റോബർട്ടോ കാർലോസ്
ബ്രസീലിന്റെ ദേശീയ ടീമിൽ 1992 ൽ അംഗമാവുകയും 3 ലോകകപ്പുകളിൽ കളിയ്ക്കുകയും ചെയ്ത ഡിഫൻസീവ് മിഡ്ഫീൽഡർ ആണ് റോബർട്ടോ കാർലോസ് (ജനനം:ഏപ്രിൽ 10 1973). ചാമ്പ്യൻസ് ലീഗിൽ 100 മാച്ചുകൾ പൂർത്തിയാക്കിയ അപൂർവ്വം ചില കളിക്കാരിൽ ഒരാളുമാണ് കാർലോസ്. സ്പാനിഷ് ലീഗായ ‘ലാ ലിഗാ’ യ്ക്കു വേണ്ടി 11 വർഷം കാർലോസ് കളിയ്ക്കുകയുണ്ടായി. അതീവശക്തിയാർന്ന ഫ്രീകിക്കുകളും കളിക്കളത്തിലെ അതിവേഗതയും റോബർട്ടോ കാർലോസിന്റെ പ്രത്യേകതയാണ്.
Personal information | |||
---|---|---|---|
Full name | Roberto Carlos da Silva Rocha | ||
Height | 1.68 മീ (5 അടി 6 ഇഞ്ച്) | ||
Position(s) | Left Back/Defensive midfielder | ||
Club information | |||
Current team | Anzhi Makhachkala | ||
Number | 3 | ||
Senior career* | |||
Years | Team | Apps | (Gls) |
1990–1992 | União São João | 90 | (15) |
1993–1995 | Palmeiras | 20 | (1) |
1995–1996 | Internazionale | 30 | (5) |
1996–2007 | Real Madrid | 370 | (47) |
2007–2009 | Fenerbahçe | 65 | (10) |
2010–2011 | Corinthians | 35 | (1) |
2011– | Anzhi Makhachkala | 28 | (5) |
National team‡ | |||
1992–2006 | Brazil | 125 | (11) |
Teams managed | |||
2011– | Anzhi Makhachkala (Assistant) | ||
*Club domestic league appearances and goals, correct as of 26 September 2011 ‡ National team caps and goals, correct as of 8 March 2011 |
ശൈലി
തിരുത്തുകഅതിവേഗത്തിലുള്ള ഫ്രീകിക്കുകൾ ഉതിർക്കുന്നതു കാരണം കാർലോസിനെ ബുള്ളറ്റ് മാൻ എന്നും വിളിപ്പേരുണ്ട്. മണിക്കൂറിൽ 169 കി.മീറ്റർ വേഗതയിൽ കിക്കുകൾ എടുക്കാൻ കാർലോസിനു കഴിഞ്ഞിരുന്നു. [1] ഇടതുവിങ്ങിൽ നിന്നും മധ്യനിരയിലേയ്ക്കു കടന്ന് ആക്രമിച്ചുകളിയ്ക്കുന്ന ശൈലിയാണ് കാർലോസിന്റേത്.[2]
അവലംബം
തിരുത്തുക- ↑ "Try me for thighs". The Guardian. 16 June 2002.
- ↑ "Most Bonito". The New York Times. 4 June 2006.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകRoberto Carlos എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Official website (in Portuguese)
- Roberto Carlos – FIFA competition record
- Profile Archived 2012-03-18 at the Wayback Machine. on Anzhi Makhachkala's official website