ശ്രീലങ്കയിലെ തേരവാദ ബുദ്ധമതത്തിന്റെ ഒരു പ്രധാന മഹാവിഹാരം അധവാ വലിയ ബുദ്ധവിഹാരം ആയിരുന്നു ശ്രീലങ്കയിലെ അനുരാധപുരയിലുള്ള അനുരാധപുര മഹാവിഹാരം. അനുരാധപുരയിലെ ദേവനാമ്പിയ തിസ്സ രാജാവ് (ബിസി 247-207) തന്റെ തലസ്ഥാന നഗരമായ അനുരാധപുരയിൽ ഇത് സ്ഥാപിച്ചു. [1] ബുദ്ധഘോഷൻ (CE 4 മുതൽ 5 വരെ നൂറ്റാണ്ടുകൾ) , (തേരവാദ ബുദ്ധമത സിദ്ധാന്തത്തിന്റെ മുഖ്യ വിശുദ്ധ ഗ്രന്ഥങ്ങളായ) തിപിടകം , വിശുദ്ധിമഗ്ഗ പോലുള്ള ഗ്രന്ഥങ്ങൾക്കും വ്യാഖ്യാനങ്ങൾ എഴുതിയ ധമ്മപാല, തുടങ്ങിയ സന്യാസിമാർ, ഇവിടെ തേരവാദ മഹാവിഹാരൻ യാഥാസ്ഥിതികത്വം സ്ഥാപിച്ചു. മഹാവിഹാരത്തിൽ താമസിക്കുന്ന സന്യാസിമാരെ മഹാവിഹാരവാസികൾ എന്ന് വിളിക്കുന്നു.

മഹാവിഹാര സമുച്ചയത്തിന്റെ ഭാഗമായ ആദ്യത്തെ ശ്രീലങ്കൻ സ്തൂപമായ തുപാരാമ സ്തൂപത്തിന്റെ മാതൃക

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 


ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

അഞ്ചാം നൂറ്റാണ്ടിൽ, "അനുരാധപുര മഹാവിഹാരം" ഒരുപക്ഷേ തെക്കൻ അല്ലെങ്കിൽ കിഴക്കൻ ഏഷ്യയിലെ അക്കാലത്തെ ഏറ്റവും പരിഷ്കൃതമായ സർവ്വകലാശാലയായിരുന്നു. പല അന്തർദേശീയ പണ്ഡിതന്മാർ അവിടം സന്ദർശിക്കുകയും അവിടെ നിന്ന് നിരവധി വിഷയങ്ങൾ പഠിക്കുകയും ചെയ്തു. 

തേരവാദ സന്യാസ ഗ്രൂപ്പുകൾ

തിരുത്തുക

ആദ്യകാല ചരിത്രം

തിരുത്തുക

ബുദ്ധമതത്തിന്റെ ആദ്യകാല ചരിത്രകാലഘട്ടത്തിൽ ശ്രീലങ്കയിൽ തേരാവാദയുടെ മൂന്ന് ഉപവിഭാഗങ്ങൾ നിലനിന്നിരുന്നു: മഹാവിഹാരം, അഭയഗിരി വിഹാരം, ജെതവനം - എന്നിവ . [2] മഹാവിഹാരമാണ് ആദ്യമായി സ്ഥാപിതമായ പാരമ്പര്യം. അതേസമയം മഹാവിഹാര പാരമ്പര്യത്തിൽ നിന്ന് വേർപെട്ട സന്യാസിമാർ അഭയഗിരി വിഹാരവും ജേതവന വിഹാരവും സ്ഥാപിച്ചു. [2] എ കെ വാർഡർ പറയുന്നതനുസരിച്ച്, തേരവാദത്തോടൊപ്പം ശ്രീലങ്കയിൽ ഇന്ത്യൻ മഹിഷശാഖ വിഭാഗവും നിലയുറപ്പിച്ചു, പിന്നീട് അത് ലയിച്ചു. [2] ശ്രീലങ്കയുടെ വടക്കൻ പ്രദേശങ്ങളും ചില സമയങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള വിഭാഗങ്ങൾക്ക് വിട്ടുകൊടുത്തതായി തോന്നുന്നു. [2]

മഹാവംശം അനുസരിച്ച്, നാലാം നൂറ്റാണ്ടിൽ അഭയഗിരി വിഹാരത്തിലെ സന്യാസിമാരുമായുള്ള വിഭാഗീയ സംഘട്ടനങ്ങളിൽ അനുരാധപുര മഹാവിഹാരം നശിപ്പിക്കപ്പെട്ടു. [3]മഹായാന സന്യാസിമാർ അനുരാധപുരയിലെ മഹാസേനയെ അനുരാധപുര വിഹാരം നശിപ്പിക്കാൻ പ്രേരിപ്പിച്ചു. ഇതിന്റെ ഫലമായി പിന്നീട് വന്ന ഒരു രാജാവ് മഹായാനികളെ ശ്രീലങ്കയിൽ നിന്ന് പുറത്താക്കി  .

അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ (സി.ഇ. 399-നും 414-നും ഇടയിൽ) ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും യാത്ര ചെയ്ത ചൈനീസ് ബുദ്ധ സന്യാസിയായ ഫാക്സിയന്റെ രചനകളിൽ നിന്ന് വ്യത്യസ്‌തമാണ് മഹാവംശം നൽകുന്ന പരമ്പരാഗത തേരാവാദിൻ വിവരണം. 406-ൽ ശ്രീലങ്കയിൽ പ്രവേശിച്ച അദ്ദേഹം തന്റെ അനുഭവങ്ങളെക്കുറിച്ച് വിശദമായി എഴുതാൻ തുടങ്ങി. മഹാവിഹാരം കേടുകൂടാതെയിരിക്കുക മാത്രമല്ല, 3000 സന്യാസിമാരെ അവിടെ പാർപ്പിച്ചിരുന്നതായി അദ്ദേഹം രേഖപ്പെടുത്തി. മഹാവിഹാരത്തിൽ നടന്ന ഒരു ശവസംസ്കാരത്തിന്റെ വിവരണവും അദ്ദേഹം നൽകുന്നുണ്ട്. അരഹന്ത പദത്തിന് അർഹത നേടിയ വളരെ ആദരണീയനായ ഒരു ശ്രമണന്റെ ശവസംസ്കാര ചടങ്ങിൽ അദ്ദേഹം വ്യക്തിപരമായി പങ്കെടുക്കുകയും ചെയ്തതായി ഫാക്സിയൻ രേഖപ്പെടുത്തിയിട്ടുണ്ട്. [4] സമകാലവർത്തിയായി അഭയഗിരി വിഹാരത്തിന്റെ നിലനിൽപ്പും അഭയഗിരി ആശ്രമത്തിൽ അക്കാലത്ത് 5000 സന്യാസിമാർ താമസിച്ചിരുന്നതായും ഫാക്സിയൻ രേഖപ്പെടുത്തിയിട്ടുണ്ട്. [5] CE ഏഴാം നൂറ്റാണ്ടിൽ, ശ്രീലങ്കയിലെ രണ്ട് ആശ്രമങ്ങളുടെയും അക്കാലത്തെ സ്ഥിതിയെക്കുറിച്ചും ഷ്വാൻ ത്സാങ് വിവരിക്കുന്നുണ്ട്. അഭയഗിരി പാരമ്പര്യത്തെ "മഹായാന സ്‌ഥവിരസ്" എന്നും മഹാവിഹാര പാരമ്പര്യത്തെ " ഹിനയന സ്‌ഥവിരസ്" എന്നും പരാമർശിച്ചുകൊണ്ട് ശ്രീലങ്കയിലെ തേരവാദത്തിന്റെ രണ്ട് പ്രധാന വിഭാഗങ്ങളെക്കുറിച്ച് ഷ്വാൻ ത്സാങ് എഴുതി. [6] ഷുവാൻസാങ് തുടർന്നും എഴുതുന്നു, "മഹാവിഹാരവാസികൾ മഹായാനത്തെ നിരസിക്കുകയും ഹീനയാനം പരിശീലിക്കുകയും ചെയ്യുന്നു, അതേസമയം അഭയഗിരിവിഹാരവാസികൾ ഹീനയാനവും മഹായാനവും പഠിക്കുകയും ത്രിപിഠക പ്രചരിപ്പിക്കുകയും ചെയ്യുന്നു." [7]

പിന്നീടുള്ള ചരിത്രം

തിരുത്തുക
 
1890-ൽ ഹാരി ചാൾസ് പുർവിസ് ബെല്ലിന്റെ അനുരാധപുരയുടെ ഭൂപടം മഹാവിഹാരത്തിന്റെ സ്ഥാനം കാണിക്കുന്നു

ശ്രീലങ്കയിലെ ഭരണാധികാരികൾ തേരവാദം പരമ്പരാഗത രീതിയിൽ തുടരുന്നുവെന്ന് ഉറപ്പുവരുത്തിയിരുന്നതായും ഈ സ്വഭാവം ഇന്ത്യൻ ബുദ്ധമത രീതികളിൽ നിന്ന് വിരുദ്ധമാണെന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. [8] എന്നിരുന്നാലും, 12-ആം നൂറ്റാണ്ടിന് മുമ്പ്, ശ്രീലങ്കയിലെ കൂടുതൽ ഭരണാധികാരികൾ അഭയഗിരി തേരവാദികൾക്ക് പിന്തുണയും രക്ഷാകർതൃത്വവും നൽകി. ഫാക്സിയനെപ്പോലുള്ള യാത്രക്കാർ അഭയഗിരി തേരവാദികളെ ശ്രീലങ്കയിലെ പ്രധാന ബുദ്ധമത പാരമ്പര്യമായി കണ്ടു. [9] [10]

