വിവേക് (നടൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Vivek (actor) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ് ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ ഹാസ്യനടനാണ് വിവേക് വിവേകാനന്ദൻ എന്ന വിവേക് (തമിഴ്: விவேக்; ജനനം:19 നവംബർ 1961). 1987-ൽ കെ. ബാലചന്ദറിന്റെ മനതിൽ ഒരുത്തി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് വന്ന വിവേകിനെ ഏറെ ശ്രദ്ധേയനാക്കിയത് പിൽക്കാലത്ത് പുറത്തു വന്ന കുഷി, മിന്നലേ, റൺ, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങളാണ്. താളവും പ്രാസവുമൊപ്പിച്ചുള്ള സംഭാഷണശൈലിയും പ്രസരിപ്പുള്ള ഭാവപ്രകടനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ അഴിമതി, തൊഴിലില്ലായ്മ, കള്ളപ്പണം, ജനപ്പെരുപ്പം, കപടരാഷ്ട്രീയം തുടങ്ങി സമൂഹജീവിതത്തിലെ ദുഷ്പ്രവണതകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിനുള്ള പ്രാവിണ്യം ശ്രദ്ധേയമാണ്.

വിവേക്
തൂലികാനാമംചിന്ന കലൈവാണർ,
ജനഗളിൻ കലൈഗ്നൻ
പേര്വിവേകാനന്ദൻ
ജനനം (1961-11-19) നവംബർ 19, 1961 (പ്രായം 58 വയസ്സ്)
മധുര, തമിഴ്നാട്, ഇന്ത്യ
മാധ്യമംStand-up comedy, ചലച്ചിത്രം
സ്വദേശംഇന്ത്യൻ
ജീവിത പങ്കാളിഅരുൾസെൽവി വിവേകാനന്ദൻ

മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നാലു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. റൺ, സാമി, പേരഴഗൻ, ശിവാജി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു അവാർഡ്. കലാലോകത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ച് രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം(2009) സമ്മാനിച്ചിട്ടുണ്ട്.[1]

അവലംബംതിരുത്തുക

  1. A crown on my head: Vivek – Tamil Movie News. IndiaGlitz. Retrieved on 26 May 2011.

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വിവേക്_(നടൻ)&oldid=3370309" എന്ന താളിൽനിന്ന് ശേഖരിച്ചത്