വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

ഇന്ത്യന്‍ രചയിതാവ്‌
(Vennikkulam Gopala Kurup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ പ്രശസ്തനായ കവിയാണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ്. ലാളിത്യവും പ്രസാദാത്മകതയുമാണു് വെണ്ണിക്കുളത്തിന്റെ കവിതകളുടെ സവിശേഷത‍.

ജനനം, ബാല്യം

തിരുത്തുക

തിരുവിതംകൂറിലെ കൊല്ലം വെണ്ണിക്കുളം ദേശത്ത് (ഇപ്പോഴത്തെ പത്തനംതിട്ട ജില്ല) ചെറുകാട്ടുമഠം വീട്ടിൽ 1902 മെയ് 10-നു ആണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ജനിച്ചത്. അച്ഛൻ പത്മനാഭക്കുറുപ്പ്. അമ്മ ലക്ഷ്മിക്കുട്ടിയമ്മ. അച്ഛൻ തന്നെയാണ് വെണ്ണിക്കുളത്തെ ബാല്യത്തിൽ പഠിപ്പിച്ചത്. സംസ്കൃതപഠനത്തിനു ശേഷം മലയാളപാഠശാലയിൽ ചേർന്നു. എഴുത്തച്ഛന്റെയും വെണ്മണിമാരുടെയും കുഞ്ചൻ നമ്പ്യാരുടെയും കൃതികൾ അദ്ദേഹം ബാല്യത്തിലേ വായിച്ചിരുന്നു.

1917-ൽ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായി. ജോലിയിലിരിക്കേ മലയാളം മുഖ്യപരീക്ഷ ജയിച്ചു. 1918-ൽ വെണ്ണിക്കുളത്ത് കെ.സി. വർഗ്ഗീസ് മാപ്പിള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം അദ്ധ്യാപകനായി ചേർന്നു.

1932-ൽ മേപ്രാൽ മങ്ങാട്ടുവീട്ടിൽ മാധവിപ്പിള്ളയെ വിവാഹം ചെയ്തു. 1949-ൽ തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ ജോലി ലഭിച്ചു. ഭാഷാ ത്രൈമാസികത്തിന്റെ പത്രാധിപരായും ജോലി ചെയ്തിട്ടുണ്ട്.

1980 ഓഗസ്റ്റ് 29-നു അദ്ദേഹം അന്തരിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക

വെണ്ണിക്കുളത്തിന്റെ കൃതികൾ

തിരുത്തുക
  • അമൃതാഭിഷേകം[1]
  • കദളീവനം[1]
  • കേരളശ്രീ[1]
  • ജഗത്സമക്ഷം[1]
  • പുഷ്പവൃഷ്ടി[1]
  • പൊന്നമ്പലമേട്
  • ഭർതൃപരിത്യക്തയായ ശകുന്തള
  • മാണിക്യവീണ[1]
  • മാനസപുത്രി[1]
  • രോഗിണി
  • വസന്തോത്സവം
  • വെളിച്ചത്തിന്റെ അമ്മ[1]
  • വെള്ളിത്താലം[1]
  • സരോവരം[1]
  • സൗന്ദര്യപൂജ[1]
  • കാമസുരഭി[1]
  • മണിവിളക്ക്[1]
  • സ്വർണ്ണസന്ധ്യ[1]
  • തീർത്ഥധാര
  • കലയുടെ കണ്ണിൽ[1]
  • ആരമ്മേ ഗാന്ധി?
  • കാളിദാസന്റെ കണ്മണി
  • പ്രിയംവദ

നോവലുകൾ

തിരുത്തുക
  • നീലജലത്തിലെ പത്മം
  • വിജയരുദ്രൻ

ജീവചരിത്രം

തിരുത്തുക
  • പുണ്യപുരുഷൻ
  • വഞ്ചിരാജേശ്വരി
  • ആത്മകഥ
  • ആത്മരേഖ (ആത്മകഥ)

ബാലസാഹിത്യം

തിരുത്തുക
  • കഥാനക്ഷത്രങ്ങൾ[1]
  • സിംഹമല്ലൻ
  • ഭാരത കഥകൾ

നാടോടിക്കഥ

തിരുത്തുക
  • തച്ചോളി ഒതേനൻ[1]

നിഘണ്ടു

തിരുത്തുക
  • കൈരളീകോശം[1]

വിവർത്തനം

തിരുത്തുക
  • തിരുക്കുറൾ[1]
  • ഭാരതിയുടെ കവിതകൾ[1]
  • തുളസീദാസ രാമായണം
  • സിദ്ധാർത്ഥ ചരിതം
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 1.19 "Vennikkulam Gopala Kurup Books". Retrieved 2021-02-25.

പുറം കണ്ണികൾ

തിരുത്തുക

വെബ് ലോകം (ഉള്ളടക്കം യുണികോഡല്ല) Archived 2007-01-03 at the Wayback Machine.