അഞ്ജലി ശുക്ല
ഒരു ഇന്ത്യൻ ചലച്ചിത്ര ഛായാഗ്രാഹകയാണ് അഞ്ജലി ശുക്ല. 2010-ൽ കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആദ്യ വനിതയായി. പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ സഹായിയായി ബിഫോർ ദി റെയിൻസ്, മിസ്ട്രസ്സ് ഓഫ് സ്പൈസസ് എന്നീ ഹോളിവുഡ് ചിത്രങ്ങളിലടക്കം അനവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ രാവൺ എന്ന ചിത്രത്തിന്റെ സെക്കൻഡ് യൂണിറ്റ് ക്യാമറാവുമൺ ആയിരുന്നു. ലഖ്‌നൗവിൽ ജനിച്ച അഞ്ജലി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂനെ-യിൽ നിന്നുമാണ് ബിരുദം നേടിയത്.
അഞ്ജലി ശുക്ല | |
---|---|
തൊഴിൽ | ഛായാഗ്രാഹക |
പുരസ്കാരങ്ങൾ | മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - 2010 (കുട്ടിസ്രാങ്ക്) |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Anjuli Shukla
- 57-ആമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ Archived 2012-09-15 at the Wayback Machine.
- അഭിമുഖം - ടൈംസ് ഓഫ് ഇന്ത്യ Archived 2012-06-14 at the Wayback Machine.
- ദി ഫീമെയിൽ ഗേസ് , അഭിമുഖം - മുംബൈ മിറർ Archived 2012-03-22 at the Wayback Machine.
- വുമൺ അച്ചീവർ: അഞ്ജലി ശുക്ല. അഭിമുഖം - ഇന്ത്യ ടുഡേ Archived 2011-09-02 at the Wayback Machine.
- "വ്യൂ ഫൈൻഡർ" അഭിമുഖം - ഹിന്ദു
- അഭിമുഖം Archived 2008-08-04 at the Wayback Machine.