അക്രോൺ
കൃത്രിമറബറിന്റെ ആസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ നഗരം. 41o7' വടക്ക്; 81o37' പടിഞ്ഞാറ് ഒഹായോ സംസ്ഥാനത്തിൽ ഈറി തടാകതീരത്തുനിന്നും 28 കി.മീ. തെക്കായി സ്ഥിതിചെയ്യുന്ന അക്രോൺ വൻകിട വ്യവസായങ്ങളുടെ കേന്ദ്രമാണ്. ഈറി തടാകത്തിൽ പതിക്കുന്ന ഗതാഗതയോഗ്യമായ ലിററിൽ ഗ്വയാഹോഗാ നദിയുടെ കരയിലാണ് ഈ പട്ടണം. ഇവിടെ റബർവ്യവസായം, പ്രത്യേകിച്ച് ടയർനിർമ്മാണം, അത്യധികം അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പിൽനിന്നും ഉദ്ദേശം 260 മീ. ഉയരത്തിലുള്ള ഈ പട്ടണം അമേരിക്കൻ വ്യോമയാനഗവേഷണത്തിന്റെ മുഖ്യകേന്ദ്രങ്ങളിലൊന്നാണ്; ആധുനികസജ്ജീകരണങ്ങളുള്ള ഒരു ഒന്നാംകിട വിമാനത്താവളവും ഇവിടെയുണ്ട്. പ്ലാസ്റ്റിക് സാധനങ്ങൾ, ഉടുപ്പുകൾ, വാഹനങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്ന ധാരാളം ഫാക്ടറികൾ കാണാം. ഭക്ഷ്യോത്പന്നവ്യവസായവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.
അക്രോൺ | |||
---|---|---|---|
| |||
Nickname(s): Rubber Capital of the World, City of Invention, Rubber City, Tire City | |||
Country | United States | ||
State | Ohio | ||
County | Summit | ||
Demonym | Akronite | ||
Founded | 1825 | ||
Incorporated | 1835 (village) | ||
• Mayor | Don Plusquellic (D) | ||
• City | 62.4 ച മൈ (161.6 ച.കി.മീ.) | ||
• ഭൂമി | 62.1 ച മൈ (160.8 ച.കി.മീ.) | ||
• ജലം | 0.3 ച മൈ (0.9 ച.കി.മീ.) | ||
ഉയരം | 1,004 അടി (306 മീ) | ||
(2000)[1] | |||
• City | 2,17,074 | ||
• ജനസാന്ദ്രത | 3,497/ച മൈ (1,350.3/ച.കി.മീ.) | ||
• മെട്രോപ്രദേശം | 6,94,960 | ||
സമയമേഖല | UTC-5 (EST) | ||
• Summer (DST) | UTC-4 (EDT) | ||
ഏരിയ കോഡ് | 330, 234 | ||
FIPS code | 39-01000[2] | ||
GNIS feature ID | 1064305[3] | ||
വെബ്സൈറ്റ് | http://www.ci.akron.oh.us |
കറുത്തവരുടെ സ്വാതന്ത്യത്തിനുവേണ്ടി ശബ്ദമുയർത്തിയ ജോൺ ബ്രൗണിന്റെ (1800-59) ജൻമസ്ഥലമാണിവിടം. ഇവിടെ ഒരു സർവകലാശാലയുമുണ്ട്.
അവലംബം
തിരുത്തുക- ↑ "US Census 2000 est".
- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help)
പുറംകണ്ണികൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്രോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |