വിഷൻ ഡിസോർഡർ
മനുഷ്യന്റെ കാഴ്ചയെ ബാധിക്കുന്ന തരത്തിലുള്ള വൈകല്യങ്ങളെയാണ് വിഷൻ ഡിസോർഡർ എന്ന് പറയുന്നത്. വിഷൻ ഡിസോർഡറുകൾ മൂലം കാഴ്ച ശക്തിക്ക് സ്ഥായിയായ നഷ്ടം സംഭവിച്ചാൽ അത് കാഴ്ച വൈകല്യം എന്ന് പറയുന്നു.
വിഷൻ ഡിസോർഡർ | |
---|---|
Disability-adjusted life year for vision disorders (age-related) per 100,000 inhabitants in 2002.[1] no data
less than 100
100–200
200–300
300–400
400–450
450–500
500–600
600–700
700–750
750–800
800–850
more than 850
| |
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം |
വിഷൻ ഡിസോർഡർ എന്നത് നേത്രരോഗത്തിന് തുല്യമല്ല. പല കാഴ്ച വൈകല്യങ്ങളും കണ്ണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ, കണ്ണുകളുമായി ബന്ധമില്ലാതെയും (ഉദാഹരണത്തിന് ഒപ്റ്റിക് പാതയിലെ പ്രശ്നങ്ങൾ) കാഴ്ച നഷ്ടങ്ങൾ ഉണ്ടാകാം.
കാരണങ്ങൾ
തിരുത്തുകവിഷൻ ഡിസോർഡറുകൾക്ക് കാരണമാകുന്ന നിരവധി രോഗങ്ങളുണ്ട്. അവയിൽ ചിലത് താഴെ കൊടുക്കുന്നു.
- മാക്യുലാർ ഡീജനറേഷൻ (ARMD): ARMD എന്നത് റെറ്റിന ഡീജനറേഷൻ ഉണ്ടാക്കുന്ന ഒരു രോഗമാണ്. ഇത് മാക്യുലയിലെ രക്തക്കുഴലുകളുമായി പ്രത്യേകമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രോഗം കേന്ദ്ര കാഴ്ചയിലെ വൈകല്യത്തിന് കാരണമാകും.[2]
- എക്സോഫ്താൽമോസ്: ഇവിടെ കണ്ണ് അതിന്റെ ഓർബിറ്റിൽ നിന്ന് പുറത്തേക്ക് തള്ളിവരുന്നു, കണ്ണുകൾ തള്ളിവരുന്നത് കണ്ണിന്റെ വരൾച്ച, വേദന, കാഴ്ച നഷ്ടം എന്നിവയിലേയ്ക്ക് നയിച്ചേക്കാം.[3]
- സൈറ്റോമെഗലോവൈറസ് (സിഎംവി) റെറ്റിനൈറ്റിസ്: ഇത് അണുബാധ മൂലമുണ്ടാകുന്ന റെറ്റിനയുടെ വീക്കം ആണ്. ഇത് അന്ധതയ്ക്ക് കാരണമാകും. സാധാരണയായി അക്വയർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (എയ്ഡ്സ്) പോലെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ആണ് ഇത് കാണുന്നത്.[4]
- ഡയബറ്റിക് മാക്കുലാർ എഡിമ (ഡിഎംഇ): പ്രമേഹവുമായി പ്രത്യേകമായി ബന്ധപ്പെട്ട ഒരു നേത്രരോഗമാണ്, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതിന്റെ ഫലമായി ആണ് ഇത് സംഭവിക്കുന്നത്. ഇത് കാഴ്ച മങ്ങുന്നതിനും, കാഴ്ച നഷ്ടപ്പെടുന്നതിനും കാരണമാകും.[5]
- ഐ ഫ്ലോട്ടറുകളും പാടുകളും: ഒരു വ്യക്തിയുടെ കാഴ്ച മണ്ഡലത്തിൽ ഒഴുകിനടക്കുന്നതോ പൊങ്ങിക്കിടക്കുന്നതായൊ കാണുന്ന വസ്തുക്കളാണ് ഫ്ലോട്ടറുകൾ.[6] ഫ്ലോട്ടറുകളും പാടുകളും സാധാരണയായി വാർദ്ധക്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊതുവെ നിരുപദ്രവകാരികളായ അവ സാധാരണയായി അന്ധതയ്ക്ക് കാരണമാകില്ല.[7]
- കണ്ണ് മിന്നുന്നത്: ഒരു വ്യക്തിയുടെ കാഴ്ച മണ്ഡലത്തിൽ ദൃശ്യമാകുന്ന ഫ്ലാഷുകൾ, അല്ലെങ്കിൽ പ്രകാശത്തിന്റെ വരകൾ റെറ്റിന ഡിറ്റാച്ച്മെന്റിനെ സൂചിപ്പിക്കുന്നതിനാൽ, വൈദ്യസഹായം ആവശ്യമാണ്.[8]
- ബ്ലിഫറോസ്പാസം: കൺപോള പേശികൾ ക്രമരഹിതമായ അല്ലെങ്കിൽ അസാധാരണമായ രീതിയിൽ ചുരുങ്ങുന്നു. അത്തരം ചലനങ്ങൾ കണ്ണുകളിൽ പ്രകോപിപ്പിക്കലിനും ക്ഷീണത്തിനും കാരണമാകും.[9]
- ഗ്ലോക്കോമ: ഗ്ലോക്കോമ മൂലം കണ്ണിലെ മർദ്ദം വർദ്ധിച്ച് ഒപ്റ്റിക് നാഡി തകരാറിലാകുന്നത് മാറ്റാനാവാത്ത കാഴ്ച നഷ്ടത്തിന് ഇടയാക്കും.[10]
- കെരാറ്റോകോണസ് : കോർണിയ കനം കുറഞ്ഞ് കോണാകൃതിയിൽ തള്ളിവരുന്നതാണ് കെരാറ്റോകോണസ്. ഇത് മൂലം സ്ഥായിയായ കാഴ്ച പ്രശ്നങ്ങൾ ഉണ്ടാകാം.[11]
