അനസ് എടത്തൊടിക

ഇന്ത്യൻ ഫുട്ബോൾ താരം

ഇന്ത്യൻ സീനിയർ ഫുട്ബാൾ ടീമിലെ പ്രതിരോധ താരമാണ് അനസ് എടത്തൊടിക. 2019 ജനുവരി 15 ന് അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബഹ്റൈനെതിരെ ഷാർജയിലെ ഷാർജ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഫുട്ബോൾ ടീമിലായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ മത്സരം[2].

Anas Edathodika
Personal information
Full name Anas Edathodika
Date of birth (1987-02-15) 15 ഫെബ്രുവരി 1987  (37 വയസ്സ്)
Place of birth കൊണ്ടോട്ടി, മലപ്പുറം ജില്ല
Height 1.84 m (6 ft 12 in)[1]
Position(s) പ്രതിരോധം
Club information
Current team
casino aripra
Number 15
Senior career*
Years Team Apps (Gls)
2007–2011 മുംബൈ എഫ്.സി
2011–2015 പൂനെ എഫ്.സി 76 (0)
2015–2017 ഡൽഹി ഡൈനാമോസ് 23 (1)
2017മോഹൻ ബഗാൻ (loan) 20 (0)
2017– ജംഷഡ്പൂർ എഫ്.സി 0 (0)
National team
2017– India 4 (0)
*Club domestic league appearances and goals, correct as of 24 February 2017
‡ National team caps and goals, correct as of 22 March 2017

ആദ്യ കാല ജീവിതം തിരുത്തുക

കൊണ്ടോട്ടി, മുണ്ടപ്പലത്തെ എടത്തൊടിക മുഹമ്മദ് കുട്ടി -ഖദീജ ദമ്പതികളുടെ മകനായി 1987 ഫെബ്രുവരി 15ന് ജനിച്ചു. പിതാവ് ബസ് ഡ്രൈവറായിരുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്കൂൾ, മഞ്ചേരി എൻ.എസ്.എസ് കോളജ്, ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി എന്നിവിടങ്ങളിൽ പഠനം.

ക്ലബ്ബ് ജീവിതം തിരുത്തുക

മുംബൈ എഫ്.സി തിരുത്തുക

2007ൽ മുംബൈ എഫ്.സിയിൽ ചേർന്ന അനസ് ആദ്യ വർഷം തന്നെ മുംബൈ എഫ്.സിയെ ഐ ലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യൻമാരാക്കി. മികച്ച കളി കാഴ്ച്ച വച്ച അനസിനെ 2011 വരെ മുംബൈ എഫ് സി ടീം മറ്റാർക്കും നൽകിയില്ല.

പൂനെ എഫ്.സി തിരുത്തുക

മുംബൈ ടീമിലെ മികച്ച പ്രകടനത്തിന് ശേഷം അനസിനെ വലിയ തുകയ്ക്ക് പൂനെ എഫ്.സി വാങ്ങി. അവർക്ക് വേണ്ടി നാല് വർഷം കളിച്ചു .2014 ൽ പൂനെ ടീമിനെ ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഐ ലീഗിലും നയിച്ച അനസിനെ പൂനെ എഫ്.സി അവരുടെ ബെസ്റ്റ് പ്ലയർ അവാർഡായ ഐയൺ മാൻ പുരസ്ക്കാരം നൽകി ആദരിച്ചു.

ഡൽഹി ഡൈനാമോസ് തിരുത്തുക

ഐ.എസ്.എൽ രണ്ടാം സീസണിൽ ഡൽഹി ഡൈനാമോസ് പ്രതിരോധ നിരയിൽ എത്തി. ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് പരിശീലിപ്പിച്ച ഡൽഹി ഡൈനാമോസിലൂടെ മികച്ച കളി കാഴ്ച വെച്ച് റോബർട്ടോ കാർലോസിന്റെ ഇഷ്ട താരവുമായി.[3] 2016-17 ഐ എസ് എല്ലിൽ ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ജിയാൻ ലുക്കാ സംബ്രോട്ടയുടെ പരിശീലനത്തിന് കീഴിൽ ഡൽഹി ഡൈനാമോസിൽ തന്നെ തുടർന്നു.

