വൃന്ദാവൻ ചന്ദ്രോദയ മന്ദിർ

ക്ഷേത്രം
(Vrindavan Chandrodaya Mandir എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ മഥുര വൃന്ദാവനിൽ സ്ഥിതിചെയ്യുന്ന നിർമ്മാണത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രമാണ് വൃന്ദാവൻ ചന്ദ്രോദയ മന്ദിർ. പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരമുള്ള മതസ്മാരകമായിരിക്കും ഇത്.[1][2] 300 കോടി രൂപ (43 മില്യൻ യു.എസ്. ഡോളർ) ചെലവിൽ, നിർമ്മിക്കുന്ന ബാംഗ്ലൂരിലെISKCON ക്ഷേത്രം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ നിർമ്മാണച്ചെലവുള്ള ക്ഷേത്രങ്ങളിൽ ഒന്നായിരിക്കും.[3] 5 ഏക്കറിലധികം ദൈർഘ്യമുള്ള ക്ഷേത്രത്തിന് 700 അടി (213 മീറ്റർ, 70 നിലകൾ) ഉയരവും 5,40,000 ചതുരശ്ര അടി വിസ്തൃതിയുമുണ്ട്.[4] വർഷത്തിലുടനീളം ഉത്സവങ്ങളും മതപരമായ ആഘോഷങ്ങളും നടത്തത്തക്കവിധത്തിൽ ക്ഷേത്രം നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.[5]

വൃന്ദാവൻ ചന്ദ്രോദയ മന്ദിർ
Sultanpur चन्द्रोदय मंदिर, वृंदावन
വൃന്ദാവൻ ചന്ദ്രോദയ മന്ദിർ is located in Uttar Pradesh
വൃന്ദാവൻ ചന്ദ്രോദയ മന്ദിർ
Location in Uttar Pradesh
അടിസ്ഥാന വിവരങ്ങൾ
സ്ഥലംVrindavan
നിർദ്ദേശാങ്കം27°34′04″N 77°38′42″E / 27.567776°N 77.644932°E / 27.567776; 77.644932
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിRadha & Krishna
ജില്ലMathura
സംസ്ഥാനംUttar Pradesh
രാജ്യംIndia
വെബ്സൈറ്റ്http://www.vcm.org.in/
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംNagara architecture and Modern architecture
സ്ഥാപകൻISKCON
പൂർത്തിയാക്കിയ വർഷം2024
ഉയരം169.77 മീ (557 അടി)

വൃന്ദാവനത്തിലെ വനഭൂമികളുടെ മനോഹരമായ കാഴ്ച ഈ ക്ഷേത്രത്തിനു ചുറ്റും പുനഃസൃഷ്ടിക്കപ്പെടുന്നു. ഏകദേശം 26 ഏക്കർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഇവിടെ ബ്രജിലെ പന്ത്രണ്ട് വനങ്ങളിൽ (ദ്വാദശാക്കാനന), സമൃദ്ധമായ സസ്യജാലം, പച്ചപുൽത്തകിടി, വിശിഷ്ടമായ ഫലം കായ്ക്കുന്ന മരങ്ങൾക്കിടയിലൂടെയുള്ള നയനാനന്ദകരമായ കാഴ്ചകൾ, പൂക്കൾ നിറഞ്ഞ വള്ളിയിലിരുന്ന് പ്രണയഗീതം പാടുന്ന പക്ഷികൾ, താമരകളും ആമ്പലും നിറഞ്ഞ തെളിനീർ തടാകം, ചെറിയ കൃത്രിമ കുന്നുകളിൽ നിന്ന് വീഴുന്ന വെള്ളച്ചാട്ടം തുടങ്ങിയവയെല്ലാം ശ്രീമദ് ഭഗവതത്തിലും ശ്രീകൃഷ്ണന്റെ മറ്റു സ്രോതസ്സുകളിലുമുള്ള വിവരണങ്ങളിൽ നിന്നും വൃന്ദാവനിലെ സന്ദർശകരെ കൃഷ്ണൻറെ കാലഘട്ടത്തിലെ വൃന്ദാവനത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നവിധത്തിൽ പുനഃസൃഷ്ടിക്കുന്നു. 62 ഏക്കർ സ്ഥലത്ത് നടപ്പാക്കുന്ന ഈ പദ്ധതിയിൽ പാർക്കിംഗിനും ഹെലിപാഡിനുമായുള്ള 12 ഏക്കർ സ്ഥലവും ഉൾപ്പെടുന്നു.[6]

