വെങ്കിടങ്ങ്
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് വെങ്കിടങ്ങ്.
വെങ്കിടങ്ങ് | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
(2001) | |
• ആകെ | 11,680 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻ | 680510 |
വാഹന റെജിസ്ട്രേഷൻ | KL-46 |
അടുത്തുള്ള നഗരം | പാവറട്ടി |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2001-ലെ ജനസംഖ്യാ കണക്കനുസരിച്ച് ഇവിടുത്തെ ആകെ ജനസംഖ്യ 11,680 ആണ്. അതിൽ 5,441 പേർ പുരുഷന്മരും 6,239 പേർ വനിതകളുമാണ്.[1]
ഐതിഹ്യം
തിരുത്തുകവെങ്കിടങ്ങ് എന്ന പേർ നിലവിൽ വന്നതിന് ചരിത്രപരമായി രേഖകൾ ഇല്ല. വൻകിടങ്ങ് എന്ന വാക്ക് ലോപിച്ച് വെങ്കിടങ്ങ് എന്നായി മാറിയതാണെന്നതാണ് ഒരനുമാനം. പഴയ തലമുറക്കാരുടെ അഭിപ്രായപ്രകാരം ഈ പ്രദേശത്ത് ഒരു വൻകിടങ്ങ് ഉണ്ടായിരുന്നു. അങ്ങനെയാവാം ഇവിടം വൻകിടങ്ങ് എന്നറിയപ്പെടാൻ തുടങ്ങിയതും അതു പിന്നീട് ലോപിച്ച് വെങ്കിടങ്ങ് എന്നായി മാറിയതും. ഒരു ഫ്യുഡൽ വ്യവസ്ഥിതി നിലനിന്നിരുന്ന ഈ ദേശം ചേര രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. ചേര രാജാക്കന്മാരുടെ സ്ഥാനപ്പേരായ "ആതൻ" എന്നത് ഈ പ്രദേശത്തിലെ നെല്പ്പടങ്ങളുടെ പേരിൽ കാണപ്പെടുന്നു. എലാത, കണ്ണാതാ, പൊണ്ണാത എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. ഫ്യുഡൽ വ്യവസ്ഥിതിക്ക് തെളിവായി നിരവധി നമ്പൂതിരി മനകൾ ഇവിടെ കാണാം. ചൂനാമന, പടേരിമന, മാന്തറ്റമന, ചേന്നാസ്മന, ഉള്ള്ന്നൂർമന എന്നിവ ഇവയിൽ ചിലതാണ്.
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link)