വിൻറാർ
വിൻ.റാർ(Win.rar) ജിഎംബിഎച്ചി(GmbH)-ന്റെ യൂജിൻ റോഷൽ വികസിപ്പിച്ച വിൻഡോസിനായുള്ള ഒരു ട്രയൽവെയർ ഫയൽ ആർക്കൈവർ യൂട്ടിലിറ്റിയാണ് വിൻറാർ(WinRAR). ഇതിന് റാർ(RAR) അല്ലെങ്കിൽ സിപ്(ZIP) ഫയൽ ഫോർമാറ്റുകളിൽ ആർക്കൈവുകൾ സൃഷ്ടിക്കാനും കാണാനും കഴിയും, [6]കൂടാതെ നിരവധി ആർക്കൈവ് ഫയൽ ഫോർമാറ്റുകൾ അൺപാക്ക് ചെയ്യാനും കഴിയും. ആർക്കൈവുകളുടെ സമഗ്രത പരിശോധിക്കാൻ ഉപയോക്താവിനെ പ്രാപ്‌തമാക്കുന്നതിന്, ഓരോ ആർക്കൈവിലും ഓരോ ഫയലിനും വിൻറാർ സിആർസി32(WinRAR CRC32) അല്ലെങ്കിൽ ബ്ലേക്ക്2(BLAKE2) ചെക്ക്‌സം ഉൾച്ചേർക്കുന്നു. എൻക്രിപ്റ്റഡ്, മൾട്ടി-പാർട്ട്, സെൽഫ് എക്‌സ്‌ട്രാക്റ്റിംഗ് ആർക്കൈവുകൾ സൃഷ്ടിക്കുന്നതിനെ വിൻറാർ പിന്തുണയ്ക്കുന്നു.
വികസിപ്പിച്ചത് |
|
---|---|
ആദ്യപതിപ്പ് | 22 ഏപ്രിൽ 1995 |
Stable release | 7.01[3]
/ 15 മേയ് 2024 |
ഭാഷ | C++ |
ഓപ്പറേറ്റിങ് സിസ്റ്റം | Windows Vista or later |
പ്ലാറ്റ്‌ഫോം | IA-32, x64 |
വലുപ്പം | 3.4 MB |
ലഭ്യമായ ഭാഷകൾ | 50+ languages[4] |
ഭാഷകളുടെ പട്ടിക Arabic, Armenian, Azerbaijani, Basque, Belarusian, Bulgarian, Burmese, Catalan, Chinese Simplified, Chinese Traditional, Croatian, Czech, Danish, Dutch, English, Estonian, Finnish, French, Galician, Georgian, German, Greek, Hebrew, Hungarian, Indonesian, Italian, Japanese, Korean, Lithuanian, Mongolian, Norwegian, Persian, Polish, Portuguese, Brazilian Portuguese, Romanian, Russian, Serbian Cyrillic, Slovak, Slovenian, Spanish, Colombian Spanish, Swedish, Thai, Turkish, Ukrainian, Uzbek, Vietnamese | |
തരം | File archiver |
അനുമതിപത്രം | Trialware[5] |
വെബ്‌സൈറ്റ് | rarlab.com |
വിൻറാർ വിൻഡോസ് മാത്രം പ്രവർത്തിക്കുന്ന പ്രോഗ്രാമാണ്. "ആൻഡ്രോയിഡിനുള്ള റാർ(RAR)" എന്നൊരു ആൻഡ്രോയിഡ് ആപ്ലിക്കേഷനും ലഭ്യമാണ്.[7]ഇതിന് അനുബന്ധമായി വരുന്ന പ്രോഗ്രാമുകളിൽ "റാർ(RAR)", "അൺറാർ(UNRAR)" എന്നീ കമാൻഡ്-ലൈൻ യൂട്ടിലിറ്റികളും[8] മാക്ഒഎസ്, ലിനക്സ്, ഫ്രീബിഎസ്ഡി, വിൻഡോസ് സിഇ(Windows CE), എംഎസ്-ഡോസ് എന്നിവയുടെ പതിപ്പുകളും ഉൾപ്പെടുന്നു.[4]
പരിണാമം
തിരുത്തുകവിൻറാറും റാർ(RAR) ഫയൽ ഫോർമാറ്റും കാലക്രമേണ വികസിച്ചു. ആർക്കൈവ് ഫോർമാറ്റ് റാർ5-നുള്ള പിന്തുണ, മുമ്പത്തെ പതിപ്പുകളുടെ അതേ റാർ ഫയൽ എക്സ്റ്റൻഷൻ ഉപയോഗിച്ച്, പതിപ്പ് 5.0-ൽ ചേർത്തു[9]; പഴയ റാർ ഫയൽ ഫോർമാറ്റിനെ പിന്നീട് റാർ4 എന്ന് വിളിച്ചു. 5.0-ന് മുമ്പുള്ള വിൻറാർ പതിപ്പുകൾ റാർ5 ആർക്കൈവുകളെ പിന്തുണയ്ക്കുന്നില്ല; വിൻറാറിന്റെ പഴയ പതിപ്പുകൾ മാത്രം വിൻഡോസ് വിസ്തായ്ക്ക് മുമ്പുള്ള വിൻഡോസ് പതിപ്പുകളിൽ പ്രവർത്തിക്കുന്നു, കൂടാതെ റാർ5 ആർക്കൈവുകൾ തുറക്കാൻ കഴിയില്ല.[10]
റാർ5 ഫയൽ ഫോർമാറ്റ് - പതിപ്പ് 7 മുതൽ, "റാർ" എന്ന് പരാമർശിക്കപ്പെടുന്നു - ലഭ്യമായ മെമ്മറിയുടെ അളവ് അനുസരിച്ച്, പരമാവധി ഡിക്ഷണറി സൈസ് 64 ജിബി വരെ വർദ്ധിപ്പിച്ചു, പതിപ്പ് 5-ലെ സ്വതവേയുള്ള സംഭരണശേഷി 4 എംബിയിൽ നിന്ന് 32 എംബിയായി വർദ്ധിച്ചു, ഇത് കംപ്രഷൻ അനുപാതം മെച്ചപ്പെടുത്തുന്നു. 