അജിത്കുമാർ ജെ. വർമ്മ
അജിത്കുമാർ വർമ്മ (Ajithkumar Varma) യു എൻ സഭയുടെ ലണ്ടൻ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ക്രൈം വാച്ചിൽ മുഖ്യ അന്യോഷണ ഓഫീസർ (ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ) ആണ്. [1] ക്രിമിനോളജിസ്റ്റും മുൻ ഇന്ത്യൻ നയതന്ത്ര രഹസ്യാനോഷണ ഉദ്യോഗസ്ഥനും ആണ്[2]അജിത്കുമാർ വർമ്മ, [3] നയതന്ത്ര രഹസ്യനോഷണ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നാവിക സേനയിൽ കേഡറ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു, വിവിധ നയതന്ത്ര കാര്യാലയങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യൻ ഹൈ കമ്മീഷൻ ലണ്ടൻ, പ്രോഗ്രാം ഓഫീസർ, നെഹ്‌റു സെന്റർ ലണ്ടൻ (ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്)തുടങ്ങി നിരവധി തന്ത്ര പ്രധാന മേഖലകിൽ പ്രവർത്തിച്ചു. [4] [5] [6]അദ്ദേഹം ഒരു മനുഷ്യാവകാശ പ്രവർത്തകനും തത്ത്വചിന്തകനും എഴുത്തുകാരനും ആണ്.[7]
അജിത്കുമാർ വർമ്മ | |
---|---|
ജനനം | അജിത്കുമാർ കൃഷ്ണപുരം പഴശ്ശി കോവിലകം 8 ജനുവരി 1981 |
ദേശീയത | ഇന്ത്യ |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ , ദി ഓപ്പൺ യൂണിവേഴ്സിറ്റി, യു.കെ, മഹാത്മാഗാന്ധി സർവ്വകലാശാല, സെന്റ് തോമസ് കോളേജ്, പാലാ, സെന്റ് ജോർജ് ഹൈ സ്കൂൾ, ഗവൺമെന്റ് യു പി സ്കൂൾ തൊണ്ടിക്കുഴ,(മാസ്റ്റേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ്, ക്രിമിനോളജി, രസതന്ത്രം ) |
തൊഴിൽ | കേന്ദ്ര നയതന്ത്ര, രഹസ്യഅന്യോഷണ ഉദ്യോഗസ്ഥൻ ക്രിമിനോളജിസ്റ് തിരക്കഥാകൃത് |
സജീവ കാലം | 2003– ഇതുവരെ |
ജീവിതപങ്കാളി(കൾ) | മായാലക്ഷ്മി (2010–ഇതുവരെ) |
കുട്ടികൾ | നന്ദകിഷോർ വർമ്മ |
ഔദ്യോഗിക വിവരണം
തിരുത്തുകഅജിത്കുമാർ[8] ലണ്ടനിലെ ക്രൈം വാച്ചിൽ അഭയാർത്ഥികൾക്ക് എതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അന്യോഷിക്കാൻ നിയോഗിച്ച മുഖ്യ അന്യോഷണ ഓഫീസർ (ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ) എന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.[9]അഭയാർഥികളെ സംരക്ഷിക്കുന്നതിനും ലോകമെമ്പാടുമുള്ള അഭയാർഥി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി അന്താരാഷ്ട്ര നടപടികൾക്ക് നേതൃത്വം നൽകാനും ഏകോപിപ്പിക്കാനും ഈ ഏജൻസി നിർബന്ധിതമാണ്. [10]അഭയാർഥികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം[11]. സ്വമേധയാ നാട്ടിലേക്ക് മടങ്ങാനോ പ്രാദേശികമായി സംയോജിപ്പിക്കാനോ മൂന്നാം മറ്റൊരു രാജ്യത്തു പുനരധിവസിപ്പിക്കാനോ ഉള്ള നിയമപരമായ അവകാശം ഉപയോഗിച്ച് അഭയാർത്ഥികൾക്ക് അഭയം തേടാനും സുരക്ഷിതമായ ജീവിതം കണ്ടെത്താനുമുള്ള അഭയാർഥികളുടെ അവകാശം സംരക്ഷിക്കപെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. എൻട്രി ക്ലിയറൻസ് ഓഫീസർ, കോൺസുലാർ ഓഫീസർ, [12]ചീഫ് പ്രോട്ടോക്കോൾ ഓഫീസർ, തുടങ്ങി ഭാരതത്തിന്റെ വിവിധ നയതന്ത്ര ഓഫീസുകളിൽ അദ്ദേഹം ജോലിചെയ്തിട്ടുണ്ട്. [13]ഇന്ത്യയുമായുള്ള ബാഹ്യ സാംസ്കാരിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും രൂപീകരിക്കുന്നതിനും, [14]ആളുകളുമായി സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയും യുകെയും തമ്മിൽ പരസ്പര ധാരണ വളർത്തുന്നതിനും ലണ്ടനിലെ നെഹ്‌റു സെന്റർ പ്രോഗ്രാം ഓഫീസർ എന്ന നിലയിലും അദ്ദേഹത്തിന് വലിയ പങ്കുണ്ട്. കേരളത്തിൽ സംസ്ഥാന പോലീസ് കംപ്ലൈന്റ്സ് അതോറിറ്റിയിൽ അന്യോഷണ ഉപദേശകനായും പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനുമായ പ്രവർത്തിച്ചിട്ടുണ്ട്. മരങ്ങാട്ടുപ്പള്ളി സിബി പോലീസ് കസ്റ്റഡിയിൽ വച്ച് മരിച്ച സംഭവം, പാറശ്ശാലയിലെ ശ്രീജീവിന്റെ കസ്റ്റഡി മരണം എന്ന് വേണ്ട നിരവധി കസ്റ്റഡി നിയമ ലംഘനങ്ങൾ അദ്ദേഹം അന്യോഷിച്ചു ജസ്റ്റിസ് നാരായന്കുറപ് കമ്മീഷനു റിപോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട് .[15] ഓഫീസർ കേഡറ്റ് / മിഡ്‌ഷിപ്പ്മാൻ ആയി നേരത്തെ ഇന്ത്യൻ നാവികസേനയിൽ ചേർന്നു.