ചരിത്രം

തിരുത്തുക
 
രൂപാ ഗോസ്വാമി സമാധിക്കു മുന്നിൽ ഒരു പ്രഭാഷണത്തിലേർപ്പെട്ടിരിക്കുന്ന ശ്രീല പ്രഭുപദ

1972-ൽ ഡസനിലധികം വരുന്ന പാശ്ചാത്യ ശിഷ്യന്മാർ അദ്ദേഹത്തെ അനുഗമിക്കാനായി വൃന്ദാവൻ സന്ദർശിക്കുന്നതിനിടയിൽ ഇസ്കോണിന്റെ സ്ഥാപകനും ആചാര്യയും ആയിരുന്ന ശ്രീല പ്രഭുപദ രൂപ ഗോസ്വാമിയുടെ ഭജൻകൂടാരത്തിനു (പ്രാഥമികമായി കൃഷ്ണൻറെ നാമത്തിൽ ഭജനകൾ നടത്തുകയും, എഴുതുകയും, പഠിപ്പിക്കുകയും പോലുള്ള ആത്മീയ പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിച്ചുള്ള സൻമാർഗനിഷ്‌ഠയുള്ള സന്യാസിയുടെ ലളിതമായ വാസസ്ഥലം) മുന്നിൽ യുക്ൾത വൈരാഗ്യ തത്ത്വത്തെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം പറഞ്ഞു:

  • "അംബരചുംബിയായ ഒരു കെട്ടിടം കെട്ടിപ്പടുക്കാനുള്ള താൽപര്യം നമുക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തുള്ള മറ്റു അംബരചുംബിയായ കെട്ടിടത്തോട് ഇതിനെ സാദൃശ്യപ്പെടുത്തരുത്. കൃഷ്ണൻറെ നാമത്തിൽ അംബരചുംബികൾ പോലുള്ള ഒരു വലിയ ക്ഷേത്രം നിർമിച്ചുകൊണ്ട് നിങ്ങൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഇങ്ങനെ, നിങ്ങളുടെ ഭൗതിക പ്രവർത്തനങ്ങൾ നിങ്ങൾക്ക് ശുദ്ധീകരിക്കേണ്ടതുണ്ട്".--വൃന്ദാവനിലെ ശ്രീല പ്രഭുപദയുടെ പ്രഭാഷണം, 1972 ഒക്ടോബർ 29 [7]

ശ്രീല പ്രഭുപദയുടെ പ്രഭാഷണത്തിലും ദർശനത്തിലും പ്രചോദിതരായ ബാംഗ്ലൂരിലെ ഇസ്കോൺ ഭക്തർ കൃഷ്ണഭഗവാനുവേണ്ടി അംബരചുംബിയായ ഒരു ക്ഷേത്രം നിർമ്മിക്കാനുള്ള വൃന്ദാവൻ ചന്ദ്രോദ മന്ദിർ പദ്ധതിക്ക് രൂപം നൽകി.

