വെളിയങ്കോട്

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
(Veliyankode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ കടലോര പ്രദേശമായ പൊന്നാനിക്കും തൃശൂർ ജില്ലയിലെ ചാവക്കാടിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗ്രാമപ്രദേശമാണ് വെളിയങ്കോട്.

ചരിത്രത്തിൽ

തിരുത്തുക

എ.ഡി 1550 ൽ എഴുതിയ Voyages and Travels of Gion Battista Remmusio എന്ന പോർച്ചുഗീസ് ഗ്രന്ഥത്തിൻറെ ഒന്നാം വാല്യത്തിൽ മലബാർ തീരത്തുള്ള തുറമുഖങ്ങളെപ്പറ്റി വിവരണമുണ്ട് അതിൽ 22ആമത്തെ തുറമുഖമാണ് വെളിയങ്കോട്. മാലിക്ബ്നുദീനാറും സംഘവും യമനിൽ നിന്നും കേരളത്തിൽ വരികയും ഇസ്ലാം പ്രചരിപ്പിക്കുകയും ചെയ്തപ്പോൾ ആ സംഘത്തിലുണ്ടായിരുന്ന മാലികുൽ ഹബീബ് എന്നയാൾ മുഖേനേ വെളിയങ്കോട് ദേശത്തെ നാലു ഇല്ലക്കാരും എട്ട് വീട്ടുകാരും ഇസ്ലാം സ്വീകരിക്കുകയും അവരുടെ ആവശ്യാർത്ഥം ഒരു പള്ളി സ്ഥാപിക്കുകയും ചെയ്തു ഇത് ഹിജ്റ വർഷം അഞ്ചിൽ ആണെന്ന് പറയപ്പെടുന്നു. അന്ന് സ്ഥാപിതമായ പള്ളിയാണ് ഇപ്പോൾ കോയസ്സൻ പള്ളി എന്ന പേരിൽ അറിയപ്പെടുന്നത്.[1] സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻറെ വിഖ്യാതമായ പ്രഥമ ചരിത്ര ഗ്രന്ഥമായ തുഹ്ഫതുൽ മുജാഹിദീനിൽ പോർച്ചുഗീസുകാർ കൊച്ചിയിൽനിന്ന് കപ്പൽ മാർഗ്ഗം പൊന്നാനിയേയും വെളിയങ്കോടിനേയും പതിവായി ആക്രമിക്കാറുണ്ട് എന്ന് പറയുന്നുണ്ട്.അവിടങ്ങളിലുള്ള പള്ളികൾ തീ വെച്ച് നശിപ്പിക്കുകയും തദ്ദേശീയരെ മൃഗീയമായി വധിക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു എന്നും തുഹഫത്തുൽമുജാഹിദീൻ എന്ന ഗ്രന്ഥത്തിൽ വിവരണമുണ്ട്.

പ്രധാന വ്യക്തികൾ

തിരുത്തുക
  1. വന്നേരിനാട് കാട്ടുമാടം ഷഷ്ടിപൂർത്തി പതിപ്പ്,ഇ.പി കുഞ്ഞിഹമ്മദ്,
"https://ml.wikipedia.org/w/index.php?title=വെളിയങ്കോട്&oldid=3680393" എന്ന താളിൽനിന്ന് ശേഖരിച്ചത്