- യൂവിയൈറ്റിസ്: ഇവിടെ കണ്ണിന്റെ യൂവിയൽ (മധ്യ) പാളി വീക്കം സംഭവിക്കുന്നു. കാഴ്ച മങ്ങൽ, കണ്ണ് വേദന, ഫ്ലോട്ടറുകൾ, കണ്ണ് ചുവപ്പ്, കാഴ്ച നഷ്ടം എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ യൂവിയൈറ്റിസിന് അടിയന്തര മെഡിക്കൽ ഇടപെടൽ ആവശ്യമാണ്.[12] [13]
എപ്പിഡെമോളജി
തിരുത്തുകലോകാരോഗ്യ സംഘടനയുടെ 2004 ലെ കണക്ക് പ്രകാരം ലോകമെമ്പാടുമുള്ള 314 ദശലക്ഷം ആളുകൾ കാഴ്ചശക്തി ഇല്ലാത്തവരാണ് (എല്ലാ കാരണങ്ങളാലും), അവരിൽ 45 ദശലക്ഷം പേർ അന്ധരാണ്.[14] കാഴ്ച വൈകല്യങ്ങൾ പലപ്പോഴും പൊതുജനാരോഗ്യ സംരംഭങ്ങളാൽ ടാർഗെറ്റുചെയ്യപ്പെടുന്നില്ല, അവ കൂടുതലും മരണകാരണങ്ങൾക്ക് ആണ് മുൻഗണന നൽകുന്നത്.[15] എന്നിരുന്നാലും, സ്ഥായിയായ കാഴ്ച നഷ്ടങ്ങൾ ഒരു വ്യക്തിയുടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കും.
ഇതും കാണുക
തിരുത്തുകപരാമർശങ്ങൾ
തിരുത്തുക- ↑ "Mortality and Burden of Disease Estimates for WHO Member States in 2002" (xls). World Health Organization. 2002.
- ↑ "Age-related macular degeneration - EyeWiki". eyewiki.org (in ഇംഗ്ലീഷ്). Retrieved 2020-01-23.
- ↑ "Bulging Eyes – Symptoms and treatments for Bulging Eyes : Bausch + Lomb". www.bausch.com. Retrieved 2020-01-22.
- ↑ "CMV Retinitis - EyeWiki". eyewiki.org (in ഇംഗ്ലീഷ്). Retrieved 2020-01-23.
- ↑ "Diabetic Macular Edema - EyeWiki". eyewiki.org (in ഇംഗ്ലീഷ്). Retrieved 2020-01-23.
- ↑ "Glossary of Common Eye & Vision Conditions". www.aoa.org (in ഇംഗ്ലീഷ്). Retrieved 2020-01-22.
- ↑ "Common Eye Problems and Infections". OnHealth (in ഇംഗ്ലീഷ്). Archived from the original on 2020-03-03. Retrieved 2020-01-22.
- ↑ "Glossary of Common Eye & Vision Conditions". www.aoa.org (in ഇംഗ്ലീഷ്). Retrieved 2020-01-22.
- ↑ "Eyelid Twitching – Causes and Symptoms of Eyelid Twitches : Bausch + Lomb". www.bausch.com. Retrieved 2020-01-22.
- ↑ "Glaucoma Treatment, Symptoms & Diagnosis". Lions Eye Institute (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-01-23.
- ↑ "Keratoconus: MedlinePlus Medical Encyclopedia". medlineplus.gov (in ഇംഗ്ലീഷ്). Retrieved 2020-01-23.
- ↑ "Uveitis – Symptoms and Treatments for Uveitis : Bausch + Lomb". www.bausch.com. Retrieved 2020-01-22.
- ↑ "Glossary of Common Eye & Vision Conditions". www.aoa.org (in ഇംഗ്ലീഷ്). Retrieved 2020-01-22.
- ↑ "Global magnitude of visual impairment caused by uncorrected refractive errors in 2004". Bulletin of the World Health Organization. 86 (1): 63–70. January 2008. doi:10.2471/BLT.07.041210. PMC 2647357. PMID 18235892.
- ↑ "Global Inequality in Eye Health: Country-Level Analysis From the Global Burden of Disease Study". American Journal of Public Health. 100 (9): 1784–8. September 2010. doi:10.2105/AJPH.2009.187930. PMC 2920965. PMID 20634443.
പുറം കണ്ണികൾ
തിരുത്തുകClassification |
---|