അനംഗരംഗം
കാമസൂത്രത്തിന്റെ വ്യാഖ്യാനമെന്നതായി കണക്കാക്കപ്പെടുന്ന ഒരു ദാമ്പത്യകലാ പുസ്തകമാണ് അനംഗരംഗം. 16-ആം ശതകത്തിൽ ജീവിച്ചിരുന്ന കല്യാണമല്ലൻ എന്ന രചയിതാവിന്റേതായാണ് ഇത് കണക്കാക്കപ്പെടുന്നത്. ലോദി വംശത്തിലെ അഹമ്മദ് ഖാൻ ലോദിയുടെ പുത്രനായ ലാദ് ഖാന്റെ അംഗീകാരത്തിലേക്കായി എഴുതപ്പെട്ടതാണിതെന്നാണ് ആദ്യ പണ്ഡിത മതം. പിന്നീടുവന്ന വ്യാഖ്യാതാക്കൾ പക്ഷേ, ഭാര്യാ-ഭർതൃ ബന്ധത്തിന്റെ കെട്ടുറപ്പ് സൂക്ഷിക്കാനായാണ് ഇതെഴുതിയതെന്നു കരുതുന്നു.
കർത്താവ് | കല്യാണമല്ലൻ |
---|---|
പരിഭാഷ | ആർ. നാരായണപണിക്കർ (മലയാളം) |
രാജ്യം | പുരാതന ഭാരതം |
ഭാഷ | സംസ്കൃതം |
സാഹിത്യവിഭാഗം | ലൈംഗിക സാഹിത്യം |
പാഠം | അനംഗരംഗം at Wikisource |
തർജ്ജമ
തിരുത്തുക1885-ൽ റിച്ചാർഡ് ഫ്രാൻസിസ് ബർട്ടൻ ആംഗലേയത്തിലേക്ക് തർജ്ജമ ചെയ്തു. ഈ കൃതി മലയാളത്തിലേക്ക് ഇതേപേരിൽ ആർ. നാരായണപണിക്കർ വ്യാഖ്യാനം ചെയ്തിട്ടുണ്ട്.
ഉള്ളടക്കം
തിരുത്തുകഏക പത്നീവൃതത്തെ സമർത്ഥിക്കുന്ന കൃതിയിൽ ഒരേ പത്നിയെ തന്നെ സ്നേഹിച്ചുകൊണ്ട് 32 വിവിധ സ്ത്രീകളുടെ കൂടെ ദാമ്പത്യം അനുഷ്ഠിച്ചാലെന്ന പോലെയുള്ള അനുഭവം സിദ്ധമാക്കാനുള്ള പ്രയത്നത്തെ വിവരിക്കുന്നു. ഇതുവഴി ഭാര്യാ ഭർത്താക്കന്മാർ തമ്മിലുണ്ടാകുന്ന അകല്ചയെ ഇല്ലാതാക്കാനും, സ്നേഹം വർദ്ധിപ്പിക്കാനും കൃതി സഹായിക്കുന്നതായി പറയപ്പെടുന്നു. സ്ത്രീ-പുരുഷന്മാരുടെ വർഗ്ഗികരണത്തെപ്പറ്റി പറഞ്ഞുകൊണ്ടു തുടങ്ങുന്ന കൃതിയിൽ പലവിധ സംഭോഗ രീതികൾക്കു പുറമേ അനവധി രതിപൂർവ്വ ലീലകളെപ്പറ്റിയും അന്യോന്യ ആകർഷണരീതികളെപ്പറ്റിയും പരാമർശിക്കുന്നു. അവസാനത്തിൽ ആകർഷണത്തിനും വാജീകരണത്തിനും ഉപയോഗിക്കാൻ നിർദ്ദേശിക്കുന്ന ചില ഔഷധപ്രയോഗങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.
അദ്ധ്യായങ്ങൾ
തിരുത്തുക- പ്രഥമസ്ഥലം - സ്ത്രീലക്ഷണം
- ദ്വിതീയ സ്ഥലം (ചന്ദ്രകല)
- തൃതീയസ്ഥലം - ശശമൃഗാദിഭേദം
- ചതുർത്ഥസ്ഥലം - സാമാന്യധർമ്മം
- പഞ്ചസ്ഥലം - ദേശനിയമങ്ങൾ
- ഷഷ്ഠസ്ഥലം - വിവാഹാദ്യുദ്ദേശം
- സപ്തമസ്ഥലം (ബാഹ്യസംഭോഗവിധാനം)
- അഷ്ടമസ്ഥലം - സുരതഭേദങ്ങൾ
- നവമസ്ഥലം
- ദശമസ്ഥലം (വശീകരണാദികം)
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- റിച്ചാർഡ് ബർട്ടന്റെ ഇംഗ്ലീഷ് തർജ്ജമ
- ഗൂഗിൾ ബുക്സിൽ Archived 2016-04-13 at the Wayback Machine.
- അനംഗരംഗം - സവ്യാഖ്യാനം, ആർക്കൈവ്.ഓർഗ് (മലയാളം)