മഥുരയിലെ ചന്ദ്രോദയ ക്ഷേത്രത്തിന്റെ അടിസ്ഥാന ശിലാസ്ഥാപനം 2014 മാർച്ച് 16 ന് ഹോളി ദിനത്തിന്റെ ഉത്സവകാലത്ത് നടന്നു.[8] 2019-ൽ ക്ഷേത്രനിർമ്മാണം പൂർത്തിയാക്കാനും സ്മാരക അനുപാതത്തിൽ പ്രതീകാത്മക ക്ഷേത്രം ആയി വൃന്ദാവൻ ചന്ദ്രോദ മന്ദിർ ലോക ഭൂപടത്തിൽ സ്ഥാനം നേടാൻ ഇസ്കോണിന്റെ സ്ഥാപക ആചാര്യൻ ശ്രീല പ്രഭുപാദ ആഗ്രഹിക്കുന്നു.

ഘടന വിശദാംശങ്ങൾ

തിരുത്തുക

സിവിൽ എൻജിനീയറിങ് ഡിപ്പാർട്ടുമെൻറ്, ഐ.ഐ.ടി. ഡൽഹി, സ്ട്രക്ചറൽ കൺസൾട്ടന്റ് തോർന്റൺ ടോമെസെട്ടി, യുഎസ്എ എന്നിവരാണ് ഘടനാപരമായ ഡിസൈൻ അഡ്വൈസർമാർ. ഗുർഗോണിലെ ഇൻജീനിയസ് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രധാന നിർമ്മാതാക്കൾ. നോയിഡയിലെ ക്വാണ്ടേസൻസ് ഡിസൈൻ സ്റ്റുഡിയോ ക്ഷേത്ര പരിസരത്ത് ലാന്റ്സ്കേപ്പിംഗ് നടത്തുന്നു. HVAC (ഹീറ്റിംഗ്,വെൻറിലേഷൻ, എയർകണ്ടീഷനിങ്) ഗുപ്ത കൺസൾട്ടൻറ്സ് ആൻഡ് അസോസിയേറ്റ്സ് ആണ് സ്ഥാപിക്കുന്നത്. എല്ലാ ഇലക്ട്രിക്കൽ ഫിറ്റിംഗ്സുകളും വയർലെസും WBG കൺസൾട്ടന്റുകളുടെ സഹായത്തോടെ നടത്തും. ബെഹറ & അസോസിയേറ്റ്സ്, ഫീൽ ആൻഡ് ഫയർ കൺസൽട്ടന്റ്സ് വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. നാഗ്ര വാസ്തുവിദ്യയും ഉൾപ്പെടുന്ന ഈ ക്ഷേത്രത്തിൽ 70-ാം നിലയിലേക്ക് നീണ്ടുപോകുന്ന വിധത്തിൽ കെട്ടിടത്തിന്റെ മുൻവശം ഗ്ലാസ് കൊണ്ട് നിർമ്മിച്ചിരിക്കുന്നു.[9] മുംബൈയിൽ നിന്നുള്ള കെട്ടിട എൻവലപ്പ് വിദഗ്ദ്ധർ ക്ഷേത്രത്തിന്റെ വശങ്ങളുമായി ബന്ധപ്പെട്ട നിർമ്മാണച്ചുമതല നിർവ്വഹിക്കുന്നു. ആസ്ട്രേലിയയിൽ നിന്നുള്ള LDP Pty Ltd., ലൈറ്റിംഗ് ഡിസൈൻ കൺസൽട്ടൻറുകളായി പ്രവർത്തിക്കുന്നു. RWDI (കാനഡ-ഇന്ത്യ) കാറ്റ് ടണൽ വിശകലന കൺസൾട്ടൻസിയായി പ്രവർത്തിക്കുന്നു. ക്ഷേത്രത്തിന് പൂർണ്ണ ഭൌതികസുരക്ഷാ കൺസൾട്ടൻസി പിങ്കർടൺ (യുഎസ്എ-ഇന്ത്യ) നൽകും. ഹരിയാനയിലെ ഗ്രീൻ ഹൊറൈസൺ കൺസൾട്ടിംഗ് എൽ എൽ പി ഗ്രീൻ ബിൽഡിംഗ് ഫെസിലിറ്റേഷൻ ആൻഡ് ബിൽഡിംഗ് എനർജി സിമുലേഷൻ കൈകാര്യം ചെയ്യും. ദില്ലിയിലെ എച്ച്പിജി കൺസൾട്ടിങ്, പദ്ധതിയുടെ മാലിന്യ നിയന്ത്രണം, അടുക്കള, BOH കൺസൾട്ടന്റ് എന്നിവയുടെ ഭാഗമാണ് കൈകാര്യം ചെയ്യുന്നത്. ലണ്ടനിലെ ഡൺബാർ ആൻറ് ബോർഡ്മാൻ, വെർട്ടിക്കൽ ട്രാൻസ്പോർട്ട് കൺസൾട്ടന്റ് ആയി പദ്ധതിയിൽ പ്രവർത്തിക്കുന്നു.

