അച്ചായൻ
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ സൂചിപ്പിക്കുന്ന പദമാണ് അച്ചായൻ. സുറിയാനി ക്രിസ്ത്യാനികളെ വേർതിരിച്ചറിയാൻ പുതുക്രിസ്ത്യാനികൾ അവരെ അച്ചായന്മാർ എന്നാണ് വിളിക്കാറുള്ളത്.[1] കൂടാതെ സുറിയാനി ക്രിസ്ത്യാനികൾ പരസ്പരം സംബോധന ചെയ്യാനും അച്ചായൻ എന്ന പദം ഉപയോഗിക്കുന്നു.[2] അച്ചായൻ എന്നതിന്റെ സ്ത്രീലിംഗരൂപമാണ് അച്ചായത്തി.
പദോൽപ്പത്തി
തിരുത്തുകഅച്ചായൻ എന്ന പദത്തിന് സംഘകാലത്തോളം പഴക്കമുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. സംഘകാല തമിഴ് കൃതികളിൽ രാജാക്കന്മാരെയും സൈനികരെയും വിശേഷിപ്പിക്കാൻ ഈ പദം ഉപയോഗിച്ചു കാണുന്നുണ്ട്.[3] പ്രാകൃതഭാഷാ പദമായ അജ്ജായ എന്നതാണ് പഴന്തമിഴിൽ അച്ചായർ എന്നായി മാറിയത്. കീഴടക്കാനാവാത്തത്, അജയ്യമായത് എന്നൊക്കെയാണ് ഈ പദത്തിന്റെ അർത്ഥം.[4] പിൽക്കാലത്ത് ഈ പദം സുറിയാനി ക്രിസ്ത്യാനികളെ സൂചിപ്പിക്കുന്ന പദമായി മാറുകയാണ് ഉണ്ടായത്.
പാലൈ പാടിയ പെരുങ്കടുങ്കോ
പാലൈ തോഴി തലൈവിയിടം ചൊന്നതു
തൊടങ്കൽ കൺതോൻറിയ മുതിയവൻ മുതലാക
അടങ്കാതാർ മിടൽ അച്ചായ അമരർ വന്തു ഇരത്തലിൻ
ആറരൺ കടന്തതാർ അരുംതകൈപ്പിൻ
പീടുചേർന്ത് അച്ചായപ്പെരുംപടൈ അണ്ണൽ
അറംപുരി അന്തണർ വഴിമൊഴിന്തു ഒഴുകി,
ഞാലം നിൻവഴി ഒഴുകപ്പാടൽ ചാൻറു,— ഐങ്കുറുനൂറു, 209[3]
സംസ്കാരത്തിൽ
തിരുത്തുകസാഹിത്യത്തിൽ
തിരുത്തുകമധ്യതിരുവതാംകൂറിൽ നിന്നുള്ള എഴുത്തുകാരുടെ സാഹിത്യകൃതികളിൽ ധാരാളമായി അച്ചായൻ എന്നപദം ഉപയോഗിച്ചു കാണുന്നുണ്ട്, പ്രത്യേകിച്ചും സക്കറിയ, അരുന്ധതി റോയ്, എബ്രഹാം മാത്യു എന്നിവരുടെ കഥകളിൽ.
സിനിമയിൽ
തിരുത്തുകചലച്ചിത്രനാമങ്ങൾ
തിരുത്തുക- അച്ചാമ്മക്കുട്ടിയുടെ അച്ചായൻ (സംവിധാനം: രാജൻ പി ദേവ് വർഷം: 1998)[5]
- അച്ചായൻസ് (സംവിധാനം: കണ്ണൻ താമരക്കുളം വർഷം: 2017)[6]
ഗാനരചനയിൽ
തിരുത്തുക- 1964-ൽ പുറത്തിറങ്ങിയ അൾത്താര എന്ന ചലച്ചിത്രത്തിൽ അച്ചായൻ എന്നു തുടങ്ങുന്ന ഒരു ഗാനം ഉണ്ടായിരുന്നു. തിരുനയിനാർക്കുറിച്ചി മാധവൻ നായർ ആണ് ഗാനരചയിതാവ്.[7]
“ | അച്ചായൻ കൊതിച്ചതും പാല് |
” |
അച്ചായൻ എന്നു വിളിക്കപ്പെടുന്ന പ്രമുഖർ
തിരുത്തുക- മലയാളചലച്ചിത്ര അഭിനേതാവായ നിവിൻ പോളി[8][9]
- മലയാളചലച്ചിത്ര അഭിനേതാവായ ലാലു അലക്സ്.[10][11]
- മലയാള മനോരമ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന കെ.എം. മാത്യു.[12]
അവലംബം
തിരുത്തുക- ↑ Caste, its twentieth century avatar. Viking. 1996. p. 274.
