അജോയ് മുഖർജി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ബംഗ്ലാ കോൺഗ്രസിന്റെ സ്ഥാപകനായിരുന്നു. അജയ്‌കുമാർ മുഖർജി (1901 - 1986). മൂന്നു തവണ ഇദ്ദേഹം പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിട്ടുണ്ട്. 1967-ലും 1969-ലും കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) മുഖ്യ പങ്കാളിയായുള്ള ഐക്യമുന്നണി മന്ത്രിസഭകളുടെയും, 1971-ൽ മാർക്സിസ്റ്റിതര ജനാധിപത്യ ഷഡ്കക്ഷിസഖ്യ മന്ത്രിസഭയുടെയും നേതൃത്വം ഇദ്ദേഹം വഹിച്ചു.

അജോയ് മുഖർജി
4 മത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി
ഓഫീസിൽ
1 March 1967 – 21 November 1967
മുൻഗാമിPrafulla Chandra Sen
പിൻഗാമിPrafulla Chandra Ghosh
ഓഫീസിൽ
25 February 1969 – 30 July 1970
മുൻഗാമിPresident's rule
പിൻഗാമിPresident's rule
MLA
ഓഫീസിൽ
1951–1977
മുൻഗാമിNew Seat
പിൻഗാമിBiswanath Mukherjee
മണ്ഡലംതമ്ലുക്
വ്യക്തിഗത വിവരങ്ങൾ
ജനനം(1901-04-15)15 ഏപ്രിൽ 1901
തമ്ലുക്, ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
മരണം27 May 1986
(aged 85)
കൽകട്ട, പശ്ചിമ ബംഗാൾ, ഇന്ത്യ
രാഷ്ട്രീയ കക്ഷിIndian National Congress
Bangla Congress

അജയ്കുമാർ മുക്കർജി 1901 ഏപ്രിൽ 15-ന് താംലൂക്കിൽ ജനിച്ചു. ആദ്യകാല വിദ്യാഭ്യാസം അവിടത്തെ ഹാമിൽട്ടൺ സ്കൂളിൽ നടത്തി. മെട്രിക്കുലേഷൻ പരീക്ഷ പാസ്സായശേഷം ഹൂഗ്ലിയിലെ ഉത്തർപാദം കോളജിലും കൊൽക്കത്തയിലെ പ്രസിഡൻസി കോളജിലും പഠിച്ചു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് നിസ്സഹകരണപ്രസ്ഥാനത്തിൽ പങ്കെടുക്കാൻ കോളജിൽനിന്നും പുറത്തുവന്ന അജയ്കുമാർ മുക്കർജി പല പ്രാവശ്യം ജയിൽവാസം വരിച്ചിട്ടുണ്ട്. 1942-ലെ ക്വിറ്റിന്ത്യാ സമരത്തിനുശേഷം താംലൂക്കിൽ ഒരു സമാന്തര ഗവൺമെന്റ് രൂപവത്കരിച്ചതിനെ തുടർന്ന് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. അജയ്കുമാർ മുക്കർജിക്ക് ആറുവർഷം ജയിലിൽ കഴിച്ചുകൂട്ടേണ്ടിവന്നു. 1952-ൽ നിയമസഭാംഗമായി. 1952-63 വരെ ജലസേചനവകുപ്പുമന്ത്രിയായിരുന്നു. കാമരാജ് പദ്ധതിയനുസരിച്ച് 1963 സെപ്റ്റബറിൽ മന്ത്രിസ്ഥാനം രാജിവച്ചു. അടുത്തവർഷം പശ്ചിമബംഗാൾ പി.സി.സി. പ്രസിഡന്റും 1966 ജനുവരിയിൽ ബംഗ്ളാ കോൺഗ്രസ്സിന്റെ സ്ഥാപക പ്രസിഡന്റുമായി. 1967-ലും 1969-ലും പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്നു. 1971-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ അജയ്കുമാർ മുക്കർജി ബറാംപൂർ, താംലൂക്ക് എന്നീ രണ്ടു നിയോജകമണ്ഡലങ്ങളിൽ മത്സരിച്ചു. ബറാംപൂരിൽ ഇദ്ദേഹം പരാജയപ്പെട്ടെങ്കിലും താംലൂക്കിൽനിന്നു വിജയിച്ചു. 1971 ഏപ്രിൽ 2-ന് ഇദ്ദേഹം പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയായി മൂന്നാം തവണ ഭരണം കൈയേറ്റു. 1971 ജൂൺ 25-ന് മുക്കർജി മുഖ്യമന്ത്രിസ്ഥാനം രാജിവച്ച്, അസംബ്ളി പിരിച്ചുവിട്ടു. 1986-ൽ ഇദ്ദേഹം അന്തരിച്ചു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അജോയ് മുഖർജി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അജോയ്_മുഖർജി&oldid=3953336" എന്ന താളിൽനിന്ന് ശേഖരിച്ചത്