്കിയ റിയാക്റ്ററുകളുടെ ഉപയോഗം സംബന്ധിച്ച നിബന്ധനകൾ 1965-ലും അണുതേജോവശിഷ്ടനിബന്ധനകൾ 1967 ലും പ്രബല്യത്തിൽ വന്നു.

ഇന്ത്യൻ ശാസ്ത്രജ്ഞൻമാർ

തിരുത്തുക

ഇന്ത്യൻ ശാസ്ത്രജ്ഞൻമാർ ഇതിൻറെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഒരു സമ്മേളനത്തിൽ പങ്കെടുക്കാനുള്ള യാത്രാമധ്യേ വിമാനാപകടത്തിൽ ആണ് ഹോമി ഭാഭാ മൃതിയടഞ്ഞത്.