സൈനബ് ബിൻത് മുഹമ്മദ്

(Zainab bint Muhammad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രവാചകൻ മുഹമ്മദ് നബിയുടെ ഭാര്യമാരിലൊരാളായ ഖദീജയിലുണ്ടായ മൂത്ത മകളായിരുന്നു സൈനബ ബിൻത് മുഹമ്മദ്(അറബിزينب بنت محمد‬) (598— April, 630 AD)

Zainab bint Muhammad
زَيْنَب بِنْت مُحَمَّد
تخطيط لاسم السيدة زينب عليها السلام بنت رسول الله صلى الله عليه وآله.png
ജനനം
Zainab bint Muhammad

598-599 (24 BH)[1][2]
മരണംMay/June 629 (aged 30) (AH 7)
Medina, Hejaz
അന്ത്യ വിശ്രമം
Jannat al-Baqi, Medina, Hejaz, Arabia
(present-day Saudi Arabia)
ജീവിതപങ്കാളി(കൾ)Abu al-As ibn al-Rabi'
കുട്ടികൾAli, Umamah
മാതാപിതാക്ക(ൾ)
ബന്ധുക്കൾHilal ibn Ali (grandson)
Awn ibn Ali (grandson)
Qasim (full-brother)
Ruqayyah (full sister)
Umm Kulthum (full sister)
Abdullah (full brother)
Fatimah (full-sister)
Ibrahim (half-brother)
Ali (brother-in-law & son-in-law)
Uthman (brother-in-law)
കുടുംബംHouse of Muhammad

വിവാഹംതിരുത്തുക

എഡി 610 ഓഗസ്റ്റിൽ കസിൻ അബുൽ ആസ് ബിൻ അൽ റബി എന്നവരെയാണ് അവർ വിവാഹം ചെയ്തത്.[3][4][5] പ്രത്യേക തരം വെള്ളക്കല്ലുകൊണ്ടുള്ള നെക്ലൈസ് ആയിരുന്നു മാതാവായ ഖദീജ മകൾക്ക് വിവാഹ സമ്മാനമായി നൽകിയത്..[6] അവർക്ക് രണ്ടു കുട്ടികളുണ്ടായിരുന്നു. അതിൽ അലി എന്ന കുട്ടി ചെറുപ്പത്തിലെ മരണപ്പെട്ടു. ഉമാമ[7][8] എന്നായിരുന്നു രണ്ടാമത്തെ കുട്ടിയുടെ പേര്


പ്രവാചകൻ മുഹമ്മദ് തൻറെ പ്രവാചകത്വം പ്രഖ്യാപിച്ച ഉടനെ മുസ്ലിമായ വനിതകളിലൊരാളായിരുന്നു സൈനബ്. ഈ ഘട്ടത്തിൽ സൈനബിനെ വിവാഹമോചനം ചെയ്യാൻ വേണ്ടി ഖുറൈഷികൾ സൈനബയുടെ ഭർത്താവായ അബുൽ ആസിനെ പ്രേരിപ്പിച്ചു. അബുൽ ആസിന് ഇഷ്ടമുള്ള വേറെ ഏത് പെണ്ണിനെ വേണമെങ്കിലും നൽകാമെന്നും അവർ വാഗ്ദാനം ചെയ്തു.

പക്ഷെ എനിക്ക് വേറെ ഏതൊരു സ്ത്രീയേയും വേണ്ടെന്ന് പറയുകയായിരുന്നു അബുൽ ആസ്.

അതെസമയം അബുൽ ആസ് ഇസ്ലാം മതം വിശ്വസിച്ചില്ലെങ്കിലും അവർ വിവാഹ മോചനം നേടിയിരുന്നില്ല. മദീനയിലേക്ക് പ്രവാചകരും കൂട്ടാളികളും പാലായനം ചെയ്തപ്പോഴും സൈനബിന് മക്കയിൽ തന്നെ അതിൻറെ ഫലമായി നിൽക്കേണ്ടി വന്നു.[9]

മദീനയിലേക്കുള്ള ഹിജ്റതിരുത്തുക

ബഹുദൈവാരാധികനായ അബുൽ ആസിനെ ബദർ യുദ്ധത്തിൽ സൈന്യം പിടികൂടിയിരുന്നുഈ സമയം സൈനബ് പണവും തൻറെ കല്ലുമാലകൊണ്ടുള്ള നെക്ലൈസും മോചന ദ്രവ്യമായി അയച്ചു. ഇത് കണ്ട പ്രവാചകൻ മുഹമ്മദ് നബി അതെല്ലാം അവരിൽ നിന്ന് സ്വീകരിക്കാതെ നിരസിക്കുകയായിരുന്നു. അബുൽ ആസിനെ അദ്ദേഹത്തിൻറെ വീട്ടിലേക്ക് പറഞ്ഞയക്കുകയാണുണ്ടായത്. ഈ സമയം തൻറെ ഭാര്യയായ സൈനബിനെ മദീനയിലേക്ക് അയക്കാനും അബുൽ ആസ സമ്മതിച്ചു.[10][11]

സൈനബ് ഈ നിർദ്ദേശം സ്വീകരിക്കുയും പിന്നീട് മദീനയിലേക്ക് പോകുകയും ചെയ്തു.

അവലംബംതിരുത്തുക

 1. Islamic Center of Fremont. "Zaynab bint Muhammad" (PDF). മൂലതാളിൽ നിന്നും 5 November 2018-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 22 February 2020.
 2. Fahmina, Aafiya (9 September 2016). "The love story of Zainab bint Muhammad and Abu El'Ass ibn Rabee'". മൂലതാളിൽ നിന്നും 24 February 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 February 2020.
 3. Muhammad ibn Ishaq.
 4. Muhammad ibn Saad.
 5. Muhammad ibn Jarir al-Tabari.
 6. Ibn Saad/Bewley p. 22.
 7. Ibn Saad/Bewley p. 21.
 8. Tabari/Landau-Tasseron p. 162.
 9. Ibn Ishaq/Guillaume p. 314.
 10. Ibn Ishaq/Guillaume p. 314.
 11. Ibn Saad/Bewley p. 22.
"https://ml.wikipedia.org/w/index.php?title=സൈനബ്_ബിൻത്_മുഹമ്മദ്&oldid=3619087" എന്ന താളിൽനിന്ന് ശേഖരിച്ചത്