വാദി മുജിബ്
ജോർദാനിലെ ഒരു നദീതടമായ വാദി മുജിബ്, ബൈബിളിൽ അർനോൺ സ്ട്രീം എന്നും അറിയപ്പെടുന്നു. [1] സമുദ്രനിരപ്പിൽ നിന്ന് 420 മീറ്റർ (1,380 അടി) താഴെ ചാവുകടലിലേക്ക് പ്രവേശിക്കുന്നു.[2]
Wadi Mujib | |
---|---|
Coordinates | 31°27′57″N 35°34′24″E / 31.46583°N 35.57333°E |
Area | 212 ച. �കിലോ�ീ. (81.9 ച മൈ) |
Established | 1987 |
Governing body | Royal Society for the Conservation of Nature |
ഭൂമിശാസ്ത്രം
തിരുത്തുകഹിമയുഗത്തിന്റെ അവസാന കാലങ്ങളിൽ ചാവുകടലിന്റെ ജലനിരപ്പ് സമുദ്രനിരപ്പിൽ നിന്ന് 180 മീറ്റർ (590 അടി) താഴെ ഇന്നത്തെതിനേക്കാൾ 240 മീറ്റർ (790 അടി) ഉയരത്തിൽ എത്തിയിരുന്നു. അതിന്റെ കരകളിലൂടെയുള്ള മലയിടുക്കുകളുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി, അത് ഉൾക്കടലുകളായി മാറി അവസാദങ്ങൾ ശേഖരിക്കാൻ തുടങ്ങി. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച്, ഏകദേശം 20,000 വർഷങ്ങൾക്ക് മുമ്പ് തടാകത്തിന്റെ ജലനിരപ്പ് കുറഞ്ഞു. വീണ്ടും ഉയർന്നുവരുന്ന മലയിടുക്കുകളിൽ തടാകത്തിലെ മാർൾ തടസ്സമുണ്ടാക്കി. മിക്ക മലയിടുക്കുകളും അവയുടെ പുറത്തേക്കുള്ളമാർഗ്ഗം മാറ്റാനും താഴ്ന്ന പ്രവാഹങ്ങൾ പുനരാരംഭിക്കാനും കഴിഞ്ഞു. എന്നിരുന്നാലും, വാഡി മുജിബ്, മണൽക്കല്ലിലെ ഒരു പിളർപ്പിലൂടെ അതിൻറെ മുൻ പുറത്തേക്കുള്ളമാർഗ്ഗം ഉപേക്ഷിച്ചു. ഈ വിള്ളൽ വലിയ ഡിസ്ചാർജ് ഉള്ള വലിയ ഒരു ഡ്രെയിനേജ് തടത്തിന്റെ ഒഴുക്കിന് തടസ്സമായി മാറി. കാലക്രമേണ വിള്ളൽ ആഴത്തിൽ വ്യാപിക്കുകയും വാദി മുജിബിന്റെ ഇടുക്കുവഴി രൂപപ്പെടുകയും ചെയ്തു.
മുജിബ് റിസർവ് ഓഫ് വാദി മുജിബ് ചാവുകടലിന്റെ കിഴക്ക് പർവതപ്രദേശത്ത്, ജോർദാൻ താഴ്‌വരയുടെ തെക്ക് ഭാഗത്ത്, അമ്മാനിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ (56 മൈൽ) തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. 212 ചതുരശ്ര കിലോമീറ്റർ (82 ചതുരശ്ര മൈൽ) റിസർവ് 1987-ൽ റോയൽ സൊസൈറ്റി ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചർ സൃഷ്ടിച്ചു. ഇത് പ്രാദേശികമായും അന്തർദ്ദേശീയമായും പ്രാധാന്യമർഹിക്കുന്നു. പ്രത്യേകിച്ചും റിസർവ് പക്ഷിസംരക്ഷണത്തിന് പിന്തുണയ്ക്കുന്നു. [3] 2011-ൽ യുനെസ്കോ മുജിബ് ബയോസ്ഫിയർ റിസർവ് അംഗീകരിച്ചു. [2] ഇത് വടക്ക്, തെക്ക് ഭാഗത്തുള്ള കെരക്, മഡബ പർവ്വതങ്ങളിലേക്ക് വ്യാപിക്കുന്നു, ചില സ്ഥലങ്ങളിൽ സമുദ്രനിരപ്പിൽ നിന്ന് 900 മീറ്റർ (3,000 അടി) ഉയരത്തിൽ എത്തുന്നു. 1,300 മീറ്റർ (4,300 അടി) ഉയരത്തിലുള്ള ഈ വ്യതിയാനം, [4] ഏഴ് പോഷകനദികളിൽ നിന്നുള്ള താഴ്വരയിലെ ജലപ്രവാഹവുമായി കൂടിച്ചേർന്നാൽ, വാദി മുജിബ് ഗംഭീരമായ ജൈവവൈവിധ്യത്തെ ആസ്വദിക്കുന്നുവെന്നാണ് അർത്ഥമാക്കുന്നത്. ഇവിടം ഇന്നും പര്യവേക്ഷണം ചെയ്യപ്പെടുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു.[5] പർവ്വതനിരകൾ, പാറകൾ, വിരളമായി സസ്യങ്ങൾ നിറഞ്ഞ മരുഭൂമി (800 മീറ്റർ വരെ (2,600 അടി)), പാറക്കൂട്ടങ്ങളും മലയിടുക്കുകളും പീഠഭൂമികളിലൂടെ മുറിച്ചു കടക്കുന്നു. വറ്റാത്ത, നീരുറവയുള്ള അരുവികൾ ചാവുകടലിന്റെ തീരത്തേക്ക് ഒഴുകുന്നു.
