അണക്കര

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിലെ ചക്കുപള്ളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് അണക്കര. പഞ്ചായത്തിന്റെയും അണക്കര വില്ലേജിന്റെയും കാര്യാലയങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. തേക്കടിയിൽ നിന്നും 18 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ ഏലമാണ് പ്രധാന കൃഷി. വിനോദസഞ്ചാരപ്രാധാന്യമുള്ള ഇവിടുത്തെ പ്രധാന ആകർഷണവും ഏലത്തോട്ടങ്ങളാണ്. ഭാരതസർക്കാരും യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമും ചേർന്ന് അതുല്യമായ വിനോദസഞ്ചാര പ്രാധാന്യമുള്ള കേന്ദ്രങ്ങളെ 36 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കുവാനായി അണക്കരയെയും പരിഗണിച്ചിരുന്നു. നിർദ്ദിഷ്ട ഇടുക്കി വിമാനത്താവളം അണക്കരയിലാണ് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്[1].

അണക്കര
ഗ്രാമം
അണക്കര (ഇടുക്കി)
അണക്കര (ഇടുക്കി)
Country India
StateKerala
DistrictIdukki district
വിസ്തീർണ്ണം
 • ആകെ50 ച.കി.മീ.(20 ച മൈ)
ഉയരം
900 മീ(3,000 അടി)
ജനസംഖ്യ
 (2001)
 • ആകെ30,000
 • ജനസാന്ദ്രത600/ച.കി.മീ.(1,600/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
685 512
Telephone code04868
വാഹന റെജിസ്ട്രേഷൻKL-6

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=അണക്കര&oldid=3771098" എന്ന താളിൽനിന്ന് ശേഖരിച്ചത്