അനുസ്വരം
ഒരു ഗാനത്തിൽ സംഗീതാത്മകത വർധിപ്പിക്കുന്നതിന് അതിന്റെ സ്വരസംവിധാനത്തിൽപെട്ട ഒരു അചലസ്വരത്തിന് അഥവാ പൂർണസ്വരത്തിന് ആവരണമായി ചേർക്കപ്പെടുന്ന അധികസ്വമാണ് അനുസ്വരം. ഇങ്ങനെ ചേർക്കപ്പെടുന്ന അധികസ്വരങ്ങൾ ചലിക്കുന്ന സ്വരങ്ങളായിരിക്കും. അവ ഊന്നിപാടാറില്ല. സ്വരസ്പർശംകൊണ്ടു തന്നെ രാഗച്ഛായയ്ക്കും മാറ്റം വരുത്തുന്ന ഇത്തരം സ്വരങ്ങളുടെ ചലനങ്ങൾക്ക് സംഗീതത്തിൽ വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ട് അവയ്ക്കു കാരണമായ അനുസ്വരങ്ങളും പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. അനുസ്വരങ്ങൾ രാഗാലാപനത്തിലും ഉപയോഗിക്കാറുണ്ട്.
ഇതുകൂടിക്കാണുക
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനുസ്വരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |