വിക്ടർ ഗ്രിഗ്നാർഡ്

(Victor Grignard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്ടർ ഗ്രിഗ്നാർഡ് എന്ന ഫ്രാൻസ്വാ അഗിസ്തെ വിക്ടർ ഗ്രിഗ്നർഡ് (മേയ് 6, 1871 ചെർബെർഗ് - ഡിസംബർ 13, 1935 ലിയോൺ) നോബൽ സമ്മാന ജേതാവായ ഫ്രെഞ്ചുകാരനായ രസതന്ത്രശാസ്ത്രജ്ഞനാകുന്നു.

ഫ്രാൻഷ്വേ അഗിസ്തെ വിക്റ്റോർ ഗ്രിഗ്നർഡ്
ജനനം(1871-05-06)മേയ് 6, 1871
Cherbourg, ഫ്രാൻസ്
മരണംഡിസംബർ 13, 1935(1935-12-13) (പ്രായം 64)
ലിയോൺ, ഫ്രാൻസ്
ദേശീയതഫ്രാൻസ്
കലാലയംലിയോൺ സർവ്വകലാശാല
അറിയപ്പെടുന്നത്ഗ്രിഗ്നർഡ് രാസപ്രവർത്തനം
പുരസ്കാരങ്ങൾരസതന്ത്രത്തിനുള്ള നോബൽ സമ്മാനം (1912)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംOrganic chemistry
സ്ഥാപനങ്ങൾനാൻസി സർവ്വകലാശാല

കപ്പൽപ്പായനിർമ്മാതാവിന്റെ മകനായിരുന്നു അദ്ദേഹം. ആദ്യം ഗണിതം പഠിച്ച അദ്ദേഹം പിന്നീട് രസതന്ത്രം പഠിക്കുകയും ചെയ്തു. 1910 ൽ അദ്ദേഹത്തിന്റെ പേരിലുള്ള കൃത്രിമ രാസപ്രതിപ്രവർത്തനം കണ്ടെത്തി. (ഗ്രിഗ്നാർഡ് രാസപ്രവർത്തനം) 1910ൽ അദ്ദേഹം യൂണിവെഴ്സിറ്റി ഓഫ് നാൻസിയിൽ ജോലി ചെയ്തു. 1912ൽ അദ്ദേഹത്തിനു നോബൽ സമ്മാനം ലഭിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ അദ്ദേഹം ഫോസ്ജീൻ, മസ്റ്റാർഡ് വാതകം പോലുള്ള രാസായുധ വസ്തുക്കളെപ്പറ്റി പഠിച്ചു. അദ്ദേഹത്തിന്റെ ജർമ്മൻ പക്ഷത്തുണ്ടായിരുന്ന സഹപ്രവർത്തകൻ നോബൽ സമ്മാന ജേതാവായ ഫ്രിറ്റ്സ് ഹേബർ ആയിരുന്നു.

ഗ്രിഗ്നർഡ് രാസപ്രവർത്തനം

തിരുത്തുക

ഗ്രിഗ്നർഡ്, മാഗ്നീഷ്യം ഉപയോഗിച്ച് കാർബൺ-കാർബൺ ബന്ധനം നിർമ്മിക്കാനായി പുതിയ ഒരു മാർഗ്ഗം കണ്ടെത്തി. ചെറിയ തന്മാത്രകളിൽനിന്നും കാർബണിക പദാർത്ഥങ്ങൾ നിർമ്മിക്കുന്നതിനു ഗ്രിഗ്നർഡ് പ്രക്രിയ ഉപയോഗിക്കുന്നു. ഇതിനാണു ഗ്രിഗ്നർഡിനും തന്റെ സഹപ്രവർത്തകനായ പോൾ സബറ്റൈയർക്കും നോബൽ സമ്മാനം ലഭിച്ചത്.

പുരസ്കാരങ്ങൾ

തിരുത്തുക
  • 1912 -- ലാവോസിയെ മെഡൽ, Société Chimique de France
  • G. Bram, E. Peralez, J.-C. Negrel, M. Chanon (1997). "Victor Grignard et la naissance de son réactif". Comptes Rendus de l'Académie des Sciences - Series IIB - Mechanics-Physics-Chemistry-Astronomy 325 (4): 235–240. Bibcode:1997CRASB.325..235B. doi:10.1016/S1251-8069(97)88283-8.
  • Blondel-Megrelis M (2004). "Victor Grignard Conference and Traité de Chimie organique". Actualité Chimique 275: 35–45.
  • Hodson, D. (1987). "Victor Grignard (1871-1935)". Chemistry in Britain 23: 141–2.
  • Philippe Jaussaud (2002). "Grignard et les terpènes". Actualité Chimique 255: 30.
"https://ml.wikipedia.org/w/index.php?title=വിക്ടർ_ഗ്രിഗ്നാർഡ്&oldid=3711209" എന്ന താളിൽനിന്ന് ശേഖരിച്ചത്