നിർമ്മാണം

തിരുത്തുക

മധു പണ്ഡിറ്റ് ദാസ, ക്ഷേത്രം നിർമ്മിക്കാനുള്ള ആശയം വിശദമാക്കുന്നതിനായി രാഷ്ട്രപതി പ്രണബ് മുഖർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.[10] ക്ഷേത്രത്തിന്റെ അടിസ്ഥാന ശിലാസ്ഥാപനം 2014 നവംബർ 16 ന് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജി സ്ഥാപിച്ചു.[11] ക്ഷേത്രകെട്ടിടം ഇപ്പോൾ നിർമ്മാണത്തിലാണ്.

സുഖസൗകര്യങ്ങൾ/സമുച്ചയത്തിലെ സൗകര്യങ്ങൾ

തിരുത്തുക
  • ഹെലിപ്പാഡ്.[12]
  • വാഹനങ്ങൾക്ക് പാർക്കിങിന് 12 ഏക്കർ
  • ഭക്ഷണപാനീയങ്ങൾക്കായി കാന്റീൻ.
  • ഇൻഡോർ രാധ-കൃഷ്ണ വിനോദ പാർക്ക്
  • കൃഷ്ണ ഹെറിറ്റേജ് മ്യൂസിയം.
  • ജനങ്ങൾക്ക് വൃന്ദാവനത്തെ കാണാൻ കഴിയുന്ന വിധത്തിൽ കെട്ടിടത്തിനുമുകളിൽ ദൂരദർശിനികൾ സ്ഥാപിക്കും.[9]
  • വൃന്ദാവൻ ചന്ദ്രോദയ മന്ദിർ തീം പാർക്ക്.
  • മഹത്തായ ക്ഷേത്രം ഒരുനോക്ക് കാണുന്നതിനായി വലിയ ഒരു വീക്ഷണ ടവർ സജ്ജീകരിക്കുന്നു.
  • ക്ഷേത്ര കാമ്പിലൂടെ ഒരു കാപ്സ്യൂൾ എലിവേറ്റർ ഉയർത്തുന്നു.[13]
  • പ്രപഞ്ചത്തിലെ വിവിധ ഗ്രഹ വ്യൂഹങ്ങൾ വേദകാല സാഹിത്യത്തിൽ വിവരിച്ചത് പോലെ, ചെറുചിത്രങ്ങളും ചെറുശിൽപ്പങ്ങളും അടങ്ങിയ പശ്ചാത്തലത്തിൽ ശബ്ദവും വെളിച്ചവും ഇടകലർത്തി പ്രദർശിപ്പിക്കുന്നു.
  • ഏതാനും ദിവസത്തേക്ക് സന്ദർശകർക്ക് താമസിക്കാൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വീടും താമസസൗകര്യവും ഒരുക്കുന്നു.
  • വനത്തിലൂടെ യമുനനദി തനതായ രീതിയിൽ പുനഃസൃഷ്ടിക്കപ്പെടുന്നു. അതിലൂടെ സന്ദർശകർക്ക് ബോട്ടിംഗ് അവസരങ്ങൾ നൽകുന്നു. നടക്കാൻ ആഗ്രഹിക്കുന്നവർക്ക് ആകാശമാർഗ്ഗം ഒരു പാതയും ഒരുക്കുന്നുണ്ട്. [9]
  • ഏകദേശം 30 ഏക്കറോളം ക്ഷേത്രചുറ്റളവിൽ ബ്രജിലുള്ള അതേ വനങ്ങളെ പുനഃസൃഷ്ടിക്കുന്നു.
  • മഥുര, ആഗ്ര, യമുന നദികളുടെ മനോഹരമായ കാഴ്ചകളും ഇവിടെ കാണാം..[14]
  • ഒരു രാത്രി സഫാരിയും ക്ഷേത്രത്തിൻറെ ചുമതലയിൽ സംഘടിപ്പിക്കുന്നു.

