കില
കേരളസർക്കാറിന്റെ തദ്ദേശഭരണവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള സ്ഥാപനമാണ് കില (Kerala Institute of Local Administration).[1] തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും, ജനകീയാസൂത്രണ പ്രവർത്തകരുടെയും പരിശീലനവും, ഗവേഷണവും സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഒരു ഏജൻസിയായാണ് കില പ്രവർത്തിക്കുന്നത്. സർക്കാറിൻറെ നയരൂപവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കില ഉൾപ്പെടുന്നുണ്ട്. തദ്ദേശഭരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ, സെമിനാറുകൾ, ശില്പശാലകൾ, ചർച്ചകൾ, തുടങ്ങിയവ കില സംഘടിപ്പിക്കാറുണ്ട്.
![]() കില ക്യാമ്പസ് | |
ആദർശസൂക്തം | ട്രെയിനിംഗ്, റിസർച്ച് & വിജ്ഞാനവ്യാപനം |
---|---|
തരം | സർക്കാർ സ്വയംഭരണ സ്ഥാപനം |
സ്ഥാപിതം | 1990 |
സ്ഥലം | മുളങ്കുന്നത്തുകാവ്, തൃശൂർ, കേരളം, ഇന്ത്യ |
ക്യാമ്പസ് | Wikimap Location |
വെബ്‌സൈറ്റ് | www.kilaonline,org |
തുടക്കംതിരുത്തുക
1990-ലാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ എന്ന സ്ഥാപനം നിലവിൽ വന്നത്.[1] 1955-ലെ തിരുവിതാംകൂർ - കൊച്ചി സാഹിത്യ ശാസ്ത്ര ധർമ്മസ്ഥാപനനിയമം അനുസരിച്ചാണ് കില രജിസ്റ്റർ ചെയ്തിരിക്കുന്നത്. കിലയുടെ ആദ്യ പരിശീലന പരിപാടിയായ, 100 പഞ്ചായത്ത് പ്രസിഡന്റുമാർക്കുള്ള പരിശീലന പരിപാടി 2000 എന്നത് 7, മെയ്, 2000 മുതൽ 11, മെയ് 2000 വരെയായിരുന്നു[1].
ലക്ഷ്യങ്ങൾതിരുത്തുക
- തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്കുതകുന്ന രീതിയിലുള്ള പരിശീലന പരിപാടികൾ, ശില്പശാലകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ച് സാമൂഹിക സാമ്പത്തിക പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുക എന്നതാണ് കിലയുടെ പ്രധാന ലക്ഷ്യം.[2]
- തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, നിയമസഭാംഗങ്ങൾ, പാർലമെന്റ് അംഗങ്ങൾ, മുനിസിപ്പാലിറ്റി ചെയർപേഴ്സൺമാർ, കോർപ്പറേഷൻ മേയർമാർ, തദ്ദേശഭരണ സ്ഥാപനങ്ങളിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പരിശീലനം നൽകുക.[2]
- മറ്റ് ഏജൻസികളുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള ഗവേഷണങ്ങൾ നടത്തുക.[2]
- പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങൾ, തദ്ദേശഭരണത്തെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങൾ ഇവയടങ്ങുന്ന വിപുലമായ ഒരു ഇൻഫർമേഷൻ സിസ്റ്റവുമായി പ്രവർത്തിക്കുന്നതിനുള്ള ഗ്രന്ഥശാലകൾ രൂപവത്കരിക്കുക.[2]
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
അവലംബംതിരുത്തുക
Coordinates: 10°36′03″N 76°13′02″E / 10.600746°N 76.217131°E