അഞ്ചുമൂർത്തിമംഗലം ക്ഷേത്രം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത് അഞ്ചുമൂർത്തിമംഗലം ദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് അഞ്ചുമൂർത്തി മംഗലം മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന രണ്ടു അഞ്ചുമൂർത്തി ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഒന്നാമത്തെ അഞ്ചുമൂർത്തിക്ഷേത്രം നൂറ്റെട്ട് ശിവാലയങ്ങളിൽ തിരുമിറ്റക്കോട് എന്നും രണ്ടാമത്തെ ഈ ക്ഷേത്രത്തിനെ മംഗലം എന്നും കാണിച്ചിരിക്കുന്നു. [1]. അഞ്ചുമൂർത്തിമംഗലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വൈഷ്ണവാശഭൂതനായ പരശുരാമനാണന്നു വിശ്വസിക്കുന്നു[1].

അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
അഞ്ചുമൂർത്തിമംഗലം ക്ഷേത്രം is located in Kerala
അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°46′4″N 76°19′1″E / 9.76778°N 76.31694°E / 9.76778; 76.31694
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:പാലക്കാട്
പ്രദേശം:ആലത്തൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശിവൻ
മഹാവിഷ്ണു
പാർവ്വതി
സുദർശനമൂർത്തി
ഗണപതി
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി
അഷ്ടമിരോഹിണി
നവരാത്രി
നരസിംഹ ജയന്തി
വിനായക ചതുർത്ഥി
ചരിത്രം
ക്ഷേത്രഭരണസമിതി:മലബാർ ദേവസ്വം ബോർഡ്
അഞ്ചുമൂർത്തിമംഗലം മഹാദേവക്ഷേത്രം

ഇവിടെ ശിവപ്രതിഷ്ഠ സദാശിവരൂപത്തിൽ സങ്കല്പിച്ചാണ് പൂജാധികാര്യങ്ങൾ നടത്തുന്നത്. പരമശിവനൊപ്പം തന്നെ സുദർശനമൂർത്തിയ്ക്കും, മഹാവിഷ്ണുവിനും, പാർവ്വതീദേവിയ്ക്കും ഗണപതിയ്ക്കും തുല്യപ്രാധാന്യമുള്ള ഒരു ക്ഷേത്രമാണിത്. തന്മൂലം ശിവരാത്രിയ്ക്കൊപ്പം തന്നെ അഷ്ടമിരോഹിണിയ്ക്കും, നരസിംഹ ജയന്തിയ്ക്കും, വിനായക ചതുർത്ഥിയ്ക്കും, നവരാത്രിയ്ക്കും ഒന്നുപോലെതന്നെ ഇവിടെ പൂജാദിഘോഷങ്ങൾ നടത്തപ്പെടുന്നു. ദേശത്ത് ഒരിടത്തുതന്നെ അഞ്ചുപ്രതിഷ്ഠാമൂർത്തികൾ കുടികൊള്ളുന്നതിനാൽ ദേശത്തിനും അഞ്ചുമൂർത്തീമംഗലം എന്ന് നാമകരണം ഉണ്ടായി എന്നു കരുതുന്നു. ഈ അഞ്ചുമൂർത്തികളെക്കൂടാതെ സുബ്രഹ്മണ്യൻ, ശാസ്താവ്, വീരഭദ്രൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നീ ഉപപ്രതിഷ്ഠകളും ഇവിടെയുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ചരിത്രം

തിരുത്തുക

അധികം ചരിത്രതാളുകളിൽ ഒന്നും തന്നെ ഇടം നേടാൻ ഈ ശിവക്ഷേത്രത്തിനു കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്ര രേഖകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. എങ്കിലും കൊല്ലംകോട്ട് രാജവംശത്തിന്റെ സുവർണ്ണകാലത്താണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു വിശ്വസിക്കുന്നു.

ഐതിഹ്യം

തിരുത്തുക

ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവനെ പ്രതിഷ്ഠിച്ചത് പരശുരാമനാണെങ്കിലും പിൽക്കാലത്ത് ഇത് നശിച്ചുപോകുകയുണ്ടായി. പിന്നീട് കശ്യപമഹർഷി നവീകരിയ്ക്കുകയായിരുന്നുവത്രേ.

പ്രധാന പ്രതിഷ്ഠകൾ

തിരുത്തുക

പൂജാവിധികളും വിശേഷങ്ങളും

തിരുത്തുക

നിത്യേന മൂന്നു പൂജകൾ ശിവക്ഷേത്രത്തിലും, വിഷ്ണുക്ഷേത്രത്തിലും, സുദർശനമൂർത്തിനടയിലും നടക്കുന്നു.

ശിവരാത്രി

തിരുത്തുക

മഹാശിവരാത്രി; ഫാൽഗുന മാസത്തിലെ (കുംഭമാസം) കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുകയും ശിവലിംഗത്തിൽ രാത്രിയിൽ പ്രത്യേകം അഭിഷേകപൂജകൾ നടത്തുകയും, അത് ദർശിക്കുവാനും തേവരുടെ അനുഗ്രഹം കൈകൊള്ളാനായി ധാരാളം ഭക്തർ ക്ഷേത്ര മതിൽക്കകത്ത് ഒത്തുകൂടുന്നു.

അഷ്ടമിരോഹിണി

തിരുത്തുക

ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന ദിവസമാണിത് . ശ്രീകൃഷ്ണന്റെ ജന്മദിനമായതിനാൽ അന്നേ ദിവസം വിഷ്ണു ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ചടങ്ങുകളുമുണ്ടാവും. അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി വരെ കീർത്തനം ചൊല്ലലും വ്രതാനുഷ്ഠാനവുമായി ഭക്തർ അമ്പലത്തിൽ കഴിച്ചു കൂട്ടുന്നു.

നവരാത്രി

തിരുത്തുക

ദേവീക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷമാണ് നവരാത്രി.

നരസിംഹ ജയന്തി

തിരുത്തുക

മഹാവിഷ്ണുവിൻറെ നാലാമത്തെ അവതാരമാണ് നരസിംഹമൂർത്തി. വൈശാഖമാസത്തിലെ ശുക്ലപക്ഷചതുർദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാൻ നരസിംഹമായി അവതരിച്ചത്. വിഷ്ണുക്ഷേത്രത്തിലും നരസിംഹജയന്തി വിശേഷപ്പെട്ട ദിവസമായി ആഘോഷിക്കുന്നു

ക്ഷേത്രത്തിൽ എത്തിചേരാൻ

തിരുത്തുക

തൃശ്ശൂർ - പാലക്കാട് റൂട്ടിൽ വടക്കഞ്ചേരിയ്ക്കും ആലത്തൂരിനും ഇടയ്ക്കായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

  1. 1.0 1.1 കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“