സാംസ്കാരിക മേളകൾ

തിരുത്തുക

എല്ലാ വർഷവും ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട രഥയാത്ര, പൽകിയുത്സവ് (പലക്വിൻ ഉത്സവം), നൗകാവിഹാർ (ബോട്ട് ഫെസ്റ്റിവൽ), കുഞ്ഞവിഹാരോത്സവം (വനം ഉത്സവങ്ങൾ), ജുലാനോയുത്സവ് (സ്വിങ് ഫെസ്റ്റിവൽ) തുടങ്ങി നിരവധി ഉത്സവങ്ങൾ നടത്താനുള്ള പദ്ധതിയുണ്ട്. ഈ ആഘോഷങ്ങളോടൊപ്പം സംഗീതകച്ചേരികളും മറ്റ് കലാരൂപങ്ങൾ നടത്തുന്നതിനുള്ള അവസരങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. [6]

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. "The world's tallest religious building is under construction". bdcnetwork.com. 7 December 2016. Archived from the original on 2018-07-03. Retrieved 7 December 2016.
  2. "Indian temple will be the world's tallest religious skyscraper". cnn.com. 22 November 2016. Retrieved 22 November 2016.
  3. "Akhilesh Yadav inaugurates project to build Vrindavan Chandrodaya Mandir, the tallest temple in India - Economic Times". Archived from the original on 2016-03-05. Retrieved 2019-05-21.
  4. Vrindavan Spiritual Capital of India,Vrindavan Chandrodaya Mandir
  5. About the Chandrodaya Mandir Archived 2019-03-29 at the Wayback Machine. By Chandgi Ram Real Estate Consultants in Noida Archived 2019-05-16 at the Wayback Machine.
  6. 6.0 6.1 "ISKCON to build world's tallest temple at Mathura from today". Archived from the original on 2014-03-16. Retrieved 2019-05-28.
  7. "Vrindavan Chandrodaya Mandir". Archived from the original on 2014-04-07. Retrieved 2019-05-28.
  8. 70-storey skyscraper temple for Lord Krishna in Vrindavan | Business Line
  9. 9.0 9.1 9.2 Akhilesh lays foundation for world’s tallest temple | The Indian Express
  10. http://newshour.press/news-hour-special/madhu-pandit-dasa-briefs-president-on-lord-krishnas-tallest-temple/
  11. PTI (15 November 2014). "President Pranab Mukherjee to lay foundation stone of tallest Krishna temple in Vrindavan". DNA. Retrieved 26 April 2018.
  12. "ISKCON to build world's tallest temple in Vrindavan". Archived from the original on 2015-08-21. Retrieved 2019-06-01.
  13. Akhilesh Yadav inaugurates project to build tallest temple in India | Latest News & Updates at Daily News & Analysis
  14. One-of-a-kind Krishna temple at Vrindavan in the making : India, News - India Today

പുറം കണ്ണികൾ

തിരുത്തുക