മോഹൻ ബഗാൻ തിരുത്തുക

ഐ.എസ്.എല്ലിനു ശേഷം വൻ തുകയ്ക്ക് ഇന്ത്യയിലെ ഏറ്റവും പഴയതും പ്രസിദ്ധവുമായ മോഹൻ ബഗാൻ ക്ലബ്ബിന് വേണ്ടി ഐ ലീഗ് കളിച്ചു. അവർക്ക് വേണ്ടി ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഫെഡറേഷൻ കപ്പിലും മികച്ച പ്രകടനം നടത്തി.[4] ഐ ലീഗിലും ഫെഡറേഷൻ കപ്പിലും നിർഭാഗ്യം കൊണ്ട് മാത്രം റണ്ണേഴ്‌സ് അപ്പിൽ ഒതുങ്ങിപ്പോയി.

ജംഷഡ്പൂർ എഫ്.സി തിരുത്തുക

2017ൽ ഐ.എസ്.എലിലെ ഏറ്റവും ഉയർന്ന തുകക്ക് (1.10 കോടി രൂപ) ജംഷഡ്പൂർ എഫ്.സി അനസിനെ സ്വന്തമാക്കി.

അന്താരാഷ്ട്ര കളിജീവിതം തിരുത്തുക

അന്താരാഷ്ട്ര കരിയറിൽ കളിച്ച നാലു മത്സരങ്ങളും വിജയിച്ചിട്ടുണ്ട്. കംബോഡിയ, മ്യാന്മാർ, നേപ്പാൾ, കിർഗ്ഗിസ്ഥാൻ എന്നീ രാജ്യങ്ങൾക്കെതിരെയാണ് കളിച്ചത്.

കളിജീവിതത്തിലെ സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ക്ലബ് തിരുത്തുക

പുതുക്കിയത്: 3 August 2017 [5]
Club Season League Federation Cup Durand Cup AFC Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals
Pune 2011–12 I-League 23 0 0 0 0 0 23 0
2012–13 I-League 26 0 3 0 2 0 31 0
2013–14 I-League 17 0 3 0 0 0 4 0 24 0
2014–15 I-League 10 0 0 0 0 0 10 0
Total 76 0 6 0 2 0 4 88 0
Delhi Dynamos 2015 Indian Super League 14 1 14 1
2016 Indian Super League 9 0 9 0
Total 23 1 23 1
Mohun Bagan (loan) 2016–17 I-League 8 0 8 0
Jamshedpur FC 2017–18 Indian Super League 0 0 0 0
Career total 107 1 6 0 2 0 4 0 119 1

അന്താരാഷ്ട്ര മത്സരങ്ങൾ തിരുത്തുക

പുതുക്കിയത്: 22 March 2017
National team Year Apps Goals
ഇന്ത്യ
2017 4 0

പുരസ്കാരങ്ങളും ബഹുമതികളും തിരുത്തുക

  • മികച്ച ഇന്ത്യൻ താരം- ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ[6]
  • മികച്ച പ്രതിരോധ താരം - ഐ-ലീഗ് 2016-17

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-15. Retrieved 2017-08-24.
  2. https://www.manoramanews.com/news/breaking-news/2019/01/15/india-national-team-anas-edathodika-announces-retirement-15.html[പ്രവർത്തിക്കാത്ത കണ്ണി]
  3. മാധ്യമം ദിനപത്രം. "സാഹചര്യം ആവശ്യപ്പെട്ടാൽകളിക്കും -കാർലോസ്".
  4. മാധ്യമം ദിനപത്രം. "കേരള ബ്ലാസ്്റ്റേഴ്സിന് വേണ്ടി പന്ത് തട്ടാൻ ആഗ്രഹം - അനസ്​ എടത്തൊടിക". {{cite news}}: zero width space character in |title= at position 57 (help)
  5. അനസ് എടത്തൊടിക profile at Soccerway
  6. മീഡിയവൺ. "അനസ് എടത്തൊടിക മികച്ച ഇന്ത്യൻ താരം; സി.കെ. വിനീതിന് ഫാൻസ് പ്ലെയർ പുരസ്‌കാരം".

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അനസ്_എടത്തൊടിക&oldid=3979696" എന്ന താളിൽനിന്ന് ശേഖരിച്ചത്