കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ

സുറിയാനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സുറിയാനി (വിവക്ഷകൾ) എന്ന താൾ കാണുക. സുറിയാനി (വിവക്ഷകൾ)

സുറിയാനി ആരാധനാഭാഷയായി ഉപയോഗിച്ചിരുന്ന ക്രൈസ്തവ വിഭാഗങ്ങളെയാണ് സുറിയാനി ക്രിസ്ത്യാനികൾ എന്ന് വിളിക്കുന്നത്. 16ആം നൂറ്റാണ്ടിൽ കേരളത്തിൽ എത്തിയ പോർച്ചുഗീസ് മിഷനറിമാരാണ് കേരളത്തിൽ അക്കാലത്ത് ഉണ്ടായിരുന്ന ക്രിസ്ത്യാനികളെ സുറിയാനി ക്രിസ്ത്യാനികൾ എന്ന് ആദ്യമായി വിളിച്ചത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് ഉള്ളത്. മാർ തോമാ നസ്രാണികളും ക്നാനായരും.

മാർ തോമാ നസ്രാണികൾ

തിരുത്തുക
പ്രധാന ലേഖനം: മാർ തോമാ നസ്രാണികൾ

കേരളത്തിൽ സുവിശേഷപ്രചരണം നടത്തി എന്നു കരുതപ്പെടുന്ന[1] ക്രിസ്തുശിഷ്യനായ തോമാശ്ലീഹായാൽ സ്ഥാപിതമായ ക്രൈസ്തവസമൂഹമാണ് തങ്ങളുടേതെന്നു വിശ്വസിക്കുന്നവരാണ് മാർ തോമാ നസ്രാണികൾ.[2] കേരളത്തിലെ മൊത്തം ക്രൈസ്തവരുടെ 80% വരുന്ന[1] ഇവർ കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശക്തമായ സ്ഥാനം വഹിക്കുന്നവരാണ്.[3] [4][5][6][7][8]. യൂറോപ്യന്മാരുടെ വരവ് വരെ കേരളത്തിലെ വ്യാപാരമേഖലയിൽ പ്രകടമായ സ്വാധീനം ചെലുത്തിയിരുന്ന[9] ഇവർക്ക് രാജാക്കന്മാരിൽ നിന്ന് പല പ്രത്യേകാവകാശങ്ങളും അധികാരങ്ങളും ലഭിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ട് വരെ ഒരേ വിശ്വാസവും ഒരേ സഭയുമായി കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഒൻപത് വ്യത്യസ്ത സഭകളിലായി ചിതറിക്കിടക്കുന്നു.

ക്നാനായ ക്രിസ്ത്യാനികൾ

തിരുത്തുക
പ്രധാന ലേഖനം: ക്നാനായ

ക്രിസ്തുവർഷം നാലാം നൂറ്റാണ്ടിൽ ക്നായിതോമായുടെ നേതൃത്വത്തിൽ പേർഷ്യൻ സാമ്രാജ്യത്തിലെ ക്നായി എന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാർത്ത ക്രൈസ്തവ കുടുംബങ്ങളിലെ പിന്മുറക്കാരാണ് ഇവർ എന്നു ഇവരുടെ ഐതിഹ്യം പറയുന്നു. ഭാഷ പണ്ഡിതർ ക്നായി എന്ന വാക്കിന്റെ അർഥം തെറ്റായ അനുമാനം ആണെന്നും ക്നായിൽ എന്ന് പറഞ്ഞാൽ വ്യാപാരി എന്ന അർഥം ആണ് നില നിന്നത് എന്നും വാദിക്കുന്നു.[10] ഹിപ്പോളിറ്റസിന്റെ എഴുതുകളിൽ അരാമ്യക്കാരനായ ഒരു തൊമ്മൻ വ്യാപാരി 400 പേർ അടങ്ങുന്ന 7 ഗോത്രത്തിൽ നിന്നുള്ള 72 ക്രിസ്‌തീയ കുടുംബങ്ങൾ എടെസ്സയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ടു എന്ന് രേഖപെടുത്തിയിട്ടു ഉണ്ട്.[11] പോർച്ചുഗീസ് ചരിത്രകാരൻ ദിയഗോ ദോ ക്യൂഓട്ടോ ഇത് AD 811ൽ സംഭവിച്ചു എന്ന് തിടപെടത്തുന്നു.[12] ഇവർ വിവാഹം തങ്ങളുടെ സമുദായത്തിൽ നിന്നുള്ളിൽ മാത്രമേ നടത്തിയിരുന്നുള്ളു.

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 S. C. Bhatt, Gopal K. Bhargava (2006). Land and People of Indian States and Union Territories: In 36 Volumes. Kerala. Gyan Publishing House. pp. 32–33. ISBN 978-81-7835-370-8.
  2. Rajendra Prasad (2009). A Historical-developmental Study of Classical Indian Philosophy of Morals. Concept Publishing Company. pp. 479–. ISBN 978-81-8069-595-7.
  3. Social Mobilization in Kerala Jóna Hálfdánardóttir p. 141 MAST Journal, Centre for Maritime Research, Amsterdam
  4. Fuller, Christopher J. (March 1976). "Kerala Christians and the Caste System". Man. New Series. 11 (1). Royal Anthropological Institute of Great Britain and Ireland: 55–56.(subscription required)
  5. Mathew, George (1989). Communal Road To A Secular Kerala. Concept Publishing Company. p. 22. ISBN 978-81-7022-282-8. Retrieved 11 May 2012.
  6. Amaladass, Anand (1993) [1989 (New York: Orbis Books)]. "Dialogue between Hindus and the St. Thomas Christians". In Coward, Harold (ed.). Hindu-Christian dialogue: perspectives and encounters (Indian ed.). Delhi: Motilal Banarsidass. p. 18. ISBN 81-208-1158-5.
  7. Fuller, C.J. "Indian Christians: Pollution and Origins." Man. New Series, Vol. 12, No. 3/4. (Dec., 1977), pp. 528–529.
  8. Fuller, Christopher J. (March 1976). "Kerala Christians and the Caste System". Man. New Series. 11 (1). Royal Anthropological Institute of Great Britain and Ireland: 61.(subscription required)
  9. A. Sreedhara Menon (2008). Cultural Heritage of Kerala. D.C. Books. pp. 26–. ISBN 978-81-264-1903-6.
  10. Donald Eugene Smith, South Asian Politics and Religion, Princeton University Press, 1996, ISBN:9781400879083, pp. 184
  11. Robert Eisenman, Essays on Works of Hippolytus (9.9,10.25)
  12. James Thodathil (2001). Antiquity and identity of the Knanaya community. Knanaya Clergy Association.