അഡോബി കോൾഡ് ഫ്യൂഷൻ

പ്രോഗ്രാമിങ് ഭാഷ

1995-ൽ ജെറെമിയും ജെജെ അലൈറും ചേർന്ന് നിർമ്മിച്ച ഒരു വെബ് ആപ്ലിക്കേഷൻ നിർമ്മാണ പ്ലാറ്റ്ഫോം ആണൂ കോൾഡ് ഫ്യൂഷൻ. ഇതിനു വേണ്ടീ ഉപയോഗിക്കുന്ന പ്രോഗ്രാമിങ് ഭാഷയെ സി.എഫ്.എം.എൽ.(CFML) എന്നു വിളിക്കുന്നു. കോൾഡ് ഫ്യൂഷൻ ആദ്യം ഉപയോഗിച്ചത് എച്ച്.ടി.എം.എൽ. പേജുകളെ എളുപ്പത്തിൽ ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. 1996 ഇൽ ഇതിന്റെ രണ്ടാം പതിപ്പിൽ ഐ.ഡി.ഇ. അടക്കം ഉള്ള ഒരു പൂർണ്ണ പ്രോഗ്രാമിങ് ഭാഷയായി ഇത് മാറി. 2005-ൽ അഡോബി സിസ്റ്റംസ് കോൾഡ് ഫ്യൂഷൻ ഏറ്റെടുക്കുകയും, ഇന്ന് ലഭ്യമായ പതിപ്പുകളിൽ വളരെ ശക്തമായ ഇന്റർനെറ്റ് ആപ്ലിക്കേഷൻ വികസനത്തിനു ഉപയോഗിക്കാവുന്ന ഒരു പ്ലാറ്റ്ഫോമായി കോൾഡ് ഫ്യൂഷൻ വളർന്നു. കോൾഡ് ഫ്യൂഷന്റെ ഏറ്റവും വലിയ പ്രത്യേകത കോൾഡ് ഫ്യൂഷൻ മാർക്ക് അപ്പ് ലാംഗ്വേജ് (CFML)ആണു. CFML അതിന്റെ പ്രയോഗത്തിലും ഗുണത്തിലും എ.എസ്.പി.,പി.എച്ച്.പി., ജെ.എസ്.പി. തുടങ്ങിയവയെ പോലെയാണു്. ടാഗുകൾ HTML നെ അനുസ്മരിപ്പിക്കുമ്പോൾ സ്ക്രിപ്റ്റ് ജാവാസ്ക്രിപ്റ്റുമായാണു സാമ്യം തോന്നുക.

അഡോബി കോൾഡ് ഫ്യൂഷൻ
Adobe ColdFusion 10 icon
വികസിപ്പിച്ചത്ജെറെമി, ജെ ജെ അലൈർ)
Stable release
10.282462 / മേയ് 15 2012 (2012-05-15), 3444 ദിവസങ്ങൾ മുമ്പ്
ഓപ്പറേറ്റിങ് സിസ്റ്റംമൈക്രോസോഫ്റ്റ് വിൻഡോസ്
മാക് ഓയെസ് എക്സ്
ലിനക്സ്
യൂണിക്സ്
അനുമതിപത്രംഉടമസ്ഥാവകാശം
വെബ്‌സൈറ്റ്കോൾഡ് ഫ്യൂഷൻ വെബ് വിലാസം

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അഡോബി_കോൾഡ്_ഫ്യൂഷൻ&oldid=2863436" എന്ന താളിൽനിന്ന് ശേഖരിച്ചത്