ആദ്യകാലജീവിതം
തിരുത്തുകശ്രീ അജിത്കുമാർ എറണാകുളം ജില്ലയിൽ ചാലംകോഡ് എന്ന മധ്യതിരുവിതാംകൂർ ഗ്രാമത്തിൽ മറ്റത്തിൽ കൃഷ്ണവർമ ജനാർദനന്റെയും കൃഷ്ണപുരം കോവിലകത്തിൽ ലക്ഷ്മികുട്ടിയുടെയും മകനായി ജനനം.[16] കോട്ടയം രാജവംശത്തിലെ ധീര ദേശാഭിമാനി, യോദ്ധാവ് വീര കേരള സിംഹം പഴശ്ശി കേരള വർമ്മ രാജ(പഴശ്ശിരാജ)1805 ഇൽ നാട് നീങ്ങിയതിനു പിന്നാലെ രാജ്യം ഉപേക്ഷിച്ചു പോന്ന അദ്ദേഹത്തിന്റെ അനന്തരാവകാശികളായ വീര വർമയുടെയും രവിവർമ്മയുടെ പിന്തലമുറയിൽ മറ്റത്തിൽ പടിഞ്ഞാറേ കോവിലകത്താണ് അജിത്കുമാർ വർമ്മ ജനിച്ചത്.തിരുവിതാംകൂറിലെ മഹാരാജാവ് നിയോഗിച്ച എലസാംപ്രതി (ഹിസ് ഹൈനസ് മഹാരാജാവിന്റെ പ്രതിനിധി) എന്ന നിലയിൽ മധ്യ തിരുവിതാംകൂർ മേഖലയിലെ അറിയപ്പെടുന്ന ഭരണാധികാരിയായ സർവ്വാധികാരി എലസംപ്രതി നാരായണ വർമ്മ തമ്പുരാൻ ന്റെ ചെറുമകൾ അമ്മുക്കുട്ടി അമ്മയുടെ ചെറുമകനാണ്. തൊണ്ടിക്കുഴ ഗവൺമെന്റ് യുപി സ്കൂളിൽ പഠിച്ച അദ്ദേഹം മുതലക്കോടം സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി ഹൈസ്കൂളിൽ ചേർന്നു ഹൈ സ്കൂൾ പഠനം പൂർത്തിയാക്കി[17]. കേരളത്തിലെ കോട്ടയം ജില്ലയിലെ സെന്റ് തോമസ് കോളേജ് പാലായിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. പിനീട് കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ പോളിമർ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടി. കോളേജ് പഠനകാലത്ത് എൻസിസി നേവൽ യൂണിറ്റിലെ സജീവ അംഗമായിരുന്നു.
2001 ൽ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു[18][19][20]. നാവിക സേനയിൽ കേഡറ്റായി സേവനം ആരംഭിച്ച അദ്ദേഹം പിന്നീട് യുണൈറ്റഡ് കിംഗ്ഡത്തിലെ ഒരു വിദേശ ബിരുദാനന്തര ബിരുദ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും[21] ലണ്ടനിലെ മിഡിൽസെക്സ് കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. യുകെയിലെ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മനുഷ്യാവകാശ വിഷയത്തിൽ മറ്റൊരു ബിരുദാനന്തര ബിരുദം കരസ്ഥമാക്കി അദ്ദേഹം തൊട്ടുപിന്നാലെ ലണ്ടനിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്നിന്നും ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റിസ് ഡിപ്ലോമ നേടി ക്രിമിനോളജിസ്റ്റായി യോഗ്യത നേടി.
പ്രതിരോധ മന്ത്രാലയം
തിരുത്തുക[22]2001 ഇൽ അദ്ദേഹം കേരളത്തിൻറെയും ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിന്റെയും ചരിത്രത്തിൽ ആദ്യമായി ബെസ്ററ് കേഡറ്റ് അവാർഡ് കരസ്ഥമാക്കി.
