സർവ്വാധികാരി എലസംപ്രതി നാരായണ വർമ്മ തമ്പുരാൻ

പണ്ടത്തെ വെമ്പോലിനാട് എ.ഡി.1100-ഓടെ[1] രണ്ട് ശാഖകളായി പിരിഞ്ഞതിൽ ഒന്നാണ് വടക്കുംകൂർ ദേശം. ഏറ്റുമാനൂർ , വൈക്കം പ്രദേശങ്ങളും മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗവും ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ആ‍ണ്. ഇവരുടെ ആദ്യത്തെ രാജധാനി കടുത്തുരുത്തി ആയിരുന്നു. പിന്നീട് അത് വൈക്കത്തേക്ക് മാറ്റി[1]. കാരിക്കോട് തലസ്ഥാനമായി (ഇന്നത്തെ മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകൾ ഉൾപ്പെട്ടിരുന്ന ) ഉണ്ടായിരുന്ന കീഴ്മലനാട് വടക്കുംകൂറിൽ ലയിച്ചതോടെ (1600) വേമ്പനാട്ടുകായൽ മുതൽ പാണ്ഡ്യരാജ്യത്തിന്റെ പശ്ചിമാതിർത്തി വരെ ഈ രാജ്യം വ്യാപിച്ചിരുന്നു[1]. തെക്ക് തെക്കുംകൂറും, വടക്ക് കോതമംഗലവുമായിരുന്നു അതിർത്തി. ഏറെക്കാലം പെരുമ്പടപ്പുസ്വരൂപത്തിന്റെ സാമന്ത രാജ്യമായിട്ടായിരുന്നു വടക്കുംകൂർ നിലനിന്നുപോന്നത്. കായംകുളത്തെ സഹായിച്ചതിന്റെ പേരിൽ ഈ രാജ്യം മാർത്താണ്ഡവർമ്മ പിടിച്ചടക്കുകയും രാജാവ് കോഴിക്കോട് അഭയം പ്രാപിക്കുകയും ചെയ്തു (1750). മാർത്താണ്ഡ വർമ്മ പിടിച്ചടക്കിയ പ്രവിശ്യ കരിക്കോട് ആസ്ഥാനമാക്കി തന്റെ പ്രതിനിധി സർവ്വാധികാരി എലസംപ്രതി നാരായണ വർമയെ ഭരണത്തികാരിയായി വാഴിച്ചു . അദ്ദേഹം കരിക്കോട് ആസ്ഥാനമായി ഈ മേഖലയിൽ ഇന്ന് കാണുന്ന തരത്തിൽ സംപൂർണ്ണ വികസനത്തിന് തുടക്കം കുറിച്ചു. മുസൽമാൻമാരായ തങ്ങളുടെ പടയാളികൾക്കു ആദ്യമായി ഈ മേഖലയിൽ ഒരു പള്ളി (കരിക്കോട് നായനാര് പള്ളി) സ്ഥാപിച്ചു. നാരായണ വർമ്മ കോട്ടയം കല്ലറ അമന്തുർ കരവട്ടിടം കോവിലകത്തെ (നിലമ്പുർ/പഴശ്ശി കോവിലകത്തു നിന്നും പലായനം ചെയ്താ രാജാക്കൻമാർ) കുട്ടി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. തൊടുപുഴയിലെ പ്രശസ്ത ചാലംകോട് മാറ്റത്തിൽ നാലുകെട്ടിൽ  താമസിച്ചു കരിക്കോട്ടേക്കു പല്ലക്കിൽ എഴുന്നള്ളി നാട് വാണു.

