വിന്ധ്യൻ കാട്ടുതുള്ളൻ

(Vindhyan Bob എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കേ ഇന്ത്യയിലേയും മധ്യേന്ത്യയിലേയും ഒരു തനത് (endemic) ശലഭമാണ് വിന്ധ്യൻ കാട്ടുതുള്ളൻ (വിന്ധ്യ ശലഭം) (Vindhyan Bob).[2][3][4][5] ലോകത്ത് മറ്റൊരിടത്തും ഇതിനെ കാണാൻ കഴിയില്ല. കേരളത്തിൽ ഈ ശലഭം വിരളമാണ്. കൊടുങ്കാടിനോട് ചേർന്നു കിടക്കുന്ന പുൽമേടുകളിലാണ് ഇവയുടെ പ്രധാന കേന്ദ്രം. വേഗത്തിൽ പറക്കും, പക്ഷെ വളരെ ഉയരത്തിൽ പറക്കാറില്ല. പക്ഷിക്കാട്ടത്തിൽ നിന്നും തണ്ണീർ തടങ്ങളുടെ ഓരങ്ങളിൽ നിന്നും പോഷകങ്ങൾ വലിച്ചെടുക്കാറുണ്ട്.

വിന്ധ്യൻ കാട്ടുതുള്ളൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. vindhiana
Binomial name
Arnetta vindhiana
(Moore, 1883)
Synonyms

Isoteinon vindiana Moore, 1883[1]

ആൺ ശലഭത്തിന്റെ ചിറകിന്റെ പുറത്തിന് ഇരുണ്ട തവിട്ട് നിറമാണ്. മുൻചിറകിന്റെ പുറത്ത് മേൽവശത്തായി ഒരു ചെറിയ മഞ്ഞപ്പൊട്ട് കാണാം. ഇത് അർധതാര്യമാണ്. ഇതിന് താഴെയായി മൂന്ന് ചെറിയ പുള്ളികളുമുണ്ട്. ചിറകിന്റെ അടിവശത്തിന് മങ്ങിയ തവിട്ട് നിറമോ ചെമ്പിന്റെ നിറമോ ആണ്. പിൻ ചിറകിന്റെ അടിയിലെ പുള്ളികൾ വ്യക്തമല്ല. മുൻചിറകിന്റെ അടിവശത്തിന് ചുവപ്പ് കലർന്ന മഞ്ഞ നിറമാണ്. മങ്ങിയ പുള്ളികളും കാണാം. വേനലിൽ പിൻചിറകിന്റെ അടി വശത്ത് ഇരുണ്ട പട്ട കാണാം. പെൺ ശലഭത്തിന്റെ മുൻചിറകിന്റെ അടിയിൽ കാണുന്ന രോമങ്ങൾ ആൺ ശലഭത്തിന്റെ ചിറകിനടിയിൽ കാണാറില്ല. കർണാടക, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

ഫെബ്രുവരി-മേയ്, ജൂലൈ, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[6]


ചിത്രശാല

തിരുത്തുക
  • മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ആഗസ്റ്റ് 5
  1. Moore, Frederic (1883) P. Z. S.:533
  2. Arnetta, funet.fi
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 47. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  4. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 235.
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. p. 190.{{cite book}}: CS1 maint: date format (link)
  6. Valappil, B. and K. Saji. 2014. Arnetta vindhiana Moore, 1883 – Vindhyan Bob. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/892/Arnetta-vindhiana

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിന്ധ്യൻ_കാട്ടുതുള്ളൻ&oldid=2818221" എന്ന താളിൽനിന്ന് ശേഖരിച്ചത്