മുള്ളിലവ്

(Zanthoxylum rhetsa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തടിയിൽ നിറയെ മുള്ളുകളുള്ള ഒരു വൃക്ഷമാണ് മുള്ളിലവ് അഥവാ മുള്ളിലം. (ശാസ്ത്രീയനാമം: Zanthoxylum rhetsa) . കൊത്തുമുരിക്ക്, മുള്ളിലം എന്നെല്ലാം അറിയപ്പെടുന്നു.[1] പശ്ചിമഘട്ടത്തിൽ എല്ലായിടത്തും ഇത് കാണപ്പെടുന്നു. ഈ വൃക്ഷത്തിന് ഔഷധ ഗുണമുണ്ട്. 35 മീറ്ററോളം ഉയരം വയ്ക്കും[2] കുരുമുളകുമണിയേക്കാൾ വലിപ്പമുള്ള ഇതിന്റെ ഉണങ്ങിയ കായകൾ കുടകിൽ ഭക്ഷണങ്ങളിൽ മസാലയായി ഉപയോഗിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] ചുട്ടിക്കറുപ്പൻ പൂമ്പാറ്റകളുടെ ലാർവയുടെ ഭക്ഷണസസ്യങ്ങളിൽ ഒന്ന് മുള്ളിലവ് ആണ്.[3]

മുള്ളിലവ്
മുള്ളിലവിന്റെ തടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
Z. rhetsa
Binomial name
Zanthoxylum rhetsa
(Roxb.) DC.
Synonyms
  • Zanthoxylum limonella (Dennst.) Alston
  • Zanthoxylum budrunga (Roxb.) DC.
  • Zanthoxylum oxyphyllum F.-Vill.
  • Fagara budrunga Roxb.
  • Fagara rhetsa Roxb.
  • Fagara piperita Blanco

ബുദ്ധമയൂരി ശലഭത്തിന്റെ ലാർവയുടെ ഒരേ ഒരു ഭക്ഷണ സസ്യമാണ്. ചുട്ടിമയൂരി, ചുട്ടിക്കറുപ്പൻ, നാരകക്കാളി, കൃഷ്ണശലഭം എന്നീ ശലഭങ്ങളുടേയും ലാർവകളുടെ ഭക്ഷണസസ്യമാണിത്. [4]

Zanthoxylum rhetsa

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-01. Retrieved 2012-09-09.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-29. Retrieved 2012-09-09.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-19. Retrieved 2013-10-21.
  4. മുള്ളിലം - വി.സി.ബാലകൃഷ്ണൻ, പേജ് 45, കൂട് മാസിക, ജനുവരി 2017

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക



"https://ml.wikipedia.org/w/index.php?title=മുള്ളിലവ്&oldid=3927646" എന്ന താളിൽനിന്ന് ശേഖരിച്ചത്