വീരമല

(Veeramala Hills എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറിയ മലയാണ് വീരമല. ചെറുവത്തൂരിലാണ് ഈ മലകൾ സ്ഥിതിചെയ്യുന്നത്. മലമുകളിൽ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട്. ഇവിടെ നിന്ന് കാര്യങ്കോട് പുഴയുടേയും പരിസര പ്രദേശങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങൾ കാണാം. ദേശീയപാത 17-ന്റെ ചെറുവത്തൂർ-കാര്യങ്കോട് ഭാഗം ഈ കുന്നിന് സമാന്തരമായി മയ്യിച്ചയിലൂടെ പോകുന്നു.

"https://ml.wikipedia.org/w/index.php?title=വീരമല&oldid=3408501" എന്ന താളിൽനിന്ന് ശേഖരിച്ചത്