12-ആം നൂറ്റാണ്ടിൽ മഹാവിഹാര വിഭാഗം പരാക്കമബാഹു ഒന്നാമന്റെ (1153-1186 CE) രാഷ്ട്രീയ പിന്തുണ നേടി. അഭയഗിരി, ജേതവന തേരവാദ പാരമ്പര്യങ്ങൾ പൂർണ്ണമായും നിർത്തലാക്കുകയും ചെയ്യപ്പെട്ടു. അപ്പോൾ അഭയഗിരി വിഹാരത്തിന്റെ പ്രബലമായ വിഭാഗമായിരുന്ന തേരവാദ വിഭാഗത്തിന്റെ ആധിപത്യമുളള, അധികാരമുളള പ്രവണത മാറി. [11] [12] ഈ രണ്ട് പാരമ്പര്യങ്ങളിലെയും തേരവാദ സന്യാസിമാരെ പുറത്താക്കി.എന്നിട്ട് അവർക്ക് ഒന്നുകിൽ ശാശ്വതമായി സാധാരണക്കാരിലേക്ക് മടങ്ങുകയോ അല്ലെങ്കിൽ മഹാവിഹാര പാരമ്പര്യത്തിന് കീഴിൽ "നവാഗതർ" ആയി തിരിച്ച് വരുവാൻ ശ്രമിക്കുകയോ ചെയ്യാം. [12] [13] മഹാവിഹാരത്തിൽ നിന്നുള്ള നിരവധി സന്യാസിമാരും പുറത്താക്കപ്പെട്ടു എന്ന് റിച്ചാർഡ് ഗോംബ്രിച്ച് എഴുതുന്നു. [14]

അദ്ദേഹം സംഘത്തെ വീണ്ടും ഒന്നിപ്പിച്ചുവെന്ന് ചരിത്രത്തിൽ പറയുന്നുണ്ടെങ്കിലും, അദ്ദേഹം ചെയ്തത് അഭയഗിരി, ജേതവന വിഭാഗങ്ങൾ ഇല്ലാതാക്കുക എന്നതായിരുന്നു. ആ വസ്തുതയെ ഒന്നിപ്പിച്ചു എന്ന പ്രയോഗം മറയ്ക്കുന്നു. മഹാവിഹാരയിലെ നിരവധി സന്യാസിമാരെയും മറ്റ് രണ്ടിലെ എല്ലാ സന്യാസിമാരെയും അദ്ദേഹം നിയമിച്ചു. പിന്നീട് അവരിൽ മികച്ചവരെ ഇപ്പോൾ 'ഏകീകൃത' സംഘത്തിൽ തുടക്കക്കാരാകാൻ അനുവദിച്ചു, അതിലേക്ക് തക്കസമയത്ത് അവർ പുനഃക്രമീകരിക്കപ്പെടും.

കുറിപ്പുകൾ

തിരുത്തുക
  1. Johnston, William M; Encyclopedia of Monasticism, Sri Lanka: History
  2. 2.0 2.1 2.2 2.3 Warder, A.K. Indian Buddhism. 2000. p. 280
  3. "King Mahasena". Mahavamsa. Ceylon Government. Retrieved 2008-09-12.
  4. "Chapter XXXIX: The Cremation of an Arhat". A Record of Buddhistic Kingdoms. Retrieved 2010-04-30.
  5. "Chapter XXXVIII: At Ceylon. Rise of the Kingdom. Feats of Buddha. Topes and Monasteries. Statue of Buddha in Jade. Bo Tree. Festival of Buddha's Tooth". A Record of Buddhistic Kingdoms. Retrieved 2010-04-30.
  6. Baruah, Bibhuti. Buddhist Sects and Sectarianism. 2008. p. 53
  7. Hirakawa, Akira. Groner, Paul. A History of Indian Buddhism: From Śākyamuni to Early Mahāyāna. 2007. p. 121
  8. Randall Collins, The Sociology of Philosophies: A Global Theory of Intellectual Change. Harvard University Press, 2000, page 187.
  9. Hirakawa, Akira. Groner, Paul. A History of Indian Buddhism: From Śākyamuni to Early Mahāyāna. 2007. p. 125
  10. Sujato, Bhante (2012), Sects & Sectarianism: The Origins of Buddhist Schools, Santipada, p. 59, ISBN 9781921842085
  11. Hirakawa, Akira. Groner, Paul. A History of Indian Buddhism: From Śākyamuni to Early Mahāyāna. 2007. p. 126
  12. 12.0 12.1 Williams, Duncan. Queen, Christopher. American Buddhism: Methods and Findings in Recent Scholarship. 1999. p. 134
  13. Gombrich, Richard. Theravāda Buddhism: A Social History From Ancient Benares to Modern Colombo. 1988. p. 159
  14. Gombrich, Richard. Theravāda Buddhism: A Social History from Ancient Benares to Modern Colombo. 1988. p. 159

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അനുരാധപുര_മഹാ_വിഹാരം&oldid=4080789" എന്ന താളിൽനിന്ന് ശേഖരിച്ചത്