വിക്ടർ യൂഗോ

French poet, novelist, dramatist
(Victor Hugo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്ടർ-മരീ യൂഗോ, ഉച്ചാരണം /vik.'tɔʁ ma.'ʁi y.'go/ ഫ്രഞ്ച് ഭാഷയിൽ) (വിക്തർ യിഗൂ) (ഫെബ്രുവരി 26 1802മെയ് 22 1885) ഒരു ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും ഉപന്യാസകാരനും ദൃശ്യകലാകാരനും മനുഷ്യാവകാശ പ്രവർത്തകനും ആയിരുന്നു. ഫ്രാൻസിലെ കാല്പനികതാ പ്രസ്ഥാനത്തിലെ ഏറ്റവും പ്രബലനായ വക്താവും വിക്ടർ യൂഗോ ആയിരുന്നു.

വിക്ടർ-മരീ യൂഗോ
ജനനംഫെബ്രുവരി 26, 1802
ബെസാങ്കോൺ, ഫ്രാൻസ്
മരണംമെയ് 22, 1885
പാരീസ്, ഫ്രാൻസ്
തൊഴിൽകവി, നോവലിസ്റ്റ്, നാടകകൃത്ത്
ദേശീയതഫ്രഞ്ച്
സാഹിത്യ പ്രസ്ഥാനംറൊമാന്റിസിസം
കയ്യൊപ്പ്

ഫ്രാൻസിൽ യൂഗോയുടെ സാഹിത്യ സംഭാവനകളിൽ അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളുമാണ് ഏറ്റവും പ്രധാനമായി കരുതുന്നത്. യൂഗോയുടെ പല വാല്യങ്ങളിലായുള്ള കവിതകളിൽ കൊണ്ടമ്പ്ലേഷൻസ് , ലാ ലെജാന്റ് ദെ സീക്ലിസ് എന്നിവ നിരൂപകരുടെ ഇടയിൽ മഹത്തരമായി കരുതപ്പെടുന്നു. യൂഗോയെ പലപ്പോഴും ഏറ്റവും മഹാനായ ഫ്രഞ്ച് കവി എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്ത് യൂഗോയുടെ ഏറ്റവും പ്രധാന കൃതികളായി കരുതുന്നത് യൂഗോയുടെ നോവലുകളായ ലേ മിസറാബ്ലെ' (പാവങ്ങൾ), നോത്ര്ദാം ദ് പറീ (ഈ പുസ്തകത്തിന്റെ മലയാളം തർജ്ജിമ നോത്ര്ദാമിലെ കൂനൻ എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും ഇംഗ്ലീഷിൽ ഈ പുസ്തകത്തിന്റെ തർജ്ജിമ ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്-ദാം എന്ന് അറിയപ്പെടുന്നു). അദ്ദേഹം പാവങ്ങൾ എഴുതിയതിനെപ്പറ്റി രസകരമായ ഒരു കഥ പറഞ്ഞു കേൾക്കുന്നത്, ഇത് എഴുതുമ്പോൾ അദ്ദേഹം പൂർണ നഗ്നനായാണ് എഴുതിയത്. ശ്രദ്ധ മറ്റെവിടേക്കും പോകാതിരിക്കാനായിരുന്നു ഇത്.

യുവാവായിരുന്ന കാലത്ത് വളരെ യാഥാസ്ഥിതികനായിരുന്ന യൂഗോ വർഷങ്ങൾ കഴിഞ്ഞപ്പോൾ രാഷ്ട്രീയത്തിന്റെ ഇടതുപക്ഷത്തേക്ക് നീങ്ങി[1]. റിപ്പബ്ലിക്കനിസത്തിനെ യൂഗോ ശക്തമായി പിന്താങ്ങി. യൂഗോയുടെ കൃതികൾ പ്രധാനമായും രാ‍ഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെയും ആ കാലഘട്ടത്തിലെ കലയുടെ ദിശയെയും കാണിക്കുന്നു.

അവലംബങ്ങൾ

തിരുത്തുക
  1. « When sufficient knowledge is only in one head, let this head rule and that is monarchy; when it is in a few heads, let there heads rule and that is aristocracy; when it is finally in all heads, let these heads rule and it is democracy », in published Hugo archives by Pauvert

ഓൺലൈൻ സ്രോതസ്സുകൾ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Barbou, Alfred (1882). Victor Hugo and His Times. University Press of the Pacific: 2001 paper back edition. ISBN 0-89875-478-X
  • Barnett, Marva A., ed. (2009). Victor Hugo on Things That Matter: A Reader. New Haven, Connecticut: Yale University Press. ISBN 0-300-12245-4
  • Brombert, Victor H. (1984). Victor Hugo and the Visionary Novel. Boston: Harvard University Press. ISBN 0-674-93550-0
  • Davidson, A.F. (1912). Victor Hugo: His Life and Work. University Press of the Pacific: 2003 paperback edition. ISBN 1-4102-0778-1
  • Dow, Leslie Smith (1993). Adele Hugo: La Miserable. Fredericton: Goose Lane Editions. ISBN 0-86492-168-3
  • Falkayn, David (2001). Guide to the Life, Times, and Works of Victor Hugo. University Press of the Pacific. ISBN 0-89875-465-8
  • Feller, Martin, Der Dichter in der Politik. Victor Hugo und der deutsch-französische Krieg von 1870/71. Untersuchungen zum französischen Deutschlandbild und zu Hugos Rezeption in Deutschland. Doctoral Dissertation, Marburg 1988.
  • Frey, John Andrew (1999). A Victor Hugo Encyclopedia. Greenwood Press. ISBN 0-313-29896-3
  • Grant, Elliot (1946). The Career of Victor Hugo. Harvard University Press. Out of print.
  • Halsall, A.W. et al. (1998). Victor Hugo and the Romantic Drama. University of Toronto Press. ISBN 0-8020-4322-4
  • Hart, Simon Allen (2004). Lady in the Shadows: The Life and Times of Julie Drouet, Mistress, Companion and Muse to Victor Hugo. Publish American. ISBN 1-4137-1133-2
  • Houston, John Porter (1975). Victor Hugo. New York: Twayne Publishers. ISBN 0-8057-2443-5
  • Hovasse, Jean-Marc (2001), Victor Hugo: Avant l'exil. Paris: Fayard. ISBN 2-213-61094-0
  • Hovasse, Jean-Marc (2008), Victor Hugo: Pendant l'exil I. Paris: Fayard. ISBN 2-213-62078-4
  • Ireson, J.C. (1997). Victor Hugo: A Companion to His Poetry. Clarendon Press. ISBN 0-19-815799-1
  • Laster, Arnaud (2002). Hugo à l'Opéra. Paris: L'Avant-Scène Opéra, no. 208.
  • Maurois, Andre (1956). Olympio: The Life of Victor Hugo. New York: Harper & Brothers.
  • Maurois, Andre (1966). Victor Hugo and His World. London: Thames and Hudson. Out of print.
  • Pouchain, Gérard and Robert Sabourin (1992). Juliette Drouet, ou, La dépaysée. Paris: Fayard. ISBN 2-213-02095-7
  • Robb, Graham (1997). Victor Hugo: A Biography. W.W. Norton & Company: 1999 paperback edition. ISBN 0-393-31899-0, (description/reviews at wwnorton.com)
  • Tonazzi, Pascal (2007) Florilège de Notre-Dame de Paris (anthologie) Paris, Editions Arléa ISBN 2-86959-795-9

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വിക്ടർ_യൂഗോ&oldid=4108074" എന്ന താളിൽനിന്ന് ശേഖരിച്ചത്