സർവ്വാധികാരി എലസംപ്രതി നാരായണ വർമ്മ
വടക്കുംകുർ ഭരണാധികാരി
ആധുനിക തൊടുപുഴയുടെ ശില്പ്പി
ഭരണകാലം1740 - 1780
പൂർണ്ണനാമംസർവ്വാധികാരി എലസംപ്രതി നാരായണ വർമ്മമ തമ്പുരാൻ
ജനനം1720 (കൊ.വർഷം:881)
ജന്മസ്ഥലംആറ്റിങ്ങൽ
മരണസ്ഥലംആറ്റിങ്ങൽ കൊട്ടാരം
ജീവിതപങ്കാളികുട്ടി തമ്പുരാട്ടി, അമന്തുർ കരവട്ടിടം കോവിലകം കൈപ്പുഴ കോട്ടയം (പഴശി കോവിലകം)
രാജകൊട്ടാരംമറ്റത്തിൽ, ചാലംകോട്
രാജവംശംകുലശേഖര
രാജകീർത്തനംവഞ്ചീശ മംഗളം
ആപ്‌തവാക്യംധർമോസ്മാദ് കുലദൈവദം
പിതാവ്രാഘവ വർമ്മൻ കിളിമാനൂർ കോയിത്തമ്പുരാൻ
മാതാവ്ആറ്റിങ്ങൽ റാണി
മക്കൾമറ്റത്തിൽ ഭാസ്കരൻ, നാരായണൻ, മറ്റത്തിൽ നങ്ങു, കാർത്യായനി, പരമേശ്വരൻ
മതവിശ്വാസംഹിന്ദു

ചരിത്രം തിരുത്തുക

കുലശേഖര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തെ ഭരണസൗകര്യത്തിനായി പല പ്രവിശ്യകളായി വിഭചിച്ചിരുന്നു. വേണാട്, ഓടനാട്, നൻവുഴൈനാട്, മുഞ്ഞുനാട്, വെമ്പൊലിനാട്, കീഴ്മലൈനാട്, എന്നിങ്ങനെയാണു അവ. ഇതിൽ കീഴ്മലൈനാടിൽ ഉൾപെട്ടിരുന്ന പ്രദേശമാണു തൊടുപുഴ. എ. ഡി 1600 വരെ കീഴ്മലൈനാട് നിലവിലുണ്ടായിരുന്നു. എ. ഡി1600 ൽ വടക്കുംകൂർ യുദ്ധത്തിൽ കീഴ്മലൈനാട് പരാജയപ്പെടുകയും വടക്കുംകൂറിൽ ലയിക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മയുടെ കാലത്തു തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു വടക്കുംകൂർ. മാർത്താണ്ടവർമ്മ മഹാരാജാവിന്റെ കാലത്ത് തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ അറിയപ്പെട്ടിരുന്നത് വടക്കുംകൂർദേശം എന്നായിരുന്നു. തിരുവീത൦കൂറിന്റെ ഭാഗം തന്നെയായിരുന്നു അന്ന് വടക്കുംകൂർ. വടക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനം കരിക്കോടായീരൂന്നു. ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവ് തന്നെയാണ് തന്റെ പ്രധിനിധിയായീ എലസംപ്രതി നാരായണ വർമയെ തൊടുപുഴയുടെ വികസനത്തിന് വേണ്ടി വടക്കുംകൂറിലേക്ക് നിയോഗിച്ചത്‌. അദ്ദേഹമാണ്‌ തൊടുപുഴയുടെ വികസനത്തിന് തുടക്കം കുറിച്ചത്‌. മഹാരാജാവിന്റെ നിർദ്ദേശപ്രകാരം തന്റെ മുസ്ലീം ആയ ഭടൻമാർക്കുവേണ്ടി ഇദ്ദേഹമാണ്‌ ഇന്നു കരിക്കോടുള്ള നൈനാര് പള്ളി പണിതത്. എലസംപ്രതി ചാലംകോട് മറ്റത്തിൽ കോവിലകത്തു താമസിച്ചു ഭരണ കാര്യങ്ങൾ നിർവഹിച്ചു. പാണ്ടികശാല എന്ന് വിളിപ്പേരുള്ള ഭരണ കേന്ദ്രം കരിക്കോട് ആയിരുന്നു.

 
തൊടുപുഴ പുതിയ ബസ്റ്റാന്റ്

അവലംബം തിരുത്തുക

  1. 1.0 1.1 1.2 A, Sreedhara Menon (2007). A Survey Of Kerala History. D C Books. p. 165. ISBN 9788126415786.