അചലസ്വരങ്ങൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. (2010 ഒക്ടോബർ) |
സംഗീതത്തിൽ, കോമള തീവ്രഭേദങ്ങൾക്കു വിധേയമാകാതെ വർത്തിക്കുന്ന സ്വരങ്ങളെ അചലസ്വരങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു. വ്യാപകമായ സംഗീതത്തിനെല്ലാം ആധാരം സ-രി-ഗ-മ-പ-ധ-നി എന്ന സപ്തസ്വരങ്ങളാണ്. ഇവയിൽ 'സ' അഥവാ ഷഡ്ജം, 'പ' അഥവാ പഞ്ചമം ഇവയാണ് അചലസ്വരങ്ങൾ. ഇവയെ പ്രകൃതിസ്വരങ്ങളെന്നും ആധാരസ്വരങ്ങളെന്നും പറയാറുണ്ട്. കോമളതീവ്രഭേദങ്ങൾ അനുവദിക്കുന്ന രി-ഗ-മ-ധ-നി എന്ന അഞ്ചു സ്വരങ്ങളെ ചലസ്വരങ്ങളെന്നും വികൃതസ്വരങ്ങളെന്നും നാമകരണം ചെയ്തിരിക്കുന്നു. സപ്തസ്വരങ്ങളുടെ മേല്പറഞ്ഞ പ്രകൃതി-വികൃതി വൈവിധ്യങ്ങൾ സംഗീതത്തിൽ പൊതുവേ കണ്ടെത്താവുന്ന ഒരു സ്വഭാവമാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അചലസ്വരങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |