വിനിഫ്രഡ് ഹോൾട്ട്ബി
വിനിഫ്രഡ് ഹോൾട്ട്ബി (ജീവിതകാലം: 23 ജൂൺ 1898 - 29 സെപ്റ്റംബർ 1935) ഒരു ഇംഗ്ലീഷ് നോവലിസ്റ്റും പത്രപ്രവർത്തകയുമായിരുന്നു. മരണാനന്തരം 1936 ൽ പ്രസിദ്ധീകരിക്കപ്പെട്ട അവരുടെ സൌത്ത് റൈഡിംഗ് എന്ന നോവൽ പേരുകേട്ടതാണ്.
വിനിഫ്രഡ് ഹോൾട്ട്ബി | |
---|---|
പ്രമാണം:Photo of Winifred Holtby.jpg | |
ജനനം | Rudston, Yorkshire, England | 23 ജൂൺ 1898
മരണം | 29 സെപ്റ്റംബർ 1935 London, England | (പ്രായം 37)
തൊഴിൽ | Journalist, Novelist |
ഭാഷ | English |
ദേശീയത | British |
വിദ്യാഭ്യാസം | Somerville College, University of Oxford |
ശ്രദ്ധേയമായ രചന(കൾ) | South Riding |
ജീവിതരേഖ
തിരുത്തുകയോർക്ക്ഷെയറിലെ റഡ്സ്റ്റൺ ഗ്രാമത്തിൽ സമ്പന്നമായ ഒരു കാർഷിക കുടുംബത്തിലാണ് ഹോൾട്ട്ബി ജനിച്ചത്. അവളുടെ പിതാവ് ഡേവിഡ് ഹോൾട്ട്ബിയും മാതാവ് ഈസ്റ്റ് റൈഡിംഗ് കൌണ്ടി കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ അംഗം ആലീസുമായിരുന്നു.[1] ഗൃഹാദ്ധ്യാപികമാരുടെ ശിക്ഷണത്തിൽ വീട്ടിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ ഹോൾട്ട്ബി തുടർന്ന് സ്കാർബറോയിലെ ക്വീൻ മാർഗരറ്റ്സ് സ്കൂളിലും പഠനം നടത്തി. 1917 ൽ ഓക്സ്ഫോർഡിലെ സോമർവില്ലെ കോളേജിലേക്കുള്ള പ്രവേശന പരീക്ഷയിൽ വിജയിച്ച അവർ 1918 ന്റെ തുടക്കത്തിൽ വിമൻസ് ആർമി ആക്സിലറി കോർപ്സിൽ (ഡബ്ല്യുഎഎസി) ചേരാൻ തീരുമാനിച്ചുവെങ്കിലും ഫ്രാൻസിലെത്തിയ ഉടൻ തന്നെ ഒന്നാം ലോക മഹായുദ്ധം അവസാനിക്കുകയും അവൾ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.[2]
1919-ൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠനത്തിനായി മടങ്ങിയെത്തിയ അവർ അവിടെ സഹപാഠിയും പിന്നീട് ടെസ്റ്റമെന്റ് ഓഫ് യൂത്ത് എന്ന കൃതിയുടെ രചയിതാവുമായ വെരാ ബ്രിട്ടനെ കണ്ടുമുട്ടുകയും അവരുമായി ഒരു ആജീവനാന്ത സുഹൃദ്‌ബന്ധം നിലനിർത്തുകയും ചെയ്തു. സോമർവില്ലെ കോളേജിലെ അവരുടെ മറ്റ് സാഹിത്യ സമകാലികരിൽ ഹിൽഡ റീഡ്, മാർഗരറ്റ് കെന്നഡി, സിൽവിയ തോംസൺ എന്നിവരും ഉൾപ്പെടുന്നു. ഓക്സ്ഫോർഡിൽ നിന്ന് ബിരുദം നേടിയ ശേഷം, എഴുത്തുകാരായി മാറാമെന്ന പ്രതീക്ഷയിൽ 1921-ൽ വിനിഫ്രെഡും വെറയും ലണ്ടനിലേക്ക് താമസം മാറ്റി (82-ആം നമ്പർ ഡൊഗ്ട്ടി സ്ട്രീറ്റിലെ നീല ഫലകം സൂചിപ്പിക്കുന്നു).[3]
വെരാ ബ്രിട്ടനേപ്പോലെ ഹോൾട്ട്ബിയും കടുത്ത ഫെമിനിസ്റ്റും, സോഷ്യലിസ്റ്റും, യുദ്ധവിരോധിയുമായിരുന്നു. ലീഗ് ഓഫ് നേഷൻസ് യൂണിയനുവേണ്ടി വിപുലമായി പ്രഭാഷണം നടത്തിയ അവർ ഫെമിനിസ്റ്റ് സിക്സ് പോയിന്റ് ഗ്രൂപ്പിൽ അംഗമായിരുന്നു. ഇൻഡിപെൻഡന്റ് ലേബർ പാർട്ടിയിൽ സജീവാംഗമായിരുന്ന അവർ ദക്ഷിണാഫ്രിക്കയിലെ കറുത്ത തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ കടുത്ത പ്രചാരണം നടത്തുയും ഈ സമയത്ത് ലിയോനാർഡ് വൂൾഫുമായി കാര്യമായ ബന്ധപ്പെടുകയും ചെയ്തു.
1926 ലെ ഒരു ലേഖനത്തിൽ ഹോൾട്ട്ബി എഴുതിയത് ഇപ്രകാരമായിരുന്നു : “വ്യക്തിപരമായി, ഞാൻ ഒരു ഫെമിനിസ്റ്റാണ്… കാരണം ഫെമിനിസം സൂചിപ്പിക്കുന്ന എല്ലാം ഞാൻ ഇഷ്ടപ്പെടുന്നില്ല. … എന്റെ യഥാർത്ഥ താൽപ്പര്യങ്ങൾ ഉൾക്കൊള്ളുന്ന ജോലിയെ ഇഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു … എന്നാൽ അനീതി നടക്കുകയും ഭൂരിപക്ഷം സ്ത്രീകൾക്ക് അവസരം നിഷേധിക്കുകയും ചെയ്യുമ്പോൾ, ഞാൻ ഒരു ഫെമിനിസ്റ്റായിരിക്കേണ്ടതാണ്”.[4]
1925 ൽ ജോർജ്ജ് കാറ്റ്‌ലിനുമായുള്ള വെരാ ബ്രിട്ടന്റെ വിവാഹത്തിനുശേഷം, ഹോൾട്ട്ബി നെവർൺ പ്ലേസിലെ തന്റെ സുഹൃത്തിന്റെ വീടുകളിലും പിന്നീട് ചെൽസിയിലെ 19 ഗ്ലെബ് പ്ലേസിലുമായി ജീവിതം നയിച്ചു. ഈ ക്രമീകരണങ്ങളും തന്റെ പത്നിക്ക് ഹോൾട്ട്ബിയുമായുള്ള അടുത്ത സുഹൃദ്‌ബന്ധവും[5] ജോർജ്ജ് കാറ്റ്‌ലിനിൽ നീരസമുണ്ടാക്കിയെങ്കിലും ബ്രിട്ടന്റെ രണ്ട് മക്കളായ ജോൺ, ഷെർലി (ബറോണസ് ഷെർലി വില്യംസ്) എന്നിവർക്ക് ഹോൾട്ട്ബി ഒരു നല്ല വളർത്തമ്മയായിരുന്നു.
