മാൻഹട്ടൻ പ്രോജക്റ്റ്
രണ്ടാം ലോകമഹായുദ്ധസമയത്ത് ആദ്യ ആറ്റം ബോംബ് നിർമ്മാണപ്രോജക്റ്റിനു നൽകിയ പേരാണ് മൻഹട്ടൻ പ്രോജക്റ്റ്.യു.എസ് നേതൃത്വം നൽകിയ ഈ പ്രോജക്റ്റിൽ യു.കെയിലേയും കാനഡയിലേയും ശാസ്ത്രജ്ഞർ ഉൾപ്പെട്ടിരുന്നു.
Manhattan Engineer District (MED) | |
---|---|
![]() The Manhattan Project created the first nuclear bombs, and the first human-engineered nuclear detonation. | |
പ്രവർത്തന കാലം | 1942–1945 |
കൂറ് | ![]() ![]() ![]() |
ഘടകം | U.S. Army Corps of Engineers |
കമാൻഡർമാർ | |
ശ്രദ്ധേയരായ കമാൻഡർമാർ |
General Leslie Groves |
ചരിത്രംതിരുത്തുക
1938ൽ ജർമൻ ശാസ്ത്രജ്ഞർ ന്യൂക്ലിയർ ഫിഷൻ കണ്ടുപിടിച്ചു.അതിനെത്തുടർന്ന് ഹിറ്റ്ലർ ആറ്റം ബോംബ് നിർമ്മിക്കുമെന്ന ഭീതിയിൽ അമേരികൻ ശാസ്ത്രജ്ഞർ ആൽബർട്ട് ഐൻസ്റ്റൈന്റെ സ്വാധീനത്തിൽ പ്രസിഡന്റായ റൂസ്വെൽറ്റിനോട് തുടർന്നുള്ള ന്യൂക്ലിയർരംഗത്ത് ഗവേഷണാനുമതി തേടി.ഇതിനെത്തുടർന്നാണ് മൻഹട്ടൻ പ്രോജക്റ്റ് നിലവിൽ വന്നത്.
1939 മുതൽ ശാസ്ത്രലോകം ഓരോ ഫിഷനിലും എത്ര ന്യൂട്രോൺ പുറംതള്ളപ്പെടുന്നു ,ഏതൊക്കെ മൂലകങ്ങൾ ഈ ന്യൂട്രോണുകളെ ആഗിരണം ചെയ്യാതെ പ്രവേഗത്തെ മാത്രം നിയന്ത്രിക്കുന്നു, ഭാരം കുറഞ്ഞ യുറേനിയം 235 നെ കൂടാതെ യുറേനിയം 238 ഉം കൂടെ ഫിഷനു വേണ്ടി ഉപയോഗിക്കാമോ എന്നീ ചോദ്യങ്ങളേയാണ് ഗവേഷണവിഷയമായി കണ്ടത്. ഓരോ ഫിഷനും ന്യൂട്രോണുകളെ പുറംതള്ളുന്നു എന്നും ചെയിൻ റിയാക്ഷൻ സാധ്യമാണ് എന്നും കണ്ടെത്തി.മൻഹട്ടൻ പ്രോജക്റ്റിന്റെ ആത്യന്തികലക്ഷ്യം ഈ ചെയിൻ റിയാക്ഷൻ ഫലത്തിൽ കൊണ്ടുവരികയും ഈ പ്രവർത്തനതത്വം അടിസ്ഥാനമാക്കി ആയുധം നിർമ്മിക്കുക എന്നതും ആയിരുന്നു.