4 ജിബിയിൽ കൂടുതലുള്ള ഡിക്ഷണറികളുടെ സൈസ് വ്യക്തമാക്കുമ്പോൾ, അത് 2-ന്റെ ശക്തി ആയിരിക്കണമെന്നില്ല, ഇത് വലുപ്പം തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ വഴക്കം നൽകുന്നു. അതിനാൽ, 4, 8, 16, 32, 64 ശ്രേണിയിൽ നിയന്ത്രണങ്ങളൊന്നുമില്ല, 5 ജിബി അല്ലെങ്കിൽ 22 ജിബി ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ അനുവദിക്കുന്നു. 4 ജിബിയിൽ കൂടുതലുള്ള ഡിക്ഷണറി ആർക്കൈവുകൾ വിൻറാർ 7.0 അല്ലെങ്കിൽ പുതിയത് ഉപയോഗിച്ച് മാത്രമേ എക്‌സ്‌ട്രാക്‌റ്റുചെയ്യാനാകൂ. എഇഎസ്(AES) എൻക്രിപ്ഷൻ, ഉപയോഗിക്കുമ്പോൾ, സിബിസി(CBC) മോഡിൽ ആണ്, അത് 128-ൽ നിന്ന് 256-ബിറ്റായി വർദ്ധിപ്പിച്ചു. റാർ(RAR), സിപ്(ZIP) ആർക്കൈവുകളിലെ ഫയലുകൾക്കുള്ള പരമാവധി പാത്ത് ദൈർഘ്യം 2047 ൽ നിന്ന് 65535 കാരറ്റേഴ്സായി വർദ്ധിപ്പിച്ചു.[10]
v5.0-ൽ ചേർത്തിരിക്കുന്ന ഓപ്ഷനുകളിൽ ഡിഫോൾട്ട് 32-ബിറ്റ് സിആർസി(CRC32)-ന് പകരം 256-ബിറ്റ് ബ്ലേക്ക്2(BLAKE2) ഫയൽ-ഹാഷിംഗ് അൽഗോരിതം, ഡ്യൂപ്ലിക്കേറ്റ് ഫയൽ ഡിറ്റക്ഷൻ, എൻടിഎഫ്എസ്(NTFS) ഹാർഡ്, സിംബോളിക് ലിങ്കുകൾ, വലിയ ആർക്കൈവുകൾ വേഗത്തിൽ തുറക്കാൻ അനുവദിക്കുന്ന ക്വിക്ക് ഓപ്പൺ റെക്കോർഡ് എന്നിവ ഉൾപ്പെടുന്നു.[10]
റാർ5 ഫയൽ ഫോർമാറ്റ് ഓരോ ഫയലിനും (ആർക്കൈവ് കമന്റ് അവശേഷിക്കുന്നുണ്ടെങ്കിലും), ആധികാരികത പരിശോധിച്ചുറപ്പിക്കൽ, ടെക്‌സ്‌റ്റ്, മൾട്ടിമീഡിയ ഫയലുകൾക്കുള്ള പ്രത്യേക കംപ്രഷൻ അൽഗോരിതങ്ങൾ എന്നിവ നീക്കം ചെയ്‌തു. സ്പ്ലിറ്റ് വോള്യങ്ങൾക്കുള്ള ഫയലിന്റെ പേര് "archivename.rNN" എന്നതിൽ നിന്ന് "archivename.partNN.rar" എന്നതിലേക്ക് റാർ5 മാറ്റി.[10]
അവലംബം
തിരുത്തുക- ↑ (Russia, Chelyabinsk) WinRAR 3.40 release notes by Eugene Roshal (in Russian)
- ↑ "RAR and WinRAR End User License Agreement (EULA)", rarlab.com, RARLAB, archived from the original on 2014-01-04, retrieved 2019-03-11
- ↑ "WinRAR archiver, a powerful tool to process RAR and ZIP files". Retrieved 29 ജൂലൈ 2024.
- ↑ 4.0 4.1 "RAR download page". rarlab.com. RARLAB. Archived from the original on 2020-06-09. Retrieved 2020-06-10.
- ↑ CHM Tech. "WinRAR And The Infinite 40-Day Trial". YouTube. Archived from the original on 2021-12-22.
- ↑ Manuel Masiero (18 March 2013)"Compression Performance: 7-Zip, MagicRAR, WinRAR, WinZip" Tom's Hardware. Retrieved 27 November 2013.
- ↑ "RAR for Android; RARsoft". Archived from the original on 2014-12-22. Retrieved 2014-11-04.
- ↑ Voloshin, Kirill (2011-03-10). Интервью по переписке [Interview by correspondence] (in റഷ്യൻ). Archived from the original on 2015-08-16. Retrieved 2014-10-27.
- ↑ Martin Brinkmann (29 April 2013)"WinRAR 5.0 introduces the new RAR 5 format. What you need to know" Archived 2018-09-01 at the Wayback Machine. Ghacks. Retrieved 27 November 2013.
- ↑ 10.0 10.1 10.2 10.3 "Latest changes in WinRAR (cumulative release notes for all versions)". rarlab.com. RARLAB. Archived from the original on 2010-08-06. Retrieved 2018-09-01. Updated with each new beta test or released version. Current page has versions 4.00 and higher; archived page linked here has versions 3.70–3.93; older archived versions go back to 3.00