ഉയർന്ന രക്തസമ്മർദ്ദം, ആവർത്തിച്ചുള്ള തലവേദന, ആലസ്യം എന്നിവ മൂലം ഹോൾട്ട്ബി കഷ്ടപ്പെടാൻ തുടങ്ങുകയും 1931 ൽ ബ്രൈറ്റ്സ് രോഗം (വൃക്കകളുടെ വീക്കത്താലുള്ള ഒരു രോഗം) ബാധിച്ചതായി കണ്ടെത്തി. അവളുടെ ഡോക്ടർ അവൾക്ക് രണ്ടുവർഷത്തെ ആയുസു മാത്രം പ്രവചിച്ചു. വരാനിരിക്കുന്ന മരണത്തെക്കുറിച്ചുള്ള ഉൾബോധത്തോടെതന്നെ ഹോൾട്ട്ബി തന്റെ ശേഷിക്കുന്ന ഊർജ്ജം മുഴുവനും അവളുടെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായ സൗത്ത് റൈഡിംഗിന്റെ രചനയ്ക്കായി മാറ്റിവച്ചു. വിനിഫ്രഡ് ഹോൾട്ട്ബി 1935 സെപ്റ്റംബർ 29 ന് 37 വയസ്സുള്ളപ്പോൾ മരിച്ചു. ഹാരി പിയേഴ്സൺ എന്ന വ്യക്തിയുമായി തൃപ്തികരമല്ലാത്ത ഒരു ബന്ധം പുലർത്തിയിട്ടും അവൾ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല.
കൃതികൾ
തിരുത്തുകനോവൽ
തിരുത്തുക- ആൻഡർബി വോൾഡ് (1923)
- ദ ക്രൌഡഡ് സ്ട്രീറ്റ് (1924)
- ദ ലാന്റ് ഓഫ് ഗ്രീൻ ജിഞ്ചർ (1927)
- പൂവർ കരോലിൻ (1931)
- മണ്ടോവ! മണ്ടോവ!(1933)
- ദ അസ്റ്റോണിഷിംഗ് ഐലന്റ് (1933)
- സൌത്ത് റൈഡിംഗ് (1936; മരണാനന്തരം പ്രസിദ്ധീകരിച്ചു)
കവിത
തിരുത്തുക- മൈ ഗാർഡൻ (1911)
- ദ ഫ്രോസൻ എർത്ത് (1935)
മറ്റു ഫിക്ഷനുകൾ
തിരുത്തുക- ട്രൂത്ത് ഈസ് നോട്ട് സോബർ ആന്റ് അദർ സ്റ്റോറീസ് (1934), ചെറുകഥകളുടെ ശേഖരം
- ടേക് ബാക് യുവർ ഫ്രീഡം (1939; മരണാനന്തരം പ്രസിദ്ധീകരിച്ചത്), നാടകം
- റിമംബർ റിമംബർ (1999; മരണാനന്തരം പ്രസിദ്ധീകരിച്ചത്), ചെറുകഥകളുടെ ശേഖരം
ഫിക്ഷനല്ലാത്തവ
തിരുത്തുക- A New Voter's Guide to Party Programmes (1929)
- Virginia Wolf: a Critical Memoir (1932)
- വിമൻ ആന്റ് എ ചേഞ്ചിംഗ് സിവലിസേഷൻ (1934)
- ലറ്റേർസ് ഓഫ് എ ഫ്രണ്ട് (1937; മരണാനന്തരം പ്രസിദ്ധീകരിച്ചത്)
അവലംബം
തിരുത്തുക- ↑ South Riding; prefatory letter
- ↑ "Holtby, Winifred (1898–1935)". Oxford Dictionary of National Biography (in ഇംഗ്ലീഷ്). doi:10.1093/ref:odnb/9780198614128.001.0001/odnb-9780198614128-e-37563#. Retrieved 24 April 2019.
- ↑ "Holtby, Winifred (1898–1935)". Oxford Dictionary of National Biography (in ഇംഗ്ലീഷ്). doi:10.1093/ref:odnb/9780198614128.001.0001/odnb-9780198614128-e-37563#. Retrieved 24 April 2019.
- ↑ Bishop, Alan (May 26, 2005). "Holtby, Winifred (1898–1935), novelist and feminist reformer". Oxford Dictionary of National Biography (in ഇംഗ്ലീഷ്). doi:10.1093/ref:odnb/9780198614128.001.0001/odnb-9780198614128-e-37563. Retrieved 2020-01-04.
{{cite web}}
: CS1 maint: url-status (link) - ↑ Bostridge, Mark (19 February 2011). "Winifred Holtby's South Riding". The Guardian. London. Retrieved 17 January 2017.