ഭാരതത്തിന്റെ അന്നത്തെ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയ്2001 ജനുവരി 26 ന് ന്യൂഡൽഹിയിൽ നടന്ന ഒരു പ്രൗഢഗംഭീരമായ ചടങ്ങിൽ അദ്ദേഹത്തിന് പ്രദാനമന്ത്രിയുടെ റാലിയിൽ പങ്കെടുക്കുന്നതിനും പ്രധാനമന്ത്രിയുടെ മെഡൽ കരസ്ഥമാക്കുന്നതിനും സാധിച്ചു. അദ്ദേഹത്തിന് തമിഴ്‌നാട്ടിലെ നംഗുനേരിയിലെ ഐഎൻഎസ് കട്ടബോമ്മനിൽ ഇന്ത്യയുടെ ദേശീയ സാഹസിക ഫൗണ്ടേഷനിൽ നിന്ന് മൈക്രോലൈറ്റ് പൈലറ്റ് പരിശീലനവും, [23] കൊച്ചിയിലെ ഐഎൻഎസ് വെൻഡുരുത്തി സതേൺ നേവൽ കമാൻഡിലെ നേവൽ ഡൈവിംഗ് സ്കൂളിൽ നിന്ന് ഡൈവിങ് പരിശീലനവും നേടിയ അദ്ദേഹം ഇന്ത്യൻ പാർലമെന്റിനു നേരെ നടന്ന ഒരു തീവ്രവാദ ചാവേർ ആക്രമണത്തെ തുടർന്നത് 2001ൽ അറബിക്കടലിൽ സംജാതമായ ഒരു അസാധാരണ സാഹചര്യമായ ഓപ്പറേഷൻ പരാക്രമിൽ പങ്കെടുത്തു. ഈ സമയം ഇന്ത്യൻ ഡിസ്ട്രോയർ കപ്പലായ ഐഎൻഎസ് രൺവിജയ് ഇൽ അദ്ദേഹം നാവിക കേഡറ്റുകളുടെ ഒരു ടീമിന് നേതൃത്വം നൽക.
സാഹിത്യ സംഭാവന
തിരുത്തുകഔദ്യോഗിക അനുഭവങ്ങൾ ക്രോഡീകരിച്ചു അദേഹം എഴുതിയ തിരക്കഥ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുവാൻ ഒരുങ്ങുന്നു. ഇന്ത്യൻ ഹൈ കമ്മീഷൻ വിസ ഓഫീസർ ആയി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ ഉണ്ടായ മറക്കാനാവാത്ത ഒരു അനുഭവത്തിൽ നിന്നും ആരംഭിക്കുന്ന ചിത്രം സന്ഗീർണമായ നയതന്ത്ര പ്രശനമാവുന്നതാണ് കഥാ തന്തു.
നിരവധി ചെറുകഥകളും, ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Violence against married women on the rise in Kochi-date=2023-02-03".
- ↑ "Kochi sees increasing involvement of youngsters in crimes". Retrieved 2019-09-23.
- ↑ "Jolly not a serial killer, say criminologist".
- ↑ "Unexplained deaths high among migrant labour population". Retrieved 2020-02-13.
- ↑ "Boy 'abducted' by dad reunites with mother". Retrieved 2021-01-26.
- ↑ "Police chalk out multi-pronged strategy to tackle drug menace". Retrieved 2017-02-27.
- ↑ "Jolly not a serial killer, say criminologist". Retrieved 2019-10-11.
- ↑ "Spurt in crimes involving politicians dangerous". Retrieved 2016-11-08.
- ↑ "Is Love Worth A Murder?-date=2022-11-05".
- ↑ "Parental abduction: From mere marital dispute to international crime". Retrieved 2017-01-25.
- ↑ "Address issues involved in crimes of passion, suggest experts". Retrieved 2019-10-11.
- ↑ "Can India afford to remain frozen in inaction?". Retrieved 2008-12-24.
- ↑ "SPCA Raps Cops for 'Custodial Death'". Retrieved 2015-07-31.
- ↑ "Wait over, SPCA to get Chief Investigation Officer, The new official to have rank equal to Superintendent of Police". Retrieved 2017-12-17.
- ↑ "Kochi sees increasing involvement of youngsters in crimes". Retrieved 2019-09-23.
- ↑ "Time to keep the peace in fractured homes-date=2022-03-10".
- ↑ "Phones are now indispensable for refugees". The Economist. Retrieved 2017-02-20.
- ↑ "Can reel world affect the real one?". Retrieved 2015-08-23.
- ↑ "NCRB Data Names Kerala As India's 'Crime Capital', But Here's Why It's A Good Thing". Archived from the original on 2016-10-19. Retrieved 2016-09-27.
- ↑ "SKEWED STATS MAKE KERALA INDIA'S 'CRIME CAPITAL'". Retrieved 2016-09-27.
- ↑ "SKEWED STATS MAKE KERALA INDIA'S 'CRIME CAPITAL'". Retrieved 2016-09-27.
- ↑ "From drug-induced psychosis to black magic, murder theories abound". Archived from the original on 2017-04-12. Retrieved 2017-04-12.
- ↑ "Can reel world affect the real one?". Retrieved 2015-08-23.