മുന്നൂറിലധികം ഇനം സസ്യങ്ങളും 10 ഇനം മാംസഭോജികളും നിരവധി സ്ഥിര, ദേശാടന പക്ഷികളും രേഖപ്പെടുത്തിയിട്ടുണ്ട്. [3]ചില വിദൂര പർവ്വത, താഴ്‌വര പ്രദേശങ്ങളിൽ എത്തിച്ചേരാൻ പ്രയാസമായതിനാൽ അപൂർവ്വയിനം പൂച്ചകൾക്കും ആടുകൾക്കും മറ്റ് പർവ്വത മൃഗങ്ങൾക്കും സുരക്ഷിത താവളങ്ങൾ ഇവിടെ ലഭിക്കുന്നു.
പർവ്വതപ്രദേശത്തിന്റെ ചരിവുകൾ വളരെ വിരളമായ സസ്യജാലങ്ങളാണ്. പീഠഭൂമിയിൽ സ്റ്റെപ് തരത്തിലുള്ള സസ്യങ്ങൾ കാണാം. ചാവുകടൽ തീരത്തുള്ള സ്ഥലങ്ങളിൽ ഭൂഗർഭജലം ഒഴുകുന്നു. ഉദാഹരണത്തിന് സാറയിലെ ചൂടുനീരുറവകളിൽ, അക്കേഷ്യ, ടമാറിക്സ്, ഫീനിക്സ്], നെറിയം എന്നിവയുടെ ഒരു ചെറിയ ചതുപ്പുനിലവും കാണപ്പെടുന്നു. സംരക്ഷിതപ്രദേശത്തിന്റെ കുറഞ്ഞ ചരിവുകൾ ആടുകളെയും മേയിക്കാൻ ഇടയന്മാർ ഉപയോഗിക്കുന്നു.
റിസർവിലെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഹമ്മമാത്ത് മെയ്‌നിന്റെ ചൂടുനീരുറവകൾ വിനോദസഞ്ചാരത്തിനും വിനോദത്തിനും വളരെയധികം ഉപയോഗിക്കുന്നു.[5]
ജോർദാൻ സൈന്യത്തിന് റിസർവിന്റെ തെക്ക് ഭാഗത്ത് ഒരു താൽക്കാലിക ക്യാമ്പുണ്ട്.
ആധുനിക റോഡ് നദി മുറിച്ചുകടക്കുന്ന വാദിയുടെ താഴെ 2004-ൽ മുജിബ് ഡാം പൂർത്തീകരിച്ചു. തൽഫലമായി, ഒരു വലിയ തടാകം രൂപപ്പെട്ടു. ഇന്ന് ഏഴ് പോഷകനദികളാണ് വാദി മുജിബിന് ആവശ്യമായ ജലം നൽകുന്നത്.
അവലംബം
തിരുത്തുക- ↑ Bruce Routledge (28 June 2004). Moab in the Iron Age: Hegemony, Polity, Archaeology. University of Pennsylvania Press. p. 45. ISBN 0-8122-3801-X.
- ↑ 2.0 2.1 "Mujib". UNESCO. Retrieved 8 May 2016.
- ↑ 3.0 3.1 "Mujib Nature Reserve". Royal Society for the Conservation of Nature. Archived from the original on 24 June 2008. Retrieved 7 May 2016.
- ↑ Jordan Eco & Nature. Jordan Tourism Board, 2006.
- ↑ 5.0 5.1 Jordan Leisure & Wellness. Jordan Tourism Board, 2006.