It is interesting to note that the Neo-Christians used kinship terms in addressing the Syrians (something not done in the case of non-Christian upper castes) such as Achayan.
- ↑ Kumar Suresh Singh; Anthropological Survey of India (2001). People of India. Anthropological Survey of India. p. 1427. ISBN 978-81-85938-88-2.
The Syrian Christian formally call themselves Suryani Christian. They address one another as Achayan.
- ↑ 3.0 3.1 3.2 A. K. Ramanujan (1 January 1975). The interior landscape: love poems from a classical Tamil anthology. Indiana University Press. p. 79. ISBN 978-0-253-20185-0.
- ↑ Eṃ. Pi Śaṅkuṇṇināyar (1995). Points of Contact Between Prakrit and Malayalam. International School of Dravidian Linguistics. p. 108. ISBN 978-81-85692-13-5.
- ↑ "Achammakuttiyude Achayan (1998)". IMDB. Retrieved ഏപ്രിൽ 17, 2019.
- ↑ "Achayans (2017)". IMDB. Retrieved ഏപ്രിൽ 17, 2019.
- ↑ 7.0 7.1 "അച്ചായൻ കൊതിച്ചതും (അൾത്താര [1964])". മലയാളസംഗീതം. Retrieved ഏപ്രിൽ 17, 2019.
- ↑ "മലയാള സിനിമയിലെ അച്ചായൻ മമ്മൂട്ടിയല്ല!". വെബ്‌ദുനിയ. Archived from the original on 17 ഏപ്രിൽ 2019. Retrieved 17 ഏപ്രിൽ 2019.
നിവിൻ പോളിയെയാണ് അച്ചായൻ എന്ന് വിളിയ്ക്കുന്നത്. സമീപകാലത്താണ് നിവിനെ അച്ചായൻ എന്ന് അഭിസംബോധന ചെയ്ത് ആരാധകർ ഫഌക്‌സടിയ്ക്കാൻ തുടങ്ങിയത്. താരത്തോടുള്ള കടുത്ത ആരാധന കാരണവും ഒരു സ്നേഹ പ്രകടനത്തിന്റെ ഭാഗവുമായിട്ടാണ് താരത്തെ അച്ചായൻ എന്നു വിളിക്കുന്നത്.
- ↑ "സേഫ് സോണിൽ നിന്നും പുറത്തുചാടി അച്ചായൻ ! നിവിൻ പോളിയുടേതായി ഈ വർഷമെത്തുന്ന വമ്പൻ ചിത്രങ്ങൾ ഇവയാണ്". ഓൺലൈൻ പീപ്‌സ്. Archived from the original on 17 ഏപ്രിൽ 2019. Retrieved 17 ഏപ്രിൽ 2019.
- ↑ "ലാലു അലക്‌സിന്റെ സ്വപ്‌നവീട്". സ്വപ്നക്കൂട്. Archived from the original on 2013-05-06. Retrieved 6 മേയ് 2013.
- ↑ "മലയാളസിനിമയുടെ സ്വന്തം 'അച്ചായൻ'". മാതൃഭൂമി. 2009 മാർച്ച് 24. Archived from the original on 2011-08-21. Retrieved 2013 മേയ് 6.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ഭൂമി മലയാളത്തിന്റെ അച്ചായൻ". മാതൃഭൂമി. Archived from the original on 2013-03-12. Retrieved 2013 മേയ് 6.
കേരളത്തിൽ മൂന്നുകോടി ജനങ്ങളുണ്ട്. 19 % പേർ ക്രൈസ്തവരാണ്. എല്ലാ ക്രൈസ്തവകുടുംബങ്ങളിലും ഒന്നോ അനേകമോ അച്ചായൻമാരുണ്ടാകും. എന്നിട്ടും ഭൂമി മലയാളത്തിനാകെ അച്ചായൻ ഒരാളേയുള്ളൂ. അതു മാത്തുക്കുട്ടിച്ചായൻ എന്ന കെ.എം.മാത്യുവാണ്.
{{cite news}}
: Check date values in:|accessdate=
(help)