അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിലായി സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത്. അതിയന്നൂർ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന അതിയന്നൂർ ബ്ളോക്ക് പഞ്ചായത്തിന് 60.13 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണവും 13 വാർഡുകളുമുണ്ട്. 1996 ഒക്ടോബർ 2-നു ഇന്നത്തെ നിലയിലുള്ള ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായി.

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക
  1. അതിയന്നൂർ ഗ്രാമപഞ്ചായത്ത്
  2. കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്
  3. കരുംകുളം ഗ്രാമപഞ്ചായത്ത്
  4. കോട്ടുകാൽ ഗ്രാമപഞ്ചായത്ത്
  5. വിഴിഞ്ഞം ഗ്രാമപഞ്ചായത്ത്
  6. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്



അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്
ആറാലുംമൂട് - 695123
ഫോൺ : 0471 2222289
ഇമെയിൽ : bdoart@gmail.com